തവാങ്ങിൽ സംഘർഷ സമയത്ത് വെടിയുതിർക്കാതെ സൈനികർ കൈയാങ്കളിയിലേർപ്പെടുന്നത് എന്തുകൊണ്ട്? കാരണങ്ങളുണ്ട്...

തവാങ്ങിൽ സംഘർഷ സമയത്ത് വെടിയുതിർക്കാതെ സൈനികർ കൈയാങ്കളിയിലേർപ്പെടുന്നത് എന്തുകൊണ്ട്? കാരണങ്ങളുണ്ട്...

ഡിസംബര്‍ 9ന് നടന്ന ഏറ്റുമുട്ടലില്‍ ഇരുഭാഗത്തേയും സൈനികര്‍ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു
Updated on
2 min read

ഇന്ത്യ- ചൈന അതിര്‍ത്തിയായ അരുണാചല്‍ പ്രദേശിലെ തവാങ്ങില്‍ കുറച്ച് ദിവസങ്ങളായി ഇരുരാജ്യങ്ങളുടെയും സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടുകയാണ്. ഡിസംബര്‍ 9ന് നടന്ന ഏറ്റുമുട്ടലില്‍ ഇരുഭാഗത്തേയും സൈനികര്‍ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. 2020 ജൂണിൽ ലഡാക്കിലെ ഗാൽവൻ താഴ്‌വരയിലാണ് ഇതിന് മുന്‍പ് ഇരുവിഭാഗങ്ങളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. അപ്പോഴും സൈനികർ തമ്മില്‍ വെടിവെപ്പുണ്ടായില്ല, പകരം കയ്യാങ്കളിയാണുണ്ടായത്. ആയുധങ്ങളുണ്ടായിട്ടും എന്തുകൊണ്ട് അവ ഉപയോഗിക്കുന്നില്ല?അതിന് കാരണം ചില കരാറുകളാണ്.

അരുണാചൽ പ്രദേശിലെ തവാങ് സെക്ടറിന്റെ മുകൾ ഭാഗത്തുള്ള യാങ്‌സെ എന്ന പ്രദേശത്താണ് ഇത്തവണ ഇരു വിഭാഗത്തേയും സൈനികർ ഏറ്റുമുട്ടിയത്. അതിർത്തി പ്രശ്നത്തിൽ ഇന്ത്യയും ചൈനയും തമ്മിൽ ഏറ്റവും ഗുരുതരമായ തർക്കം നിലനിൽക്കുന്ന പോയിന്റുകളിൽ ഒന്നാണിത്. ദലൈലാമയുടെ ജന്മസ്ഥലവും ടിബറ്റൻ ബുദ്ധമതക്കാരുടെ ഒരു പ്രധാന തീർത്ഥാടന കേന്ദ്രവുമാണ് തവാങ്.

തവാങ്ങിൽ സംഘർഷ സമയത്ത് വെടിയുതിർക്കാതെ സൈനികർ കൈയാങ്കളിയിലേർപ്പെടുന്നത് എന്തുകൊണ്ട്? കാരണങ്ങളുണ്ട്...
ഇന്ത്യ - ചൈന അതിര്‍ത്തി സംഘര്‍ഷം; ഇരു രാജ്യങ്ങളും സംയമനം പാലിച്ചതിനെ പ്രശംസിച്ച് അമേരിക്ക

കയ്യില്‍ തോക്കുണ്ടായിട്ടും എന്തു കൊണ്ട് സൈനികർ കൈയ്യാങ്കളി നടത്തുന്നു എന്നതാണ് പ്രധാനമായി ഉയർന്നു വരുന്ന ചോദ്യം

1993ലും 1996ലും ഇരുരാജ്യങ്ങളും ഒപ്പിട്ട ഉടമ്പടികളുടെ അടിസ്ഥാനത്തില്‍ സൈന്യങ്ങള്‍ തമ്മിലുണ്ടാക്കിയ ധാരണയനുസരിച്ച് തോക്ക് താവളത്തില്‍ വെച്ചതിന് ശേഷം മാത്രമേ തർക്കം നിലനില്‍ക്കുന്ന അതിർത്തി പ്രദേശങ്ങളില്‍ ഇരു രാജ്യങ്ങളും പട്രോളിങ് നടത്താറുള്ളൂ. സൈനികർ എന്തു കൊണ്ട് പരസ്പരം കൈയ്യാങ്കളി നടത്തുന്നു എന്നതിന്റെ ഉത്തരമിതാണ്.

