ബൈഡന്റെ പിന്മാറ്റം, കമല ഹാരിസിന്റെ സ്ഥാനാർഥിത്വ ചർച്ചകൾ; ചൂടുപിടിച്ച് അമേരിക്കൻ തിരഞ്ഞെടുപ്പ് രാഷ്ട്രീയം

ബൈഡന്റെ പിന്മാറ്റം, കമല ഹാരിസിന്റെ സ്ഥാനാർഥിത്വ ചർച്ചകൾ; ചൂടുപിടിച്ച് അമേരിക്കൻ തിരഞ്ഞെടുപ്പ് രാഷ്ട്രീയം

നേതാക്കള്‍ക്കും അണികള്‍ക്കും ഫണ്ട് ദാതാക്കള്‍ക്കും ഇടയിലെ എതിർപ്പെന്ന വലിയൊരു കടമ്പ ബൈഡന്റെ പിന്മാറ്റത്തോടെ ഡെമോക്രാറ്റുകൾ കടന്നിരിക്കുന്നു
Updated on
3 min read

പാർട്ടിയിലെ സഹപ്രവർത്തകരുടെ സമ്മർദ്ദം, പരാജയം പ്രവചിച്ച സർവേകൾ, ഫണ്ട് ദാതാക്കളുടെ വിമുഖത; മൂന്നാഴ്ച എതിർത്തുനിന്നുവെങ്കിലും പ്രസിഡന്റ് ജോ ബൈഡൻ 2024 പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽനിന്ന് പിന്മാറിയിരിക്കുന്നു. ഡെമോക്രാറ്റ് സ്ഥാനാർഥി ആയിരുന്ന ബൈഡനും റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണാൾഡ്‌ ട്രംപും തമ്മിൽ ജൂൺ 27ന് അറ്റ്ലാന്റയിൽ നടന്ന ആദ്യ സംവാദമായിരുന്നു എൺപത്തിയൊന്നുകാരനായ പ്രസിഡന്റിന്റെ സ്ഥാനാർഥി മോഹങ്ങളെ തകിടം മറിച്ചത്.

നേതാക്കള്‍ക്കും അണികള്‍ക്കും ഫണ്ട് ദാതാക്കള്‍ക്കും ഇടയിലെ എതിർപ്പെന്ന വലിയൊരു കടമ്പ ബൈഡന്റെ പിന്മാറ്റത്തോടെ ഡെമോക്രാറ്റുകൾ കടന്നിരിക്കുന്നു. എന്നാൽ ഓഗസ്റ്റ് 19ന് ദേശീയ കൺവെൻഷൻ ചേരാനിരിക്കെ, തിരഞ്ഞെടുപ്പിന് 110 ദിവസം മാത്രം ശേഷിക്കെ, പുതിയൊരു സ്ഥാനാർഥിയെ കണ്ടെത്തി വിജയിപ്പിക്കുക എന്ന കടുത്ത വെല്ലുവിളിയാണ് ഡെമോക്രാറ്റിക്‌ ഇപ്പോള്‍ പാർട്ടി നേരിടുന്നത്.

രാജ്യത്തിന് വേണ്ടിയാണ് തന്റെ പിന്മാറ്റമെന്നാണ് ബൈഡന്റെ പ്രഖ്യാപനം. ഒപ്പം സ്ഥാനാർഥിയായി വൈസ് പ്രസിഡന്റ് കമല ഹാരിസിനെയും അദ്ദേഹം ഉയർത്തികാട്ടിയിരുന്നു. ഇന്ത്യൻ വംശജയായ, കമല ഹാരിസ് തന്നെയാകും സ്ഥാനാർഥി എന്ന നിലയ്ക്കാണ് നിലവിലെ കാര്യങ്ങൾ. ബൈഡന്റെ പിന്തുണയ്ക്ക് പിന്നാലെ നിരവധി നേതാക്കൾ കമല ഹാരിസിനെ പിന്തുണച്ച് രംഗത്തവരുന്നുണ്ട്. ഇതുവരെ ആരും വൈസ് പ്രസിഡന്‍റിന്‍റെ സ്ഥാനാർഥിത്വത്തെ വെല്ലുവിളിച്ച് രംഗത്തെത്തിയിട്ടില്ല എന്നതും സാധ്യത വർധിപ്പിക്കുന്നുണ്ട്.

