മങ്ങിയ മോദി പ്രഭാവം മുതൽ തൊഴിലില്ലായ്മ വരെ; ബിജെപിയുടെ തിരിച്ചടിക്ക് പിന്നിലെന്ത്? സിഎസ്ഡിഎസ് സർവേ വ്യക്തമാക്കുന്നു

മങ്ങിയ മോദി പ്രഭാവം മുതൽ തൊഴിലില്ലായ്മ വരെ; ബിജെപിയുടെ തിരിച്ചടിക്ക് പിന്നിലെന്ത്? സിഎസ്ഡിഎസ് സർവേ വ്യക്തമാക്കുന്നു

രാമക്ഷേത്രവും വർഗീയ വിഷവും സാമ്പത്തിക രംഗത്തെ അവകാശവാദങ്ങളും ഫലം കണ്ടില്ല. ബിജെപിക്ക് പിഴച്ചത് എവിടെയാണ് ?
Updated on
5 min read

ഒരു പതിറ്റാണ്ട് നീണ്ട ഭരണത്തിന് ശേഷം ഉജ്വലമായ വിജയം നേടി അധികാരം നിലനിർത്തണമെന്ന ആവേശത്തോടെ തന്നെയാണ് ബിജെപി തിരഞ്ഞെടുപ്പ് കളത്തിലേക്ക് ഇറങ്ങിയത്. 400 സീറ്റുകൾ പിടിക്കുമെന്നായിരുന്നു അവകാശവാദം. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളും ആരോപണങ്ങളും പ്രത്യാരോപണങ്ങളും എല്ലാം തന്നെ ഈ കടുത്ത ആത്മവിശ്വത്തിൽ ഉറച്ചുള്ളതായിരുന്നു. ഇന്ത്യ സഖ്യം തകർന്നടിയുമെന്നും ബിജെപിയുടെ ആഗ്രഹങ്ങൾ പൂവിടുമെന്നും തന്നെയാണ് എക്സിറ്റ് പോളുകളും വിലയിരുത്തിയത്. എന്നാൽ ജനം എഴുതിയ വിധി മറ്റൊന്നായിരുന്നു. വോട്ടെണ്ണൽ ദിനം മുഴുക്കെ കിതച്ചോടുന്ന ബിജെപിയെയാണ് രാജ്യം കണ്ടത്. കേവല ഭൂരിപക്ഷം ഒറ്റക്ക് നേടാനാകാതെ ബിജെപി വീണു. രാമക്ഷേത്രവും വർഗീയ വിഷവും സാമ്പത്തിക രംഗത്തെ അവകാശവാദങ്ങളും ഫലം കണ്ടില്ല. എന്താണ് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ തിരഞ്ഞെടുപ്പിൽ നടന്നത് ? ബിജെപിക്ക് പിഴച്ചത് എവിടെയാണ് ? ഡൽഹിയിലെ സെൻ്റർ ഫോർ ദി സ്റ്റഡി ഓഫ് ഡെവലപ്പിംഗ് സൊസൈറ്റീസിൻ്റെ (സിഎസ്ഡിഎസ്) ലോക്‌നീതി പ്രോഗ്രാമിൻ്റെ പോസ്റ്റ്-പോൾ പഠനം ഇന്ത്യയിലെ തിരഞ്ഞെടുപ്പ് ചിത്രം വിശകലനം ചെയ്യുമ്പോൾ വ്യക്തമാകുന്നത് ഇക്കാര്യമാണ്.

മങ്ങിയ മോദി പ്രഭാവം മുതൽ തൊഴിലില്ലായ്മ വരെ; ബിജെപിയുടെ തിരിച്ചടിക്ക് പിന്നിലെന്ത്? സിഎസ്ഡിഎസ് സർവേ വ്യക്തമാക്കുന്നു
മൂന്നാം മോദി സര്‍ക്കാരിന് ബിജെപി വലിയ വിലനല്‍കേണ്ടിവരും; സമ്മര്‍ദം ശക്തമാക്കി സഖ്യകക്ഷികള്‍

എന്താണ് ബിജെപിക്ക് സംഭവിച്ചത് ?

ബിജെപിയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച തിരഞ്ഞെടുപ്പ് ഫലമാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. ഹിന്ദി ഹൃദയഭൂമിയായ ഉത്തർപ്രദേശ്, രാജസ്ഥാൻ, ബിഹാർ എന്നിവിടങ്ങളിലെ പ്രകടനവും മഹാരാഷ്ട്ര, കർണാടക, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ അവർ നേരിട്ട തിരിച്ചടിയുമാണ് ബിജെപിയുടെ വീഴ്ചക്ക് അടിത്തറ പാകിയത്. തെലങ്കാനയിലെയും ഒഡീഷയിലെയും നേട്ടം ഈ നഷ്ടങ്ങൾ നികത്താൻ പാകത്തിൽ ഉള്ളതായിരുന്നില്ല. ഒരിക്കലും കണക്കുകൂട്ടിയില്ലാത്ത തിരിച്ചടികളാണ് പലയിടത്തും ബിജെപിക്ക് നേരിട്ടത്. ഇന്ത്യ സഖ്യത്തെ സംബന്ധിച്ചിടത്തോളം നേട്ടങ്ങൾ മാത്രം ഉൾക്കൊണ്ടതായിരുന്നു ഫലം. കോൺഗ്രസിനും മറ്റ് സഖ്യ കക്ഷികൾക്കും ഒരേപോലെ നേട്ടം ഉണ്ടാകുകയും സഖ്യത്തിന്റെ ആകെ വിജയത്തിലേക്ക് എല്ലാവരും ഒരുപോലെ ഓഹരികൾ നൽകുകയും ചെയ്തിട്ടുണ്ട്. സമാജ്‌വാദി പാർട്ടിയും തൃണമൂലും അതിൽ പ്രധാനപ്പെട്ടതാണ്.

രാമക്ഷേത്ര നിർമ്മാണം, ഹിന്ദുത്വ, ഇന്ത്യയുടെ ആഗോള പ്രതിച്ഛായ പ്രോത്സാഹിപ്പിക്കുന്നതുപോലുള്ള സുപ്രധാന സംരംഭങ്ങൾക്ക് നല്ല ജനസമ്മിതി ലഭിച്ചിരുന്നുവെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ ഇക്കാര്യങ്ങളെക്കാൾ വെല്ലുവിളി ഉയർത്തികൊണ്ട് പണപ്പെരുപ്പവും തൊഴിലില്ലായ്മയും പോലുള്ള വ്യാപകമായ സാമ്പത്തിക ആശങ്കകൾ ഉയർന്നുവന്നു

വോട്ടുവിഹിതം വളരെ കുറഞ്ഞ തോതിൽ മാത്രമാണ് ബിജെപിക്ക് വർധിപ്പിക്കാനായത്. കോൺഗ്രസിനും സഖ്യകക്ഷികൾക്കുമുള്ള വോട്ടുകൾ പ്രായഭേദമന്യേ വ്യാപിച്ചപ്പോൾ യുവ വോട്ടർമാർക്കിടയിൽ ബിജെപിക്ക് ഉയർന്ന ശതമാനം പിന്തുണ ലഭിച്ചു. ഇത്തരത്തിൽ ബിജെപിയുടെയും നരേന്ദ്രമോദിയുടെയും സ്വാധീനം വലിയ തോതിൽ കുറഞ്ഞതാണ് ഈ തിരഞ്ഞെടുപ്പിൽ തെളിഞ്ഞ് കണ്ടത്.

ബിജെപിയെ തിരിച്ചടിച്ചതെന്ത് ?

തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ മിക്കവാറും നേതൃ ഘടകത്തിൽ ആയിരുന്നു ബിജെപി ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. പ്രധാനമന്ത്രി അടക്കമുള്ളവരെ ജനങ്ങൾക്ക് മുൻപിൽ ഉയർത്തികാട്ടിയാണ് പല പ്രചാരണങ്ങളും നടന്നത്. എന്നാൽ ജനം ഇത് കാര്യമായി കണക്കിലെടുത്തില്ലെന്നാണ് സർവേ ഫലം കാണിക്കുന്നത്. മൂന്നിലൊന്ന് ഭാഗം ആളുകളും സ്ഥാനാർത്ഥിയെ കേന്ദ്രീകരിച്ചാണ് പാർട്ടിക്ക് വോട്ട് ചെയ്തത്. പത്തിൽ ഒരാൾ മാത്രമാണ് നേതൃത്വ ഘടകം പരിഗണിച്ചത്.

രാമക്ഷേത്ര നിർമ്മാണം, ഹിന്ദുത്വ, ഇന്ത്യയുടെ ആഗോള പ്രതിച്ഛായ പ്രോത്സാഹിപ്പിക്കുന്നതുപോലുള്ള സുപ്രധാന സംരംഭങ്ങൾക്ക് നല്ല ജനസമ്മിതി ലഭിച്ചിരുന്നുവെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ ഇക്കാര്യങ്ങളെക്കാൾ വെല്ലുവിളി ഉയർത്തികൊണ്ട് പണപ്പെരുപ്പവും തൊഴിലില്ലായ്മയും പോലുള്ള വ്യാപകമായ സാമ്പത്തിക ആശങ്കകൾ ഉയർന്നുവന്നു. കേന്ദ്രസർക്കാരിന്റെ പ്രകടനത്തെ ക്കുറിച്ച് ജനങ്ങൾക്ക് പൊതുവിൽ സംതൃപ്തി ഉണ്ടെങ്കിലും 2019-നെ അപേക്ഷിച്ച് ഇത് കുറഞ്ഞിട്ടുണ്ട്. വോട്ടർമാരിൽ തൃപ്തി ഉണ്ടാക്കുന്നതിൽ ബിജെപി പരാജയപ്പെട്ടുവെന്ന് സർവേ സൂചിപ്പിക്കുന്നു.

മങ്ങിയ മോദി പ്രഭാവം മുതൽ തൊഴിലില്ലായ്മ വരെ; ബിജെപിയുടെ തിരിച്ചടിക്ക് പിന്നിലെന്ത്? സിഎസ്ഡിഎസ് സർവേ വ്യക്തമാക്കുന്നു
പത്തില്‍ ഏഴ് കേന്ദ്രമന്ത്രിമാര്‍ക്കും തോല്‍വി, രണ്ട് സംസ്ഥാന മന്ത്രിമാരും കര കയറിയില്ല; യുപിയിൽ ബിജെപിക്ക് കനത്ത പ്രഹരം

രാമക്ഷേത്ര നിർമ്മാണം, ദാരിദ്ര്യ നിർമ്മാർജ്ജനം, വികസന സംരംഭങ്ങൾ, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, ഇന്ത്യയുടെ അന്തർദേശീയ നിലവാരം ഉയർത്തൽ, ഹിന്ദുത്വ പ്രോത്സാഹിപ്പിക്കൽ തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ച് ഒരു വിഭാഗം ഭരണത്തിൽ സംതൃപ്തി കണ്ടെത്തുന്നു. എന്നാൽ സാമ്പത്തിക പ്രവർത്തനങ്ങളെക്കാൾ മതപരവും സാംസ്കാരികവുമായ സംരംഭങ്ങളിലൂടെ ജനസമ്മിതി കണ്ടെത്താൻ ശ്രമിച്ചത് പാർട്ടിക്ക് നഷ്ടമുണ്ടാക്കിയിട്ടുണ്ട്.

