ബാലാവകാശ കമ്മിഷൻ അടച്ചുപൂട്ടാൻ ഉത്തരവിട്ട മദ്രസകൾ എന്താണ്?

ബാലാവകാശ കമ്മിഷൻ അടച്ചുപൂട്ടാൻ ഉത്തരവിട്ട മദ്രസകൾ എന്താണ്?

കേരളത്തിലെ മദ്രസ സംവിധാനങ്ങളിൽനിന്ന് തീർത്തും വ്യത്യസ്തമാണ് മറ്റു സംസ്ഥാനങ്ങളിലെ മദ്രസ വിദ്യാഭ്യാസ രീതി
Updated on
2 min read

രാജ്യത്തെ മദ്രസകളെല്ലാം അടച്ചുപൂട്ടാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകിയിരിക്കുകയാണ് ദേശീയ ബാലാവകാശ കമ്മിഷൻ. ഇതിനെതിരെ പ്രതിപക്ഷ പാർട്ടി അംഗങ്ങളും വിവിധ സാമുദായിക സംഘടനകളും പ്രതികരണങ്ങളും നടത്തിവരികയാണ്. മദ്രസകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസ അവകാശം ഉറപ്പാക്കുന്ന 2009ലെ നിയമം അനുശാസിക്കുന്ന ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കുന്നില്ലെന്നാണ് കമ്മിഷന്‍ ചൂണ്ടിക്കാട്ടുന്നത്.

കേരളത്തിലെ മദ്രസ സംവിധാനങ്ങളിൽനിന്ന് തീർത്തും വ്യത്യസ്തമാണ് മറ്റു സംസ്ഥാനങ്ങളിലെ മദ്രസ വിദ്യാഭ്യാസ രീതി. കേരളത്തിൽ പന്ത്രണ്ടായിരത്തിലധികം മദ്രസകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും സമസ്തകേരള ജംഇയ്യത്തുൽ ഉലമ, ജമാഅത്തെ ഇസ്‌ലാമി, കേരളജംഇയ്യത്തുൽ ഉലമ, തബ്‌ലീഗ് ജമാഅത്ത് തുടങ്ങിയ സംഘടനകൾക്ക് കീഴിലാണവ പ്രവർത്തിക്കുന്നത്. സ്കൂൾ -കോളേജ് വിദ്യാഭ്യാസത്തോടൊപ്പം മദ്രസ പഠനം നടത്തുന്നതല്ല ഉത്തരേന്ത്യയിലെ രീതി. അവിടെ മുഖ്യധാരാ വിദ്യാഭ്യാസത്തിനും ആശ്രയിക്കുന്നത് മദ്രസകളെയാണ്. നിർധനരായ മിക്ക സമുദായങ്ങളെയും കുടുംബങ്ങളുടെ ഏക ആശ്രയമാണ് മദ്രസകൾ.

എന്താണ് മദ്രസകൾ?

വിദ്യാഭ്യാസ സ്ഥാപനത്തിൻ്റെ അറബി പദമാണ് മദ്രസ. ഇസ്ലാം മതപ്രചാരണത്തിന്റെ ആദ്യനാളുകളിൽ, പള്ളികൾ കേന്ദ്രീകരിച്ചയിരുന്നു മതവിദ്യാഭ്യാസം നടന്നിരുന്നത്. എന്നാൽ പത്താം നൂറ്റാണ്ട് ആയപ്പോഴേക്കും മദ്രസകൾ ഇസ്ലാമിക ലോകത്ത് മതപരവും മതേതരവുമായ വിദ്യഭ്യാസ സ്ഥാപനങ്ങളായി രൂപാന്തരം സംഭവിച്ചിരുന്നു. ഇന്നത്തെ കിഴക്ക്- വടക്ക് ഇറാൻ, മധ്യേഷ്യ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നാണ് മദ്രസകളുടെ ആദ്യകാല തെളിവുകൾ ലഭിച്ചത്. വലിയ മദ്രസകളിൽ വിദ്യാർഥികൾക്ക് താമസസൗകര്യങ്ങളും ഒരുക്കിയിരുന്നു.

