ഒരു കേരള ബംഗാൾ സ്നേഹഗാഥ

കടന്നുവന്ന വഴികളും ലഭിച്ച അംഗീകാരങ്ങളും ദ ഫോര്‍ത്തുമായി പങ്കുവയ്ക്കുകയാണ് അഭ്രദിത ബാനര്‍ജി

സ്വന്തം നാടായ ഛത്തിസ്ഗഢിലെ റായ്പൂരില്‍നിന്ന് കേരളത്തിലേക്ക് പറിച്ചുനടപ്പെട്ടിട്ട് 27 വര്‍ഷം പിന്നിടുകയാണ് ബംഗാളി ഹിന്ദുസ്ഥാനി സംഗീതജ്ഞ അഭ്രദിത ബാനര്‍ജി. ആദ്യ ദിവസങ്ങളില്‍ ഭാഷയായിരുന്നു വലിയ വില്ലന്‍. പ്രതിസന്ധികളെ നേരിടുകയല്ലാതെ മറ്റു വഴികളില്ലെന്ന് മനസ്സിലായതോടെയാണ് ഇന്നത്തെ വിജയവഴിയിലേക്ക് എത്തിയത്.

തിരുവനന്തപുരം തിരുമലയിലെ സ്വന്തം വീടിന് മുകളിലായി 'മുക്താങ്കന്‍' എന്ന പേരിലൊരു സംഗീതസ്ഥാപനമുണ്ട് അഭ്രദിതയ്ക്ക്. നൂറിലധികം കുട്ടികളാണ് ഇവിടെ ഹിന്ദുസ്ഥാനി സംഗീതം അഭ്യസിക്കുന്നത്. മലയാളി പിന്നണിഗാനരംഗതത്തെ പുതുതലമുറക്കാരില്‍ പലരും തന്റെ വിദ്യാര്‍ഥികളാണെന്ന് വളരെ അഭിമാനത്തോടെ പറയുകയാണ് അഭ്രദിത. മിന്നല്‍ മുരളിയിലെ പ്രശസ്ത ഗാനം 'ഉയിരേ' പാടിയ നാരായണി ഗോപന്‍ മുതല്‍ ഗായിക അരുന്ധതിയുടെ മകന്‍ ശ്രീകാന്ത് വരെയുണ്ട് ഇക്കൂട്ടത്തില്‍.

വാരണാസി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫൈന്‍ ആര്‍ട്സും വാരണാസി സര്‍വകലാശാല യൂണിറ്റ് സംസ്‌കര്‍ ഭാരതിയും ചേര്‍ന്ന് സംഘടിപ്പിച്ച കാശി ഇന്റര്‍നാഷണല്‍ ആര്‍ട്ട് എക്സിബിഷന്‍ 2023ല്‍ വാരണാസിയുടെ 'കലാ സംവര്‍ധക് സമ്മാന്‍' പുരസ്‌കാരം ഓഗസ്റ്റില്‍ അഭ്രദിത ബാനര്‍ജിയെ തേടിയെത്തി. കേരളത്തില്‍ ഹിന്ദുസ്ഥാനി സംഗീതത്തിന് നല്‍കിയ സംഭാവനയ്ക്ക് ലഭിച്ച പുരസ്‌കാരത്തിനപ്പുറം മറ്റൊരു സന്തോഷമില്ല. ഹിമാചല്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലില്‍നിന്നാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്.

കലാരംഗത്ത് നിസ്വാര്‍ത്ഥ സംഭാവനകള്‍ നല്‍കിയ വ്യക്തികളെ ആദരിക്കാന്‍ ഉദ്ദേശിച്ചുള്ള 'കലാ സാധക് സമ്മാന്‍ 2023' എന്ന പുരസ്‌കാരദാന ചടങ്ങ് മുക്താങ്കന്റെ നേതത്വത്തില്‍ തിരുവന്തപുരത്ത് നടത്താന്‍ സാധിച്ചതില്‍ അഭിമാനമുണ്ട് അഭ്രദിതയ്ക്ക്. പ്രൊഫ. കുമാര കേരളവര്‍മയാണ് പുരസ്‌കാര ജേതാവായ പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥിന് പുരസ്‌കാരം സമ്മാനിച്ചത്.

കടന്നുവന്ന വഴികളും ലഭിച്ച അംഗീകാരങ്ങളും ദ ഫോര്‍ത്തുമായി പങ്കുവയ്ക്കുകയാണ് അഭ്രദിത ബാനര്‍ജി.

Related Stories

No stories found.
logo
The Fourth
www.thefourthnews.in