മത്സരത്തിൽനിന്ന് പിന്മാറ്റം അറിയിച്ച് ബൈഡന്‍ പുറത്തിറക്കിയ കത്ത്
മത്സരത്തിൽനിന്ന് പിന്മാറ്റം അറിയിച്ച് ബൈഡന്‍ പുറത്തിറക്കിയ കത്ത്

ഡെമോക്രാറ്റ് പാർട്ടിയുടെ സമീപ ചരിത്രത്തിലൊന്നും ഒരു പ്രസിഡന്റ് സ്ഥാനാർഥി ഇത്രയും വൈകിയ വേളയിൽ പിന്മാറിയിട്ടില്ല. അതും നാലുമാസം മാത്രം ശേഷിക്കെ. 1968 മാർച്ചിൽ ലിൻഡൻ ജോൺസണിന് ശേഷം വീണ്ടും തിരഞ്ഞെടുപ്പിനുള്ള പാർട്ടിയുടെ നാമനിർദ്ദേശം ഉപേക്ഷിക്കുന്ന ആദ്യത്തെ സിറ്റിങ് പ്രസിഡന്റ് കൂടിയാണ് ബൈഡൻ. റിപ്പബ്ലിക്കൻ ദേശീയ കൺവൻഷനിൽ ട്രംപിനെ പാർട്ടിയുടെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച് ദിവസങ്ങൾ പിന്നീടവെയാണ് ഇത്തരമൊരു നീക്കം ബൈഡന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. അതിനാൽ ഡെമോക്രാറ്റുകൾക്ക് കാര്യങ്ങൾ കൂടുതൽ സങ്കീർണമാണ്.

ദേശീയ കൺവൻഷനിൽ ബൈഡന് വേണ്ടി വോട്ട് ചെയ്യേണ്ടിയിരുന്ന ഡെലിഗേറ്റുകൾക്കിടയിലും കമല സ്വീകാര്യയാണ്

കമല ഹാരിസ് സ്ഥാനാർഥിയാകുമോ?

ദേശീയ തലത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തി, കഴിവ് തെളിയിച്ച വ്യക്തിയാണ് കമല ഹാരിസ്. മിസ്. ബൈഡന് പിന്നാലെ സഹ ഡെമോക്രാറ്റുകളിൽനിന്നും കമലയ്ക്ക് പിന്തുണ ഏറുന്നുണ്ട്. അമേരിക്കൻ മുൻ പ്രസിഡൻ്റ് ബിൽ ക്ലിൻ്റൺ, മുൻ സ്റ്റേറ്റ് സെക്രട്ടറിയും 2016-ലെ ഡെമോക്രാറ്റിക് സ്ഥാനാർഥിയുമായ ഹിലരി ക്ലിൻ്റൺ, കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസോം, ജോഷ് ഷാപിറോ എന്നിവരും കമലയ്ക്ക്ക് പിന്നിൽ അണിനിരന്നിട്ടുണ്ട്.

കമല ഹാരിസ്
കമല ഹാരിസ്

ശതകോടീശ്വരന്മാരും പ്രധാന പ്രചാരണ ഫണ്ട് ദാതാക്കളും കമല ഹാരിസിന് വേണ്ടി പണമെറിയുന്നുണ്ട്. ന്യൂയോർക്ക് ടൈംസ് വിശകലനം അനുസരിച്ച്, ഡെമോക്രാറ്റിക് സംഭാവനകൾ കൈകാര്യം ചെയ്യുന്ന പ്രമുഖ സൈറ്റ് ആക്ട്ബ്ലൂ, അഞ്ച് കോടിയിലധികം ഡോളറാണ് ഞായറാഴ്ച സമാഹരിച്ചത്. 2020-ലെ തിരഞ്ഞെടുപ്പിന് ശേഷം ഒരുദിവസം നടക്കുന്ന ഏറ്റവും വലിയ ഓൺലൈൻ പണസമാഹരണമായിരുന്നു അത്. കമലയ്ക്കുള്ള പിന്തുണയാണ് ഇതിലൂടെ വെളിപ്പെടുന്നത്.

ഒരു കറുത്ത വർഗക്കാരിയെ പ്രസിഡന്റ് ആകാനുള്ള മനോസ്ഥിതിയിലേക്ക് അമേരിക്ക വളർന്നിട്ടുണ്ടോ എന്ന ചോദ്യവും വിവിധ സംഘടനകൾ ഉന്നയിക്കുന്നുണ്ട്

