"മ്മക്കോരോ നാരങ്ങ്യാ വെള്ളം കാച്ച്യാലോ"

നഗരത്തിലെ കുപ്രസിദ്ധ ഗുണ്ടകളും അവരെ തിരയുന്ന പോലീസുകാരും ഒരു പോലെയെത്തുന്ന ബാറുകൾ. ബാർമാന്റെ ജീവിത അനുഭവങ്ങളിലൂടെ...

തിരുവനന്തപുരത്ത് ബാര്‍ മാനേജറായി ജോലി ചെയ്യുകയാണ് പിരപ്പന്‍കോട് സ്വദേശി പ്രതാപന്‍. 20 വര്‍ഷത്തിലേറെയായി തുടരുന്ന ബാറിനകത്തെ ജീവിതവും അനുഭവങ്ങളും ചേര്‍ത്തുവച്ച് പ്രതാപന്‍ എഴുതിയ നോവലാണ് 'ബാര്‍മാന്‍'. ബാറിലെത്തുന്നവര്‍ക്ക് മദ്യം അളന്ന് ഒഴിച്ചു നല്‍കുന്ന ബാര്‍മാന്‍മാരുടെ ജീവിതത്തിലൂടെയാണ് നോവലിന്റെ സഞ്ചാരം.മലയാള സാഹിത്യത്തില്‍ ബാറും ബാറിലെ കാഴ്ചകളും പശ്ചാത്തലമാക്കി മുന്‍പും നോവലുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഒരു ബാര്‍ ജീവനക്കാരന്‍ എഴുതുന്ന ബാറിലെ കഥയെന്നതാണ് 'ബാര്‍മാനെ' വ്യത്യസ്തമാക്കുന്നത്.

ഒട്ടേറെ ദുരനുഭവങ്ങളും സൗഹ്യദങ്ങളും ബാര്‍മാന്റെ ജീവിതത്തില്‍ സംഭവിക്കുന്നുണ്ട്. അവന്‍ സമൂഹത്തിന്റെ പല തട്ടിലുള്ളവരെയും പരിചയപ്പെടുന്നു. എഴുത്തുകാര്‍, സംഗീതജ്ഞര്‍, കായിക താരങ്ങള്‍, സിനിമാ താരങ്ങള്‍, നഗരത്തിലെ കുപ്രസിദ്ധ ഗുണ്ടകള്‍ അവരെ തിരയുന്ന പോലീസുകാര്‍ അങ്ങനെ പലരും ഒരു പോലെയെത്തുന്ന ഇടത്താവളങ്ങളാണ് ബാറുകള്‍ എന്നാണ് പ്രതാപന്‍ തന്റെ നോവലില്‍ അവതരിപ്പിക്കുന്നത്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in