ആരുടെ കുരുക്ക്?

ഹരികുമാറിനെ ഫോണിൽ വിളിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയിരുന്നതായി ഭാര്യ ഉഷ 'ദ ഫോർത്തി'നോട്

വയനാട് അമ്പലവയൽ അമ്പുകുത്തിയിൽ കാപ്പിതോട്ടത്തിൽ കടുവ ചത്തത് ആദ്യം കണ്ട കർഷകതൊഴിലാളി ആത്മഹത്യ ചെയ്തതിന് കാരണം വനം വകുപ്പ് ഉദ്യോഗസ്ഥരുടെ മാനസിക പീഡനമാണെന്ന ആരോപണത്തിൽ ഉറച്ച് കുടുംബം. ആത്മഹത്യ ചെയ്ത അമ്പുകുത്തി പാടിപറമ്പ് കുഴിവിള ഹരികുമാറിനെ ഫോണിൽ വിളിച്ച് വനംവകുപ്പ്  ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്ന് ഭാര്യ ഉഷ ദ ഫോർത്തിനോട് പറഞ്ഞു. കുരുക്ക് സ്ഥാപിച്ചവരുടെ വിവരം നൽകിയില്ലെങ്കിൽ ഹരികുമാറിനെതിരെ കേസെടുക്കുമെന്നും തടവിലാക്കുമെന്നും  പറഞ്ഞതാണ് ഭർത്താവ് ആത്മഹത്യ ചെയ്യാൻ കാരണമെന്നും  ഉഷ പറയുന്നു.

കർഷക തൊഴിലാളിയുടെ ആത്മഹത്യ സംബന്ധിച്ച് വിവാദം പുകയുമ്പോൾ ആരോപണങ്ങൾ വനം വകുപ്പ് നിഷേധിക്കുകയാണ്. പ്രതിപട്ടികയിൽ ഹരികുമാർ ഇല്ലെന്നും ജ‍ഡം കണ്ടയാളെന്ന നിലയിൽ സാക്ഷിയായാണ് വിളിപ്പിച്ചതെന്നും വനം വകുപ്പ് വ്യക്തമാക്കുന്നു. സംഭവത്തിൽ വനംവകുപ്പും ജില്ലാ ഭരണകൂടവും ക്രൈംബ്രാഞ്ചും വ്യത്യസ്ത അന്വേഷണങ്ങൾ  പ്രഖ്യാപിച്ചിട്ടുണ്ട്. മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസർക്ക് എതിരെയാണ് കുടുംബത്തിന്റെയും നാട്ടുകാരുടെയും പരാതി. എന്നാൽ വന്യജീവി പ്രശ്നങ്ങൾ പരിഹരിക്കാൻ ബാധ്യസ്ഥയുള്ള ഭരണകർത്താക്കൾ വിഷയം  ആളികത്തിക്കുകയാണെന്ന് പരിസ്ഥിതി പ്രവർത്തകർ കുറ്റപ്പെടുത്തുന്നു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in