കൂടാതെ, ദേശീയ കൺവൻഷനിൽ ബൈഡന് വേണ്ടി വോട്ട് ചെയ്യേണ്ടിയിരുന്ന ഡെലിഗേറ്റുകൾക്കിടയിലും കമല സ്വീകരിക്കപ്പെടുന്നുണ്ട്. ഏകദേശം മുന്നൂറിലധികം ഡെലിഗേറ്റുകൾ ഇപ്പോൾ തന്നെ കമലയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. അതേസമയം, മുൻ പ്രസിഡന്റ് ബറാക്ക് ഒബാമ, മുതിർന്ന ഡെമോക്രാറ്റ് നേതാക്കളായ ചക് ഷുമർ, ഹകീം ജെഫ്‌റീസ്‌, മുൻ സ്‌പീക്കർ നാൻസി പെലോസി എന്നിവർ കമല ഹാരിസിന്റെ സ്ഥാനാർഥിത്വ ചർച്ചയിൽ ഇതുവരെ പ്രതികരിക്കാത്തതും ചർച്ചയാകുന്നുണ്ട്. ഒരുപക്ഷെ, കമല ഹാരിസിനെതിരെ ഏതെങ്കിലും നേതാവ് വന്നാൽ, ഒരു നാഷണൽ കൺവൻഷൻ ദശാബ്ദങ്ങളായി സാക്ഷ്യം വഹിക്കാത്ത തിരഞ്ഞെടുപ്പിലേക്ക് കാര്യങ്ങൾ നീങ്ങും.

59- കാരിയായ കമല ഹാരിസ് ബൈഡന് പകരക്കാരിയാകുന്നതോടെ ഡെമോക്രാറ്റുകൾക്ക് പ്രായത്തിന്റെ കാര്യത്തിലെ തലവേദന ഒഴിയും

കൂടാതെ, ദേശീയ കൺവൻഷനിൽ ബൈഡന് വേണ്ടി വോട്ട് ചെയ്യേണ്ടിയിരുന്ന ഡെലിഗേറ്റുകൾക്കിടയിലും കമല സ്വീകാര്യയാണ്. ഏകദേശം മുന്നൂറിലധികം ഡെലിഗേറ്റുകൾ ഇപ്പോൾ തന്നെ കമലയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. അതേസമയം, മുൻ പ്രസിഡന്റ് ബറാക്ക് ഒബാമ, മുതിർന്ന ഡെമോക്രാറ്റ് നേതാക്കളായ ചക് ഷുമർ, ഹകീം ജെഫ്‌റീസ്‌, മുൻ സ്‌പീക്കർ നാൻസി പെലോസി എന്നിവർ കമല ഹാരിസിന്റെ സ്ഥാനാർഥിത്വ ചർച്ചയിൽ ഇതുവരെ പ്രതികരിക്കാത്തതും ചർച്ചയാകുന്നുണ്ട്. ഒരുപക്ഷെ, കമല ഹാരിസിനെതിരെ ഏതെങ്കിലും നേതാവ് വന്നാൽ, ഒരു നാഷണൽ കൺവൻഷൻ ദശാബ്ദങ്ങളായി സാക്ഷ്യം വഹിക്കാത്ത തിരഞ്ഞെടുപ്പിലേക്ക് കാര്യങ്ങൾ നീങ്ങും.

ബറാക് ഒബാമ
ബറാക് ഒബാമ

ഒരു കറുത്തവർഗക്കാരിയെ സ്ഥാനാർഥിയാക്കാൻ വേണ്ട എല്ലാവിധ സാഹചര്യങ്ങൾ നിലനിന്നിട്ടും അങ്ങനെയൊരു തീരുമാനം ഉണ്ടാകാത്ത പക്ഷം ഡെമോക്രാറ്റുകൾക്ക് തിരിച്ചടി ഉണ്ടാകാമെന്നും നിരീക്ഷണങ്ങൾ പാർട്ടിക്കകത്ത് തന്നെയുണ്ട്. മറ്റൊന്ന് ദേശീയതലത്തിൽ പ്രചാരണം നടത്തി, കമല തന്റെ കഴിവ് ഇതിനോടകം തെളിയിച്ചിട്ടുണ്ട് എന്നതാണ്. ഇവയെല്ലാം അനുകൂല ഘടകങ്ങളായി നിൽക്കുമ്പോഴും, തീവ്ര-ഇടതുപക്ഷം എന്ന നിലയ്ക്കാണ് റിപ്പബ്ലിക്കൻ പാർട്ടി കമലയെ വിശേഷിപ്പിക്കുന്നത്. കൂടാതെ, ഒരു കറുത്ത വർഗക്കാരിയെ പ്രസിഡന്റ് ആകാനുള്ള മനോസ്ഥിതിയിലേക്ക് അമേരിക്ക വളർന്നിട്ടുണ്ടോ എന്ന ചോദ്യവും വിവിധ സംഘടനകൾ ഉന്നയിക്കുന്നുണ്ട്.