2006ലെ വിദ്യാഭ്യാസ എൻറോൾമെൻറ് നിരക്കനുസരിച്ച്, കേവലം 9.39 മാത്രമായിരുന്നു മുസ്‌ലിംകൾക്കിടയിൽ ഉണ്ടായിരുന്നത്

ചരിത്രപരമായി, ഇന്ത്യയിലെ മുസ്ലിം വിഭാഗം ജനസംഖ്യാനുപാതികമായി പരിശോധിക്കുമ്പോൾ വിദ്യാഭ്യാസത്തിൽ പിന്നാക്കമായിരുന്നു. രാജ്യത്തെ ജനസംഖ്യയുടെ ഏകദേശം 14.2 ശതമാനം മുസ്ലിങ്ങളുണ്ട്. എന്നാൽ 2006ലെ വിദ്യാഭ്യാസ എൻറോൾമെൻറ് നിരക്കനുസരിച്ച്, കേവലം 9.39 മാത്രമായിരുന്നു മുസ്‌ലിംകൾക്കിടയിൽ ഉണ്ടായിരുന്നത്. അതുതന്നെയാണ്, മദ്രസ വിദ്യാഭ്യാസത്തെ മുസ്‌ലിംകൾക്കിടയിൽ വ്യാപകമാകാനുണ്ടായ പ്രധാന ഘടകം. ഇന്ത്യയിലെ മദ്രസകളിൽ പഠിക്കുന്ന 90 ശതമാനത്തിലധികം വിദ്യാർഥികളും ദരിദ്ര കുടുംബങ്ങളിൽ നിന്നുള്ളവരാണ്.

ബാലാവകാശ കമ്മിഷൻ അടച്ചുപൂട്ടാൻ ഉത്തരവിട്ട മദ്രസകൾ എന്താണ്?
'രാജ്യത്തെ മദ്രസകള്‍ അടച്ചുപൂട്ടണം'; സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച് ബാലാവകാശ കമ്മിഷന്‍

നേരത്തെ മതപഠനം മാത്രമായിരുന്നു മദ്രസകളിലെങ്കിൽ 21-ാം നൂറ്റാണ്ടിൽ ലോകമെമ്പാടുമുള്ള മിക്ക മദ്രസ സ്കൂളുകളും അവരുടെ വിദ്യാർഥികളുടെ തൊഴിൽ ക്ഷമത വർധിപ്പിക്കാനുള്ള ശാസ്ത്രീയ പാഠ്യപദ്ധതികൾ സ്വീകരിച്ചിരുന്നു. ആധുനിക സാങ്കേതിക വിദ്യകൾ ഉൾപ്പെടെ ഉപയോഗിക്കുന്ന സിംഗപ്പൂരിലെ മദ്രസ സമ്പ്രദായം അതിന് ഉദാഹരണമാണ്.

ഇന്ത്യയിലേക്കെത്തുമ്പോൾ

ന്യൂനപക്ഷ കാര്യ മന്ത്രാലയവും സംസ്ഥാന സർക്കാരുകളുടെ വെബ്‌സൈറ്റുകളും മറ്റ് റിപ്പോർട്ടുകളും പ്രകാരം രാജ്യത്ത് നിലവിൽ 38,000 മദ്രസകളാണുള്ളത്. അതിൽ ഏകദേശം 28,107 അംഗീകൃതവും 10,039 അംഗീകാരമില്ലാത്തവയുമാണ്. (ഈ കണക്കുകളിൽ വൈരുധ്യം ഉണ്ടായേക്കാം) സംസ്ഥാന സർക്കാരിന്റെ ബോർഡുകൾക്ക് കീഴിലാണ് അംഗീകൃത മദ്രസകൾ പ്രവർത്തിക്കുന്നത്. അല്ലാത്തവ ദാറുൽ ഉലൂം നദ്‌വത്തുൽ ഉലമ (ലഖ്‌നൗ), ദാറുൽ ഉലൂം ദിയോബന്ദ് തുടങ്ങിയ വലിയ കേന്ദ്രങ്ങൾ നിർദേശിക്കുന്ന പാഠ്യപദ്ധതിയും പിന്തുടരുന്നു. ഉത്തർപ്രദേശിലാണ് ഏറ്റവുമധികം മദ്രസകളുള്ളത്. ഏകദേശം 25000 മദ്രസകളിൽ 16500 എണ്ണം അംഗീകൃതമാണ്. കുറഞ്ഞത് 17 ലക്ഷം വിദ്യാർഥികളെങ്കിലും യുപിയിൽ മദ്രസ വിദ്യാഭ്യാസം തേടുന്നുണ്ട്.

ഇന്ത്യയിൽ മദ്രസകളിൽ രണ്ട് വിഭാഗങ്ങളുണ്ട് - പൊതു ചാരിറ്റിയായി പ്രവർത്തിക്കുന്ന 'മദ്രസ ദർസെ നിസാമി'യാണ് അതിലൊന്ന്. അവർ സംസ്ഥാനത്തെ സ്കൂൾ വിദ്യാഭ്യാസ പാഠ്യപദ്ധതി പിന്തുടരാൻ ബാധ്യസ്ഥരല്ല. മറ്റൊന്ന് സംസ്ഥാനത്തെ മദ്രസ വിദ്യാഭ്യാസ ബോർഡുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന മദ്രസ ദർസെ അലിയ്യയുമാണ്.