1962ലെ അതിർത്തി യുദ്ധത്തില്‍ തവാങ് പ്രദേശത്ത് ചൈനീസ് സഖ്യം എത്തിയെങ്കിലും ഏതാനും ദിവസത്തിനുള്ളില്‍ പിന്മാറി യിരുന്നു. ഇന്ത്യൻ സൈന്യം തിരിച്ചടിക്കാൻ ഒരുങ്ങുകയാണെന്ന് അറിഞ്ഞായിരുന്നു ഈ പിന്മാറ്റം. ഇന്ത്യയ്ക്ക് മേല്‍ക്കൈയുള്ള പ്രദേശമാണ് ഇവിടം. പിന്നിലുള്ള താവളങ്ങളില്‍ നിന്ന് സൈനിക സാമഗ്രികള്‍ വേഗത്തിലെത്തിക്കാൻ ഇന്ത്യയ്ക്ക് സാധിക്കുമെന്ന് അവർക്ക് ബോധ്യമായതും പ്രധാന കാരണമായി. 1962ന് ശേഷം വലിയ ആക്രമണങ്ങള്‍ക്ക് ചൈന മുതിരാതിരുന്നതിനും അതു തന്നെയാണ് കാരണം. പിന്നീട് ചൈന സാവധാനം സൈനിക ശക്തി വർധിപ്പിക്കാനും ഇന്ത്യ അത് നേരിടാനുള്ള മുന്നൊരുക്കങ്ങൾ നടത്താനും ആരംഭിച്ചു. എന്നാല്‍ പിന്നീട് തൊണ്ണൂറുകളില്‍ സാമൂഹ്യമേഖലയിലും സൈനികരംഗത്തും ആധുനികവല്‍കരണം ആരംഭിച്ച ചൈനയ്ക്ക് അയല്‍രാജ്യങ്ങളുമായി പ്രശ്നങ്ങളുണ്ടാക്കാൻ വലിയ താല്‍പ്പര്യമില്ലാതായി.

1993ല്‍ അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവു ബെയ്ജിങ് സന്ദർശിക്കുകയും പ്രകോപനങ്ങളുണ്ടാക്കില്ലെന്ന ഉടമ്പടി ഒപ്പിടുകയും ചെയ്തു

അതിർത്തി ശാന്തമാകേണ്ടത് അപ്പോഴേക്കും ഇരു രാജ്യങ്ങളുടെയും ആവശ്യമായിരുന്നു. തുടർന്ന് 1993ല്‍ അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവു ബെയ്ജിങ് സന്ദർശിക്കുകയും പ്രകോപനങ്ങളുണ്ടാക്കില്ലെന്ന ഉടമ്പടി ഒപ്പിടുകയും ചെയ്തു. ഇതിന്റെ തുടർച്ചയായി 1996ലും സമാധാന ഉടമ്പടി ഒപ്പിടുകയും ഇന്ത്യ-ചൈന അതിർത്തി സൈനികമായി ശാന്തമാവുകയും ചെയ്തു. പിന്നീട് 2008ലെ ബെയ്ജിങ് ഒളിമ്പിക്സ് വൻ വിജയമായതോടെയാണ് ചൈന വീണ്ടും അതിർത്തിയിലെ തീക്കളി ആരംഭിക്കുന്നത്.

ഇപ്പോഴത്തെ ചൈനയുടെ നടപടികൾ അതിർത്തി ഉടമ്പടികൾ വലിച്ചുകീറുന്നതിന് തുല്യമാണെന്ന് ഇന്ത്യ പ്രതികരിച്ചു. അതിർത്തിയിൽ സമാധാനം ഇല്ലാതെ ഇന്ത്യ-ചൈന ബന്ധം സാധാരണ നിലയിലാക്കാനാകില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു. അതേ സമയം തവാങ്ങിലെ സംഘര്‍ഷം വേഗത്തില്‍ അവസാനിപ്പിക്കുന്നതിനായി ഇരുരാജ്യങ്ങളും നടത്തിയ ഇടപെടലുകളെ പ്രശംസിച്ച് അമേരിക്ക രംഗത്ത് വന്നു. ഇരുരാജ്യങ്ങളുടെയും ഭാഗത്ത് നിന്നുണ്ടായ മധ്യസ്ഥശ്രമവും ഇടപെടലുകളും പ്രശംസനീയമാണെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് അമേരിക്ക പറയുന്നു. ഉഭയകക്ഷി ചര്‍ച്ചകള്‍ കാര്യക്ഷമമാക്കാന്‍ ഇരുകൂട്ടരും തയ്യാറാകണമെന്ന് വൈറ്റ് ഹൗസ് നിര്‍ദേശിച്ചു.

logo
The Fourth
www.thefourthnews.in