ഭൂമിയെ അവസാനിപ്പിക്കുമോ ഛിന്നഗ്രഹം?

2036 ഓടെ ഛിന്നഗ്രഹം ഭൂമിയുടെ ഏറ്റവും അടുത്തെത്തും. കൂട്ടിയിടി സംഭവിച്ചാൽ മനുഷ്യനടക്കമുള്ള ജീവജാലവർഗങ്ങളുടെ വംശനാശത്തിന് കാരണമാകാമെന്നാണ് ഐഎസ്ആർഒ ചെയർമാൻ പറയുന്നത്

അപ്പോഫിസ് ഛിന്നഗ്രഹത്തെ ചുറ്റിപ്പറ്റിയാണ് ഇപ്പോൾ ചര്‍ച്ചകള്‍. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് ഇതേക്കുറിച്ച് പറഞ്ഞതോടെ ചര്‍ച്ചകള്‍ സജീവമായി. 2036 ഓടെ ഛിന്നഗ്രഹം ഭൂമിയുടെ ഏറ്റവും അടുത്തെത്തും. കൂട്ടിയിടി സംഭവിച്ച്‌ കഴിഞ്ഞാൽ മനുഷ്യനടക്കമുള്ള ജീവജാലവർഗങ്ങളുടെ വംശനാശത്തിന് കാരണമാകാമെന്നാണ് ഐഎസ്ആർഒ ചെയർമാൻ പറഞ്ഞിരിക്കുന്നത്. നേരത്തെ നാസയും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. എന്താണ് ഛിന്നഗ്രഹം? അത് ഭൂമിയില്‍ പതിച്ചാല്‍ വംശനാശം സംഭവിക്കുമോ?

ഭൂമിയെ അവസാനിപ്പിക്കുമോ ഛിന്നഗ്രഹം?
ഭൂമിയെ ലക്ഷ്യമിട്ട് ഛിന്നഗ്രഹം വരുന്നു; കൂട്ടിയിടിക്ക് 72 ശതമാനം സാധ്യതയെന്ന് നാസ

സൗരയൂഥത്തിൽ സൂര്യനു ചുറ്റും ഭ്രമണം ചെയ്യുന്ന ഗ്രഹങ്ങളേക്കാൾ ചെറുതും ഉൽക്കകളേക്കാൾ വലുതുമായ വസ്തുക്കളാണ്‌ ഛിന്നഗ്രഹങ്ങൾ അഥവാ ആസ്റ്ററോയ്ഡ്. ഭൂമിയിലെ ഒരു നഗരത്തോളം വലുപ്പം മാത്രമേ ചിന്നഗ്രഹത്തിന് ഉണ്ടാവുകയുള്ളൂ.

ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള ഛിന്നഗ്രഹവലയത്തിലാണ് ഭൂരിഭാഗം ഛിന്നഗ്രഹങ്ങളും സ്ഥിതി ചെയ്യുന്നത്. ദൂരദര്‍ശിനികളിലൂടെ നോക്കുമ്പോള്‍ ഒരു പ്രകാശ കേന്ദ്രമായാണ് ഇവയെ കാണുക. ഉരുണ്ടതും നീളമുള്ളതുമായ പല രൂപത്തിൽ ചിന്നഗ്രഹങ്ങളെ കാണാം. ചിലതിന് ഉപഗ്രഹങ്ങളുമുണ്ടാകും. ഛിന്നഗ്രഹത്തെക്കുറിച്ചുള്ള പഠനം ഭൂമിയുടെ ഉത്ഭവത്തെക്കുറിച്ചുള്ള അറിവുകള്‍ക്ക് സഹായകരമാകും.

