വധശിക്ഷയിലെ ഇളവ്: എന്താണ് 'മിറ്റിഗേഷൻ അന്വേഷണം'?

വധശിക്ഷയിലെ ഇളവ്: എന്താണ് 'മിറ്റിഗേഷൻ അന്വേഷണം'?

പെരുമ്പാവൂർ ജിഷ വധക്കേസിലെ പ്രതി അമീറുൽ ഇസ്ലാം, ആറ്റിങ്ങൽ ഇരട്ടക്കൊല കേസിലെ പ്രതി നിനോ മാത്യു എന്നിവർക്ക് ശിക്ഷായിളവ് നൽകുന്നത് സംബന്ധിച്ചാണ് കോടതി അന്വേഷിക്കുന്നത്
Updated on
1 min read

ഒരാളെ വധശിക്ഷയ്ക്ക് വിധിച്ചാൽ ശിക്ഷ കുറയ്ക്കാൻ മതിയായ കാരണങ്ങളുണ്ടോയെന്ന അന്വേഷണമാണ് മിറ്റിഗേഷൻ എൻക്വയറി. പ്രതിയെങ്ങനെയാണ് ക്രിമിനലായി മാറിയതെന്നതടക്കമുള്ള സാമൂഹിക - കുടുംബ പാശ്ചാത്തലം പരിശോധിക്കും. കുറ്റം ചെയ്യാൻ പ്രതികളുടെ സാഹചര്യമെന്തെന്ന അന്വേഷണം നടന്നിട്ടില്ലെന്ന് വിലയിരുത്തി ഹൈക്കോടതി രണ്ട് കേസുകളിൽ ഇപ്പോൾ മിറ്റിഗേഷൻ അന്വേഷണം നടത്തുകയാണ്. പെരുമ്പാവൂർ ജിഷ വധക്കേസിലെ പ്രതി അമീറുൽ ഇസ്ലാം, ആറ്റിങ്ങൽ ഇരട്ടക്കൊല കേസിലെ പ്രതി നിനോ മാത്യു എന്നിവർക്ക് ശിക്ഷായിളവ് നൽകുന്നത് സംബന്ധിച്ചാണ് കോടതി അന്വേഷിക്കുന്നത്

വധശിക്ഷ ഹൈക്കോടതിയുടെ അനുമതിയോടെയാണ് നടപ്പാക്കേണ്ടത്. പ്രതികൾ വധശിക്ഷയ്ക്കെതിരെ നൽകിയ അപ്പീലുകളും ഹൈക്കോടതിയിലെത്തും. ഇവയിൽ തീരുമാനം എടുക്കും മുൻപ് പ്രതിയുടെ സാമൂഹ്യ- സാമ്പത്തിക - കുടുംബ പശ്ചാത്തലവും ജീവിതാനുഭവങ്ങളുമുൾപ്പെടെയുള്ള വസ്തുതകൾ പരിശോധിക്കാനും അന്വേഷണം നടത്താനും സുപ്രീംകോടതി സമീപകാലത്ത് പല കേസുകളിലും നിർദേശിച്ചിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് കേരള ഹൈക്കോടതി രണ്ട് കേസുകളിൽ മിറ്റിഗേഷൻ അന്വേഷണത്തിന് ഉത്തരവിട്ടത്.

വധശിക്ഷയിലെ ഇളവ്: എന്താണ് 'മിറ്റിഗേഷൻ അന്വേഷണം'?
വധശിക്ഷാ ഇളവിനായി ജിഷ വധക്കേസ്, ആറ്റിങ്ങൽ കൊലക്കേസ് പ്രതികളുടെ സാഹചര്യം പരിശോധിക്കും; ഹൈക്കോടതി നടപടി ചരിത്രത്തിലാദ്യം

വധശിക്ഷ നടപ്പാക്കുന്ന കാര്യത്തിൽ ഹൈക്കോടതി തീരുമാനമെടുക്കുന്നതുവരെ ഡൽഹി നാഷണൽ യൂണിവേഴ്സിറ്റിയുടെ ഭാഗമായ പ്രോജക്ട് 39 എ (Project 39A) അംഗങ്ങൾ നൽകിയ റിപ്പോർട്ടുകൾ ഹൈക്കോടതി രജിസ്ട്രി മുദ്രവച്ച കവറിൽ സൂക്ഷിക്കണം. പകർപ്പുകൾ പ്രോസിക്യൂഷനും പ്രതിഭാഗത്തിനും നൽകണം. അവരും റിപ്പോർട്ട് രഹസ്യമാക്കി വയ്ക്കണം. അപ്പീൽ തീരുമാനിക്കുന്ന അന്തിമഘട്ടത്തിൽ ഹൈക്കോടതി ഈ റിപ്പോർട്ടുകൾ പരിഗണിക്കും. ഇതിനു പുറമേ പ്രതികളുടെ മനോനില, തൊഴിൽ, ജയിലിലെ പെരുമാറ്റം തുടങ്ങിയ കാര്യങ്ങളിൽ സർക്കാരും റിപ്പോർട്ടുകൾ നൽകണം.

logo
The Fourth
www.thefourthnews.in