FOURTH SPECIAL
ജോര്‍ജ് പറയുന്നു സൗഹൃദം, ഒരു കഥയായി
വിക്രം സാരാഭായ് സ്‌പേയ്‌സ് സെന്റര്‍ ആരംഭിക്കുന്ന കാലത്തോളം പഴക്കമുണ്ട് ജോര്‍ജും കലാമും തമ്മിലുള്ള സൗഹൃദത്തിന്
ഇന്ത്യയുടെ മിസൈല്‍മാനായ എപിജെ അബ്ദുല്‍കലാമിന്റെ 91ാം ജന്മ വാര്‍ഷിക ദിനത്തില്‍ കലാമുമായുള്ള സൗഹൃദ കഥ പറയുകയാണ് തിരുവനന്തപുരത്ത് ചെരുപ്പ് തൊഴിലാളിയായ ജോര്‍ജ്. 1962 ല്‍ കലാമിന്റെ നേതൃത്വത്തില്‍ തുമ്പ വിക്രം സാരാഭായ് സ്‌പേയ്‌സ് സെന്റര്‍ ആരംഭിക്കുന്ന കാലത്തോളം പഴക്കമുണ്ട് ജോര്‍ജും കലാമും തമ്മിലുള്ള സൗഹൃദത്തിന്. സെക്രട്ടേറിയറ്റിന് സമീപമുള്ള ഇന്ദിരാ ഗാന്ധിഭവന്‍ ലോഡ്ജില്‍ ആയിരുന്നു കലാമിന്റെ താമസം. ജോര്‍ജിന്റെ ഓലമേഞ്ഞ ഒറ്റമുറി കടയുടെ മുന്നിലൂടെ ആയിരുന്നു കലാം ദിവസേന സഞ്ചരിച്ചിരുന്നത്. കഥ അറിയാം...