EXPLAINER: ഹിജാബ് വിരുദ്ധരെ അടിച്ചമർത്തുന്ന ഇറാനെ യുഎൻ വോട്ടെടുപ്പിൽ ഇന്ത്യ എതിർക്കാതിരുന്നതെന്ത്?
'അന്താരാഷ്ട്ര കാര്യങ്ങളില്‍ ധാര്‍മികത സാധാരണയായി ഒരു പിന്‍സീറ്റ് പിടിക്കും' ഐക്യ രാഷ്ട്രസഭയില്‍ ഇറാനെതിരെ അമേരിക്ക മുന്നോട്ട് വെച്ച സ്റ്റാറ്റസ് ഓഫ് വുമണ്‍ കമ്മീഷനില്‍ വോട്ടുചെയ്യുന്നതില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നതിനെ ജിയോ പൊളിറ്റിക്‌സ് വിദഗ്ധൻ ലഫ്റ്റനന്റ് ജനറല്‍ കമല്‍ ദാവര്‍ വിശേഷിപ്പിച്ചതാണിങ്ങനെ.
22 വയസുകാരി മഹ്‌സ അമീനയുടെ മരണത്തിന് ശേഷം ഇറാനിൽ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം നാല് മാസം പിന്നിടുകയാണ്. ഹിജാബ് നിർബന്ധമാക്കുന്നതിനെതിരായാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. ഇതിനോടകം 25ൽ അധികം പ്രതിഷേധക്കരെ ഇറാൻ ഭരണകൂടം കൊന്നുവെന്നാണ് റിപ്പോർട്ട്. ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കിടെ, രണ്ടു പ്രതിഷേധക്കാരെയാണ് ഇറാൻ ഭരണകൂടം പരസ്യമായി വധശിക്ഷയ്ക്ക് വിധേയമാക്കിയത്.
എന്റെ ശവകുടീരത്തിലെത്തി ആരും വിലപിക്കേണ്ട. ആരും ഖുർആൻ വായിക്കാനോ പ്രാർത്ഥിക്കാനോ ഞാൻ ആഗ്രഹിക്കുന്നില്ല. നല്ല സംഗീതം വെച്ച് ആഘോഷിക്കൂ എന്നായിരുന്നു കഴിഞ്ഞ ദിവസം വധശിക്ഷയ്ക്ക് വിധിച്ച മജിദ്രേസ രഹ്നവാര്‍ഡിന്റെ അന്ത്യാഭിലാഷം.
ഹിജാബ് വിരുദ്ധ പ്രക്ഷോഭകര്‍ക്കെതിരെയുള്ള ഇറാന്‍ നടത്തുന്ന ക്രൂരമായ അടിച്ചമര്‍ത്തലിനെതിരെ ഐക്യരാഷ്ട്ര സഭയില്‍ പ്രമേയം അവതരിപ്പിച്ചത് ഇറാനിന്റെ ബദ്ധശത്രുവായ അമേരിക്കയാണ്. ഡിസംബര്‍ 14ന് ഇന്ത്യ ഒഴികെ 29 രാജ്യങ്ങള്‍ വോട്ട് ചെയ്തതിന് ശേഷമായിരുന്നു പ്രമേയം പാസാക്കിയത്. ലോക രാഷ്ട്രങ്ങളെല്ലാം ഇറാനിലെ പ്രതിഷേധകര്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ ഇന്ത്യ വിട്ടു നിന്നത് എന്തുകൊണ്ടാണ്.
ഇന്ത്യന്‍ വിദേശ നയത്തില്‍ ഇറാന്‍ ഇത്രത്തോളംപ്രാധാന്യം കൈവരിക്കുന്നതെന്തുകൊണ്ടാണ് ?
ഇന്ത്യയുടെ തീരുമാനത്തിന് പിന്നിലെ ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് പടിഞ്ഞാറൻ അയല്‍ രാജ്യത്തിന്റെ തന്ത്രപരമായ പ്രാധാന്യം തന്നെയാണ്. പേര്‍ഷ്യന്‍ ഗള്‍ഫിനും കാസ്പിയന്‍ കടലിനും ഇടയിലാണ് ഇറാന്‍ സ്ഥിതി ചെയ്യുന്നത്.