സൈബീരിയയിലെ തുന്‍ഗസ്‌ക വനപ്രദേശം
സൈബീരിയയിലെ തുന്‍ഗസ്‌ക വനപ്രദേശം

ഭൂമിയിൽ കൂട്ടിയിടിച്ച് വലിയ ദുരന്തങ്ങളുണ്ടാക്കാനും ചിന്നഗ്രഹത്തിന് സാധിക്കും. 1908 ജൂണ്‍ 30-ന് റഷ്യയിലെ സൈബീരിയ തുന്‍ഗസ്‌ക വനപ്രദേശത്ത് ഛിന്നഗ്രഹം പതിച്ചുണ്ടായ അപകടം ഇതിന് ഉദാഹരണമാണ്. രണ്ട് മെഗാടണ്‍ ശക്തിയുള്ള ആ സ്ഫോടനത്തില്‍ തുന്‍ഗസ്‌ക വനപ്രദേശത്തെ 2150 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തെ എട്ടു കോടിയോളം മരങ്ങള്‍ നിലംപരിശായി. സ്ഫോടനത്തിന്റെ തരംഗങ്ങളും ഉഷ്ണതരംഗവും കിലോമീറ്ററുകള്‍ക്കപ്പുറത്തേക്കു വരെയെത്തി.

ഛിന്നഗ്രഹങ്ങള്‍ മറ്റു ഗ്രഹങ്ങളുമായി കൂട്ടിയിടിക്കുന്നത് സാധാരണ സംഭവമാണ്. ഭൂമിയിൽ ദിനോസറുകൾക്കു വംശനാശം സംഭവിക്കാൻ കാരണം സമാനമായ ഒരു കൂട്ടിയിടയാണെന്നാണ് അനുമാനം.

അപ്പോഫിസ് എന്ന ചിന്നഗ്രഹമാണ് ഇപ്പോൾ ഭൂമിക്ക് ഭീഷണിയുയർത്തി വന്നുകൊണ്ടിരിക്കുന്നത്. അത്യന്തം അപകടകാരിയായ ഈ ഛിന്നഗ്രഹം 2029 ഏപ്രിൽ 13 നും 2036 ലും ഭൂമിക്ക് തൊട്ടടുത്തെത്തുമെന്നാണ് ഐഎസ്ആർഒ ചെയർമാൻ പറയുന്നത്. 370 മീറ്റർ വ്യാസമാണ് അപ്പോഫിസിനുള്ളത്. 72 ശതമാനമാണ് ഭൂമിയുമായി കൂട്ടിയിടിക്കാനുള്ള സാധ്യത. കൂട്ടിയിടിച്ചാൽ ഭൂമിയില്‍ മനുഷ്യവംശത്തെ തന്നെ ഇല്ലാതാകുമെന്നും ഐഎസ്ആർഒ ചെയർമാൻ പറയുന്നു.

ഭൂമിയെ അവസാനിപ്പിക്കുമോ ഛിന്നഗ്രഹം?
ഛിന്നഗ്രഹം ഭൂമിയിലിടിച്ചേക്കാമെന്ന് ഐഎസ്ആർഒ; 'വംശനാശത്തിന് വരെ കാരണമാകാം, വഴിതിരിച്ചുവിടാനുള്ള നീക്കത്തിൽ പങ്കാളിയാകും'

ചിന്നഗ്രഹങ്ങളെക്കുറിച്ച് വിവിധ രാജ്യങ്ങളുടെ ബഹിരാകാശ ഏജൻസികൾ പഠനം നടത്താറുണ്ട്. ബഹിരാകാശത്ത് സ്ഥിതി ചെയ്യുന്ന ഒരു ഛിന്നഗ്രഹത്തിന്റെ സഞ്ചാരപഥം മാറ്റാനാവുമോയെന്ന് പരീക്ഷിക്കാന്‍ നാസ വിക്ഷേപിച്ച പേടകമാണ് ഡാർട്ട്. ഭൂമിയ്ക്ക് ഭീഷണി സൃഷ്ടിക്കാനിടയുള്ള ഛിന്നഗ്രഹങ്ങളെ ഇത്തരം പ്രതിരോധ മാര്‍ഗങ്ങളിലൂടെ വഴിതിരിച്ച് വിടാനാവുമോയെന്ന ചോദ്യത്തിന് ഉത്തരം തേടിക്കൊണ്ടിരിക്കുകയാണ് ശാസ്ത്രലോകം. പ്രപഞ്ച ശക്തികളെ ശാസ്ത്രം കൊണ്ട് അതിജീവിക്കാനുള്ള മനുഷ്യന്റെ ശേഷി കാലം തെളിയിച്ചതാണ്. ഛിന്നഗ്രഹത്തെയും ശാസ്ത്രം മെരുക്കുമെന്ന് തന്നെ കരുതാം.

Related Stories

No stories found.
logo
The Fourth
www.thefourthnews.in