FOURTH SPECIAL
സൈലന്റ് വാലിയിലെ 365 ദിനരാത്രങ്ങൾ
വനം വകുപ്പിന്റെ പ്രത്യേക അനുമതി നേടി പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് 365 ദിവസം താമസിച്ചാണ് ഇദ്ദേഹം ചിത്രങ്ങൾ പകർത്തിയത്
പരിസ്ഥിതി ലോല മേഖലയായ സൈലന്റ് വാലി എന്നെന്നും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത വിളിച്ചോതുന്നതാണ് ഫോട്ടോഗ്രാഫർ എൻ പി ജയന്റെ ഫ്രെയിമുകൾ. വനം വകുപ്പിന്റെ പ്രത്യേക അനുമതി നേടി പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് 365 ദിവസം താമസിച്ചാണ് ഇദ്ദേഹം ചിത്രങ്ങൾ പകർത്തിയത്. ഫോട്ടോഗ്രാഫി ആയുധമാക്കി വലിയൊരു സാമൂഹിക ഉത്തരവാദിത്വം കൂടി നിറവേറ്റിയതിന്റെ കഥ പറയുകയാണ് ബെംഗളൂരു ചിത്രകലാ പരിഷത്തിൽ ഒരുക്കിയ ഫോട്ടോ പ്രദർശനത്തിലൂടെ എൻ പി ജയൻ.