അഫ്ഗാനിസ്ഥാനിലേക്കും ഉസ്‌ബെക്കിസ്ഥാന്‍, കസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, താജിക്കിസ്ഥാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍ തുടങ്ങി മറ്റ് മധ്യേഷ്യന്‍ രാജ്യങ്ങളിലേക്കുമുള്ള ഇന്ത്യയുടെ കവാടമായി പ്രവര്‍ത്തിക്കുന്ന രണ്ട് പ്രധാന വ്യാപാര പാതകളാണിവ ഇന്ത്യയുടെ മൗനത്തിന് പിന്നിലെ മറ്റൊരു കാരണം ഇറാനിലെ ചാബഹാര്‍ തുറമുഖമാണ്. മധ്യേഷ്യയുമായുള്ള ഇന്ത്യയുടെ വ്യാപാരത്തില്‍ പ്രധാന പങ്കുവഹിക്കുന്ന തുറമുഖമാണ് ചാബഹാര്‍. ലോകരാഷ്ട്രങ്ങളുടെ പൊതുവായ ഐക്യപ്പെടലില്‍ നിന്ന് വിട്ടു നിന്നുകൊണ്ടുണ്ടുള്ള രാഷ്ട്രീയം റഷ്യ-യുക്രെയിന്‍ യുദ്ധത്തിന്റെ ആദ്യ ഘട്ടം മുതല്‍ ഇന്ത്യ പയറ്റുന്നതാണ്. ദേശീയ താത്പര്യങ്ങളെ മുന്‍നിര്‍ത്തി റഷ്യയ്‌ക്കെതിരെയുള്ള പ്രമേയങ്ങളില്‍ നിന്ന് ഇന്ത്യ വിട്ടു നിൽക്കുകയായിരുന്നു. സമാന രീതി തന്നെയാണ് ഇറാന്റെ കാര്യത്തിലും ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്.
ഇവയൊക്കെ മാറ്റിവെച്ചാലും ഭാവിയില്‍ ആഭ്യന്തര മേഖലയില്‍ മറ്റ് രാജ്യങ്ങള്‍ നടത്തുന്ന ഇടപെടലുകളെ ചെറുക്കാനുള്ള ഇന്ത്യയുടെ തന്ത്രപ്രധാന നീക്കമായും ഇപ്പോഴത്തെ നീക്കത്തെ കണക്കാക്കാം. ഒരു രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ നിരന്തരമായി ഇടപെടുന്നത് ഇന്ത്യയ്ക്ക് അഭികാമ്യമാവാനും സാധ്യതയില്ല. ഇനി അങ്ങനെ ചെയ്താല്‍ മറ്റ് രാജ്യങ്ങളും ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്ന സ്ഥിതി വരും. ഇറാൻ പ്രക്ഷോഭകർക്ക് പിന്തുണ അർപ്പിക്കുന്നതില്‍ നിന്ന് ഇന്ത്യയെ വിട്ട് നിർത്തുന്ന ഒരു ഘടകം അതാണെന്ന് കരുതുന്നവരുമുണ്ട്. പ്രകൃതി വാതകത്തിന്റെയും അസംസ്‌കൃത എണ്ണയുടെയും ഏറ്റവും വലിയ നിക്ഷേപങ്ങളിലൊന്നാണ് ഇറാനുള്ളത്. ഇറാനുമായുള്ള സഹകരണം വര്‍ദ്ധിപ്പിക്കുന്നത് ഇന്ത്യയില്‍ വര്‍ദ്ധിച്ചുവരുന്ന ഊര്‍ജ്ജ പ്രതിസന്ധി പരിഹരിക്കാനുള്ള വഴിയായും വിലയിരുത്താം.
ഇറാനോടുള്ള ഇന്ത്യയുടെ നിലപാട് അമേരിക്കയെ ചൊടിപ്പിക്കുമോ ?
ഇറാനെതിരെയുള്ള വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുന്നത് ഇന്ത്യയുടെ പ്രധാന വ്യാപാര പങ്കാളികൂടിയായ അമേരിക്കയ്ക്ക് പിടിക്കില്ലെന്ന കാര്യം ഉറപ്പാണ്. റഷ്യയുടെ എസ്-400 മിസൈൽ സംവിധാനം വാങ്ങിയതിന് യുഎസിന്റെ സിഎഎടിഎസ്എ നിയമപ്രകാരം ഉപരോധം ഇളവ് നൽകിയ ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തിനിടയിലും റഷ്യയിൽനിന്നുള്ള എണ്ണയുടെ ഇറക്കുമതിയിലും റഷ്യയുമായുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്തിയതിലും ഇന്ത്യയ്ക്കെതിരെ യുഎസ് ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. ഇന്ത്യ ഒരിക്കൽ കൂടി പരോക്ഷമായി യുഎസിന്റെ ശത്രുക്കളുടെ പക്ഷം ചേരുമ്പോൾ വ്യാപാര പങ്കാളികൂടിയായ അമേരിക്ക ഇന്ത്യയ്ക്ക് വിരുദ്ധമായ നയങ്ങൾ സ്വീകരിക്കുമോ എന്നാണ് കാണേണ്ടത്.