2019 മുതൽ കേന്ദ്രസർക്കാരിനോടുള്ള അതൃപ്തി വർദ്ധിച്ചതായി സർവേ സൂചിപ്പിക്കുന്നു. വിലക്കയറ്റവും തൊഴിലില്ലായ്മയുമാണ് കേന്ദ്ര ഗവൺമെൻ്റിൻ്റെ പ്രകടനത്തിൽ ഏറ്റവും നീരസം തോന്നിയ പ്രവൃത്തിയായി വോട്ടർമാരിൽ നാലിലൊന്ന് പേരും എടുത്തുകാണിക്കുന്നത്. പത്തിൽ ഒരാൾ ദാരിദ്ര്യത്തെക്കുറിച്ച് സംസാരിക്കുന്നു. സാമ്പത്തിക പ്രശ്നങ്ങളും സാംസ്കാരിക-മത പ്രശ്നങ്ങളും തിരഞ്ഞെടുപ്പിൽ സർക്കാരിനെ തിരിച്ചടിച്ചു. സാമ്പത്തിക പ്രശ്നങ്ങൾ പോലെ തന്നെ വർഗീയത/മത സംഘർഷങ്ങൾ വർദ്ധിക്കുന്നതിൽ ആശങ്കയും വോട്ടർമാരെ സ്വാധീനിച്ചിട്ടുണ്ട്. അയോദ്ധ്യ രാമക്ഷേത്രം പണിത ഫൈസാബാദ് മണ്ഡലത്തിൽ പോലും ബിജെപി തോറ്റത് ഇവിടെ എടുത്ത് പറയേണ്ടതാണ്.

മങ്ങിയ മോദി പ്രഭാവം മുതൽ തൊഴിലില്ലായ്മ വരെ; ബിജെപിയുടെ തിരിച്ചടിക്ക് പിന്നിലെന്ത്? സിഎസ്ഡിഎസ് സർവേ വ്യക്തമാക്കുന്നു
'ഗ്യാരണ്ടി ഏറ്റില്ല'; മോദി പ്രചാരണം നടത്തിയ 77 സീറ്റുകളില്‍ എൻഡിഎയ്ക്ക് തോൽവി

ഈ കാര്യങ്ങൾ അംഗീകരിച്ച് കൊണ്ടും ചിലർ ബിജെപിയെ തന്നെ പിന്തുണക്കുന്നത് തുടർന്നെങ്കിലും, വലിയൊരു വിഭാഗം മാറി ചിന്തിക്കാൻ നിര്ബന്ധിതരായി. ഗ്രാമ പ്രദേശങ്ങളിലെ ദുരിതങ്ങളും ഒരു പ്രധാന ഘടകമായി മാറിയിട്ടുണ്ട്. ഭരിക്കുന്ന ഗവൺമെൻ്റിനോടുള്ള സംതൃപ്തിയുടെ നിലവാരവും വോട്ടിങ് രീതിയും വലിയ തോതിൽ ബന്ധപ്പെട്ടിരിക്കുന്നു.

ബിജെപിയുടെ വോട്ട് വിഹിതത്തിലും സീറ്റുകളിലും ഉണ്ടായ ഇടിവില പ്രധാനമായും സ്വാധീനം ചെലുത്തിയത് ഈ വിഷയങ്ങളാണെന്ന് പറയാം.

രാജ്യത്തെ സാമ്പത്തിക സാഹചര്യങ്ങൾ :

ജനാധിപത്യത്തിൽ സാമ്പത്തിക സ്ഥിതിഗതികൾ വോട്ടർമാരെ സ്വാധീനിക്കുന്ന ഒരു സുപ്രധാന ഘടകമാണ്. തങ്ങളുടെ സാമ്പത്തിക സ്ഥിതി മോശമായെന്ന് തോന്നുന്ന ആളുകളിൽ പ്രതിപക്ഷത്തിന് വോട്ട് ചെയ്യാനുള്ള സാധ്യത കൂടുതലായി കാണുന്നു. ദേശീയ സമ്പദ്‌വ്യവസ്ഥയുടെ അവസ്ഥയും രാജ്യത്തെ സാമ്പത്തിക സ്ഥിതിയും വലിയ തോതിൽ സംവാദങ്ങൾക്ക് വഴി വെച്ചിട്ടുണ്ട്. ഭരണകക്ഷി തങ്ങളുടെ ശ്രദ്ധേയമായ ജിഡിപി സംഖ്യകളും ജനങ്ങൾക്ക് നേട്ടമുണ്ടാക്കാൻ ലക്ഷ്യമിട്ടുള്ള പുതിയ സാമ്പത്തിക സംരംഭങ്ങളും കൊട്ടിഘോഷിക്കുമ്പോൾ, പ്രതിപക്ഷ കൂട്ടായ്മയുടെ പ്രചാരണം തൊഴിലില്ലായ്മ, വിലക്കയറ്റം, മറ്റ് തരത്തിലുള്ള സാമ്പത്തിക ദുരിതങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. സമ്പദ്‌വ്യവസ്ഥയുടെ പോരായ്മകളിലേക്ക് കടന്ന്, സാമ്പത്തികമായി ദുർബലരായ വിഭാഗങ്ങളിലേക്ക് എത്തിച്ചേരാൻ കോൺഗ്രസ് ശ്രദ്ധാപൂർവ്വം ശ്രമിച്ചിരുന്നു.

