78-ാം വയസ്സിലും പാട്ടിനെ കൈവിടാത്ത താമരാക്ഷിയമ്മ

78-ാം വയസ്സിലും പാട്ടിനെ കൈവിടാത്ത താമരാക്ഷിയമ്മ

അക്ഷരഭ്യാസമില്ലാത്തതിനാൽ താമരയമ്മ എല്ലാം കാണാപ്പാഠം പഠിക്കുകയാണ് ചെയ്തിരുന്നത്
Updated on
1 min read

പ്രായം 78 ആയെങ്കിലും പാട്ടിനോടുള്ള തന്റെ താത്പര്യം കളയാൻ താമരാക്ഷിയമ്മ തയ്യാറല്ല. അടുത്തിടെ സാമൂഹ്യമാധ്യമങ്ങളിൽ താമരയമ്മ നൃത്തം ചെയ്യുന്നതും പാട്ട് പാടുന്നതുമായ വീഡിയോ വൈറലായിരുന്നു. ഇതേ തുടർന്നാണ് അമ്മയെ കുറിച്ച് കൂടുതൽ അറിയാന്‍ ഞങ്ങളിറങ്ങിയത്

തിരുവനന്തപുരം പരുത്തിക്കുഴിയിലാണ് താമരാക്ഷി അമ്മയുടെ വീട്. മക്കൾക്കും കൊച്ചു മക്കൾക്കുമൊപ്പം ഒരു ചെറിയ വീട്ടിലാണ് താമസം. 24 വർഷത്തോളം ഒരു പത്രസ്ഥാപനത്തിലാണ് സ്വീപ്പർ ആയി ജോലി ചെയ്തു. കൊറോണ വന്നതിനെ തുടർന്ന് ജീവനക്കാരെ പിരിച്ച് വിട്ടപ്പോൾ അമ്മയ്ക്കും അവിടെ നിന്ന് പോരേണ്ടി വന്നു. ചിരിച്ച് കൊണ്ടാണ് ഇതൊക്കെ പറഞ്ഞതെങ്കിലും ആ ചിരിക്ക് പിന്നിലെ വേദന വ്യക്തമായിരുന്നു.

പാട്ട് വളരെ ഇഷ്ടമാണ് താമരാക്ഷിയമ്മയ്ക്ക് . ചെറുപ്പത്തിൽ കഥാപ്രസംഗത്തോടായിരുന്നു കമ്പം. കിട്ടിയ വേദികളിലെല്ലാം കഥാപ്രസംഗം അവതരിപ്പിക്കുകയും പാട്ട് പാടുകയും ചെയ്തു. ചെറുപ്പത്തിൽ അക്ഷരഭ്യാസം നേടിയില്ല, അതുകൊണ്ട് തന്നെ പാട്ടുകളും കഥാപ്രസംഗങ്ങളുമൊക്കെ മറ്റുള്ളവർ പറഞ്ഞ് തരുന്നത് കേട്ട് കാണാപ്പാഠമാണ് പഠിച്ചത്. പ്രായം കൂടുന്തോറും പാട്ടിനോടുള്ള താമരാക്ഷിയമ്മയുടെ പ്രണയം കൂടി വരുകയാണ്.

logo
The Fourth
www.thefourthnews.in