FOURTH SPECIAL
Video | പത്തനംതിട്ടയുടെ തുഴത്താളം ; നിരണം ചുണ്ടൻ
നെഹ്‌റു ട്രോഫി വള്ളംകളിക്കൊരുങ്ങി പുന്നമടക്കായല്‍
ഇപ്പോൾ കുട്ടനാട്ടിൽ എവിടെ പോയാലും വള്ളംകളി ടീമുകളുടെ പരിശീലന തുഴച്ചിൽ കാണാം. പാട്ടും ബഹളവുമായി കരക്കാരും കൂടെയുണ്ട്.ആകെ ഉത്സവമയം. നാലാം തീയതിയാണ് നെഹ്റു ട്രോഫി വള്ളംകളി.പള്ളിയോടങ്ങളുടെ നാടാണെങ്കിലും നെഹ്റു ട്രോഫിയിൽ ഇത്തവണയാണ് പത്തനംതിട്ട ആദ്യമായി ചുണ്ടൻ വള്ളം മത്സരത്തിനിറക്കുന്നത്. 'നിരണം' ചുണ്ടം വള്ളംകളി ടീമിനൊപ്പം ഒരു ദിവസം ഒപ്പം ചേർന്നാണ് വള്ളംകളിയുടെ കഥ 'ദ ഫോർത്ത്' കാഴ്ചക്കാരിലേക്ക് എത്തിക്കുന്നത്.