സാധാരണ വോട്ടർമാരെ സംബന്ധിച്ചിടത്തോളം വലിയ സാമ്പത്തിക കാര്യങ്ങൾ വലിയ കാര്യമല്ലായിരിക്കാം. എന്നാൽ തങ്ങളുടെ ദൈനം ദിന ജീവിതത്തെ ക്കുറിച്ച് അവർക്ക് കൃത്യമായ ബോധ്യമുണ്ട്. സാമ്പത്തികമായി തങ്ങൾ കടന്നുപോയ കാര്യങ്ങളെക്കുറിച്ചാണ് അവർ ഇപ്പോഴും ചിന്തിക്കുക. ഇത് കണക്കിലെടുക്കുമ്പോൾ, ദേശീയ സമ്പദ്‌വ്യവസ്ഥയുടെ പ്രകടനത്തെക്കുറിച്ചുള്ള അവരുടെ ധാരണയെക്കാൾ വ്യക്തിപരമോ കുടുംബപരമോ ആയ സാമ്പത്തിക അവസ്ഥകളെക്കുറിച്ചുള്ള ജനങ്ങളുടെ വിലയിരുത്തലാണ് തിരഞ്ഞെടുപ്പിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നത്.

സാമ്പത്തികമായി സുരക്ഷിതത്വം അനുഭവപ്പെടുന്നവരോ അല്ലെങ്കിൽ സാമ്പത്തിക ക്ഷേമത്തിൽ പുരോഗതി അനുഭവിച്ചവരോ ആണ് ഭരണകൂടത്തിൻ്റെ സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യാൻ കൂടുതൽ സാധ്യത. നേരെമറിച്ച്, സാമ്പത്തിക ഞെരുക്കം, തൊഴിൽ നഷ്ടം അല്ലെങ്കിൽ സാമ്പത്തിക അസ്ഥിരത എന്നിവ അഭിമുഖീകരിക്കുന്ന വ്യക്തികൾ മറ്റൊരു സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തേക്കാം. ഇന്ത്യയിലെ തിരഞ്ഞെടുപ്പിലും ഇത് തന്നെയാകാം നടന്നിട്ടുള്ളത്.

രാമക്ഷേത്രം
രാമക്ഷേത്രം

ഇന്ത്യയുടെ സാമ്പത്തിക സാഹചര്യങ്ങൾ പരിശോധിക്കുകയാണെങ്കിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ തങ്ങളുടെ വ്യക്തിഗത/ഗാർഹിക സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടതായി 10 പേരിൽ നാല് പേർക്ക് മാത്രമേ തോന്നിയിട്ടുള്ളൂ. ഇതിനർത്ഥം ഭൂരിഭാഗം ആളുകളുടെയും കുടുംബങ്ങളുടെ സാമ്പത്തിക സ്ഥിതി മാറ്റമില്ലാതെ തുടരുകയോ മോശമാവുകയോ ചെയ്തു എന്നാണ്. 2019 ലീക്കായി വളരെ മോശമാണ് ഈ കണക്കുകൾ എന്ന് പറയാം. ഗണ്യമായ വിഭാഗത്തിന്റെ സാമ്പത്തിക നില കൂടുതൽ മോശമാവുകയാണ് ചെയ്തത്. കഴിഞ്ഞ അഞ്ച് വർഷമായി അച്ഛേ ദിനിന് അതിൻ്റെ വ്യാപ്തി വർദ്ധിപ്പിക്കാൻ കഴിഞ്ഞില്ല എന്നതാണ് ഈ അവസ്ഥ സൂചിപ്പിക്കുന്നത്.