2023ൽ യുപിയിൽ മാത്രം, മദ്രസ വിദ്യാഭ്യാസ ബോർഡിന്റെ കീഴിൽ പത്തിനും പ്ലസ് ടുവിനും തത്തുല്യമായ പരീക്ഷയെഴുതിയത് 1.69 ലക്ഷം വിദ്യാർഥികളാണ്.

ഇന്ത്യയിൽ ഇരുപതിലധികം സംസ്ഥാനങ്ങളിൽ മദ്രസ ബോർഡുകൾ നിലവിലുണ്ട്. സംസ്ഥാന സർക്കാരുകളാണ് അത്തരം ബോർഡുകൾ നിയന്ത്രിക്കുന്നത്. അധ്യാപകർ, മറ്റ് ജീവനക്കാർ എന്നിവരെയെല്ലാം നിയമിക്കുന്നതും ഈ ബോർഡുകളാണ്. 2023ൽ യുപിയിൽ മാത്രം, മദ്രസ വിദ്യാഭ്യാസ ബോർഡിന്റെ കീഴിൽ പത്തിനും പ്ലസ് ടുവിനും തത്തുല്യമായ പരീക്ഷയെഴുതിയത് 1.69 ലക്ഷം വിദ്യാർഥികളാണ്.

സംസ്ഥാന മദ്രസ ബോർഡുകൾക്ക് കീഴിലുള്ള മദ്രസകൾ സ്കൂൾ, ഹയര്‍സെക്കന്‍ഡറി വിദ്യാഭാസത്തിന് തത്തുല്യമാണ്. മദ്രസ വിദ്യാർഥികൾക്ക് മൗലവി (10-ാം ക്ലാസിന് തുല്യം), ആലിം (ക്ലാസ് 12-ന് തുല്യം), കാമിൽ (ബാച്ചിലേഴ്സ് ഡിഗ്രി), ഫാസിൽ (മാസ്റ്റേഴ്സ്) എന്നിങ്ങനെയുള്ള യോഗ്യതകളും ലഭിക്കും. നേരത്തെ സൂചിപ്പിച്ച സന്നദ്ധ സംഘടനകളുടെ കീഴിലുള്ള മദ്രസ ദർസെ നിസാമിയിലെ വിദ്യാഭ്യാസത്തിന്റെ മാധ്യമം അറബി, ഉറുദു, പേർഷ്യൻ എന്നിവയാണ്. അതേസമയം, മദ്രസ ദർസെ അലിയ്യകൾ നാഷണൽ കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ്ങിൻ്റെ (എൻസിഇആർടി) പാഠ്യപദ്ധതി ഉൾപ്പെടെയുള്ളവയാണ് പിന്തുടരുന്നത്. കണക്ക്, സയൻസ്, ഹിന്ദി, ഇംഗ്ലീഷ്, സോഷ്യോളജി എന്നിവ നിർബന്ധിത വിഷയങ്ങളാണ്. ഹിന്ദു- മുസ്ലിം മതഗ്രന്ഥങ്ങൾ പഠിക്കാനുള്ള ഓപ്ഷണൽ വിഷയവും മദ്രസകളിലുണ്ട്.

ബാലാവകാശ കമ്മിഷൻ അടച്ചുപൂട്ടാൻ ഉത്തരവിട്ട മദ്രസകൾ എന്താണ്?
എൻസിപി നേതാവ് ബാബ സിദ്ദിഖി കൊലപാതകം: പ്രതികൾ ലോറൻസ് ബിഷ്‌ണോയി സംഘം, പകയ്ക്ക് പിന്നില്‍‌ സൽമാൻ ഖാനുമായുള്ള അടുപ്പം?

മദ്രസകൾക്ക് ലഭിക്കുന്ന ധനസഹായം

അംഗീകൃത മദ്രസകൾക്ക് സംസ്ഥാന സർക്കാരുകളാണ് ധനസഹായത്തിന് ഭൂരിഭാഗം പങ്കും നൽകുന്നത്. കേന്ദ്രസർക്കാരിന്റെ പിന്തുണയും അവർക്ക് ലഭിക്കും. അതേസമയം കേരളത്തിലെ ചിത്രം വ്യത്യസ്തമായതിനാൽ മതസംഘടനകളുടെയും സന്നദ്ധ സംഘടനകളുടെയും പിന്തുണയോടെയാണ് ഇവിടെ മദ്രസകൾ പ്രവർത്തിക്കുന്നത്.

logo
The Fourth
www.thefourthnews.in