കമല ഹാരിസ് സ്ഥാനാർഥിയായാൽ

2024ലെ അമേരിക്കൻ തിരഞ്ഞെടുപ്പിലെ പ്രധാന ചർച്ച വിഷയം, പ്രായമായിരുന്നു. പ്രത്യേകിച്ചും ബൈഡന്റെത്. അറ്റ്ലാന്റ സംവാദം കഴിഞ്ഞതോടെ ബൈഡന്റെ ശാരീരികവും മാനസികവുമായ ആരോഗ്യം വലിയ തോതിൽ ചർച്ചയാവുകയും ചെയ്തു. പിന്നാലെ ഏകദേശം 30 ഡെമോക്രാറ്റ് നേതാക്കളാണ് ബൈഡൻ പിന്മാറണമെന്ന ആവശ്യം ഉന്നയിച്ചത്. ഡെമോക്രാറ്റ് വോട്ടർമാർക്കിടയിലും ഇതൊരു ആശങ്കയായി നിലനിന്നിരുന്നു. എന്നാൽ 59- കാരിയായ കമല ഹാരിസ് ബൈഡന് പകരക്കാരിയാകുന്നതോടെ ഡെമോക്രറ്റുകൾക്ക് പ്രായത്തിന്റെ കാര്യത്തിലെ തലവേദന ഒഴിയും.

ബൈഡന്റെ പിന്മാറ്റം, കമല ഹാരിസിന്റെ സ്ഥാനാർഥിത്വ ചർച്ചകൾ; ചൂടുപിടിച്ച് അമേരിക്കൻ തിരഞ്ഞെടുപ്പ് രാഷ്ട്രീയം
കമല ഹാരിസ് ട്രംപായി, സെലെൻസ്കി പുടിനും; വീണ്ടും വെട്ടിലായി ബൈഡൻ, സ്ഥാനാർഥിത്വത്തില്‍ ആശങ്ക ശക്തം

പ്രധാനപ്പെട്ട മറ്റൊന്ന്, പ്രചാരണത്തിനായി ഇതുവരെ കണ്ടെത്തിയ പണം സംബന്ധിക്കുന്ന വിഷയമാണ്. കഴിഞ്ഞ രണ്ട് വർഷമായി, മിസ്റ്റർ ബൈഡനും കമല ഹാരിസും ചേർന്ന് തങ്ങളുടെ വീണ്ടും തിരഞ്ഞെടുപ്പ് സ്ഥാനാർഥിത്വനായി സമാഹരിച്ചത് കോടിക്കണക്കിന് ഡോളറായിരുന്നു. ബൈഡൻ കാമ്പെയ്ൻ, ഡെമോക്രാറ്റിക് നാഷണൽ കമ്മിറ്റി, ഡെമോക്രാറ്റിക് പാർട്ടിയുടെ സ്റ്റേറ്റ് കമ്മിറ്റികൾ, വിവിധ സംയുക്ത ധനസമാഹരണ സമിതികൾ എന്നിവ മുഖേനയായിരുന്നു ഫണ്ട് ദാതാക്കളിൽ നിന്നുൾപ്പെടെ പണസമാഹരണം നടത്തിയത്. 2024 ജൂൺ 30 വരെയുള്ള കണക്കനുസരിച്ച്, ഏകദേശം 240 കോടി ഡോളറാണ് ഇരുവരും സമാഹരിച്ചത്. ഇതിൽ ഡെമോക്രാറ്റിക്‌ നാഷണൽ കമ്മിറ്റിയുടെ കീഴിലുള്ള ഫണ്ടിന് സ്ഥാനാർഥിയിൽ മാറ്റമുണ്ടായാലും വലിയ ചലനമൊന്നും സൃഷ്ടിക്കില്ല.

ബൈഡന്റെ പിന്മാറ്റം, കമല ഹാരിസിന്റെ സ്ഥാനാർഥിത്വ ചർച്ചകൾ; ചൂടുപിടിച്ച് അമേരിക്കൻ തിരഞ്ഞെടുപ്പ് രാഷ്ട്രീയം
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ജോ ബൈഡന്‍ പിന്‍മാറി, കമല ഹാരിസ് സ്ഥാനാര്‍ഥിയായേക്കും

എന്നാൽ ബൈഡൻ- ഹാരിസ് പ്രചാരണ കമ്മിറ്റിയുടെ കീഴിലുള്ള 96 ലക്ഷം ഡോളർ, കമല ഹാരിസോ ബൈഡനോ അല്ലാതൊരു സ്ഥാനാർഥി വന്നാൽ ദാതാക്കൾക്ക് തിരികെ നൽകേണ്ടി വരും. അല്ലെങ്കിൽ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റികൾക്ക് കൈമാറണം. അതാണ് നിയമം. അതുകൊണ്ടുതന്നെ കമല ഹാരിസ് സ്ഥാനാർഥിയാകുക എന്നതാണ് പ്രചാരണ ഫണ്ട് രക്ഷിക്കാനുള്ള ഏറ്റവും നല്ല മാർഗം.

logo
The Fourth
www.thefourthnews.in