മങ്ങിയ മോദി പ്രഭാവം മുതൽ തൊഴിലില്ലായ്മ വരെ; ബിജെപിയുടെ തിരിച്ചടിക്ക് പിന്നിലെന്ത്? സിഎസ്ഡിഎസ് സർവേ വ്യക്തമാക്കുന്നു
ഓഹരി വിപണിയിൽ കുംഭകോണം? എക്‌സിറ്റ് പോളിന്റെ തലേന്ന് വലിയ തോതിൽ നിക്ഷേപം; മോദിക്കെതിരേ ഗുരുതര ആരോപണവുമായി രാഹുൽ

സാമ്പത്തിക പ്രക്രിയകൾ വോട്ടർമാരുടെ ഉപഗ്രൂപ്പുകളെ വ്യത്യസ്തമായി ബാധിക്കാൻ സാധ്യതയുണ്ട്. അവരുടെ ഉപജീവനമാർഗവും വരുമാനവും ഗണ്യമായി വ്യത്യാസപ്പെട്ടിരിക്കുന്നു. ഗരങ്ങളിലെ വോട്ടർമാരേക്കാൾ കൂടുതൽ ഗ്രാമീണ വോട്ടർമാർ തങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടതായി കരുതിയതായി കണക്കുകൾ കാണിക്കുന്നു. സാമ്പത്തിക വികസന പ്രക്രിയകൾ വ്യത്യസ്ത സാമ്പത്തിക വിഭാഗങ്ങളെ വ്യത്യസ്തമായി സ്വാധീനിച്ചിട്ടുണ്ടെന്നും കണക്കുകൾ കാണിക്കുന്നു. സമ്പന്നരിൽ പകുതിയും തങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടുവെന്ന് പറയുമ്പോൾ, ദരിദ്രരുടെ അനുപാതം 37% വരെ കുറവാണ്.

ആളുകൾ അവരുടെ സാമ്പത്തിക സാഹചര്യങ്ങൾ മനസ്സിലാക്കിയ രീതി അവരുടെ രാഷ്ട്രീയ മുൻഗണനകൾ രൂപപ്പെടുത്തുന്നതിൽ ഒരു പ്രധാന പങ്ക് വഹിച്ചതായി പറയാം.

അസ്തമിക്കുന്ന മോദി പ്രഭാവം :

2014-ൽ നരേന്ദ്ര മോദി ദേശീയ രംഗത്തേക്ക് ഉയർന്ന് വന്നത് മുതൽ, അദ്ദേഹത്തിൻ്റെ വ്യക്തിപരമായ നേതൃത്വം വോട്ടർമാരെ ഗണ്യമായ തോതിൽ ബിജെപിയിലേക്ക് ആകർഷിച്ചിരുന്നു. 2024-ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ (എൻ.ഡി.എ.യുടെയും) തിരഞ്ഞെടുപ്പ് തന്ത്രം മോദിയെ പ്രചാരണത്തിൻ്റെ മുഖമാക്കുക എന്നതായിരുന്നു. വോട്ട് തങ്ങൾക്കല്ലെന്നും പ്രധാനമന്ത്രി മോദിക്ക് വേണ്ടിയുള്ള മൂന്നാം തവണയാണ് വോട്ടെന്നും സഖ്യത്തിൻ്റെ സ്ഥാനാർത്ഥികൾ ഉയർത്തിക്കാട്ടി. ബി.ജെ.പി സ്ഥാനാർത്ഥികൾക്ക് വേണ്ടി മാത്രമല്ല, സഖ്യകക്ഷികൾക്ക് വേണ്ടിയും മോദി രാജ്യത്തുടനീളം പ്രചാരണം നടത്തി. തിരഞ്ഞെടുപ്പിനെ നേതൃപോരാട്ടമാക്കാതിരിക്കാൻ പ്രതിപക്ഷ സഖ്യം പ്രധാനമായും ശ്രദ്ധിച്ചിരുന്നു .ബോധപൂർവം പ്രധാനമന്ത്രി മുഖം പ്രഖ്യാപിച്ചില്ല. തിരഞ്ഞെടുപ്പിലെ നേതൃത്വ ഘടകത്തിലെ ഈ മാറ്റം തിരഞ്ഞെടുപ്പ് ഫലത്തെ രൂപപ്പെടുത്തുന്നതിൽ സാധ്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

