അകലാപ്പുഴയും അഞ്ചു പെണ്ണുങ്ങളും

വിനോദ സഞ്ചാര മേഖലയിലെ സാധ്യതകൾ പ്രയോജനപ്പെടുത്തി പെഡൽ ബോട്ട് സർവീസിന് തുടക്കമിട്ട് അഞ്ച് വീട്ടമ്മമാർ

മത്സ്യത്തൊഴിലാളി കുടുംബാംഗങ്ങളായ വനിതകളുടെ വ്യത്യസ്തമായ സംരംഭം. സഞ്ചാരികൾക്ക് അകലാപ്പുഴയുടെ ഭംഗി ആസ്വദിച്ച് ബോട്ടിംഗ് നടത്താം. ഫീഷറീസ് വകുപ്പിന് കീഴിൽ  സൊസൈറ്റി ഫോർ അസിസ്റ്റന്‍റ് ടു ഫിഷർ വുമൻ പദ്ധതിക്ക് കീഴിലാണ് 5 പേർ ചേർന്ന് ബോട്ട് സർവീസ് തുടങ്ങിയത്. 20  മിനിട്ട് ബോട്ടിംഗിന് മുതിർന്നവർക്ക് 40 രൂപയും കുട്ടികൾക്ക് 20 രൂപയുമാണ് നിരക്ക്. ആകെ അഞ്ച് ബോട്ടുകളുണ്ട്.  വനിതകളായതിനാൽ ഒറ്റക്ക് വരുമ്പോഴും സുരക്ഷിതത്വം ഉണ്ടെന്ന് സഞ്ചാരികളായ വിദ്യാർത്ഥിനികൾ.  ആകെ 6.30 ലക്ഷം രൂപയാണ് പദ്ധതിക്ക് ചിലവ്. 5 ലക്ഷം ഫിഷറീസ് വകുപ്പ് അനുവദിച്ചു. ബാക്കിയുള്ള തുക ബാങ്ക് വായ്പയാണ്

Related Stories

No stories found.
logo
The Fourth
www.thefourthnews.in