സർവേ പ്രകാരം, 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ആരാകണമെന്നതിൽ കൂടുതൽ പേരും തിരഞ്ഞെടുത്തത് പ്രധാനമന്ത്രി നരേന്ദ്രമോദിയെ തന്നെ ആണെങ്കിലും കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് രാഹുൽ ഗാന്ധിയെ തിരഞ്ഞെടുത്തവരിൽ വലിയ വർധന ഉണ്ടായിട്ടുണ്ട്. 2019-നെ അപേക്ഷിച്ച് നരേന്ദ്രമോദിയെ പ്രധാനമന്ത്രിയായി പരിഗണിക്കുന്നവരിൽ ഇത്തവണ ആറ് ശതമാനം ഇടിവുണ്ടായി. നരേന്ദ്രമോദിയും രാഹുൽ ഗാന്ധിയും തമ്മിലുള്ള അന്തരം എട്ട് ശതമാനം കുറഞ്ഞു. ഒരു ദശാബ്ദം മുമ്പ്, ഈ വിടവ് ഇരുപത്തിരണ്ട് ശതമാനം പോയിൻ്റായിരുന്നു.

ബി.ജെ.പി പ്രചാരണത്തെ മോദി കേന്ദ്രീകൃതമാക്കിയെങ്കിലും അത് വലിയ തോതിൽ ഏശിയില്ലെന്ന് വേണം കരുതാൻ, ബിജെപിക്ക് വോട്ടുചെയ്തവരിൽ 56% പേരും മോദി പ്രധാനമന്ത്രി സ്ഥാനാർഥി അല്ലെങ്കിലും ബിജെപിക്ക് തന്നെ വോട്ട് ചെയ്തേനെ എന്ന് പറയുന്നു. 2014ൽ ഈ ചോദ്യം ചോദിച്ചപ്പോൾ ബി.ജെ.പിക്ക് വോട്ട് ചെയ്‌തെന്ന് പറഞ്ഞവരിൽ നാലിലൊന്ന് പേർ (27%) പറഞ്ഞത് മോദിയില്ലെങ്കിൽ വോട്ട് ചെയ്യുമായിരുന്നില്ല എന്നാണ്. 2019-ൽ, മൂന്നിലൊന്ന് (32%) ഈ നിലപാട് സ്വീകരിച്ചു.

മങ്ങിയ മോദി പ്രഭാവം മുതൽ തൊഴിലില്ലായ്മ വരെ; ബിജെപിയുടെ തിരിച്ചടിക്ക് പിന്നിലെന്ത്? സിഎസ്ഡിഎസ് സർവേ വ്യക്തമാക്കുന്നു
ബിഹാറില്‍ വോട്ട് വിഹിതത്തിൽ ഒന്നാംസ്ഥാനത്ത് ആര്‍ജെഡി; ബിജെപി, ജെഡിയു വോട്ട് ശതമാനത്തിലും ഭൂരിപക്ഷത്തിലും ഗണ്യമായ ഇടിവ്

വോട്ടർമാരെ ബിജെപിയിലേക്ക് ആകർഷിക്കാനുള്ള മോദിയുടെ കഴിവ് ഒരു ദശാബ്ദത്തോടെ അവസാനിച്ചു എന്ന് സർവേ വിലയിരുത്തുന്നത്. മോദി പ്രഭാവം കൊണ്ട് മാത്രം ഇനി ബിജെപിക്ക് ജയിച്ച് പോകാൻ ആവില്ല.

logo
The Fourth
www.thefourthnews.in