'കൊടിയിൽ മാത്രം ജനാധിപത്യമുള്ളവരുടെ ഇടിമുറി രാഷ്ട്രീയം തുറന്നുകാട്ടി'; വിജയകാരണം 
വ്യക്തമാക്കി നിതിൻ ഫാത്തിമ

'കൊടിയിൽ മാത്രം ജനാധിപത്യമുള്ളവരുടെ ഇടിമുറി രാഷ്ട്രീയം തുറന്നുകാട്ടി'; വിജയകാരണം വ്യക്തമാക്കി നിതിൻ ഫാത്തിമ

ഏഴുവർഷത്തിന് ശേഷം എസ്എഫ്ഐയുടെ പക്കല്‍നിന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി തിരിച്ചുപിടിച്ച കെഎസ് യു- എംഎസ്എഫ് സഖ്യത്തിന്റെ യൂണിവേഴ്സിറ്റി യൂണിയൻ ചെയർപേഴ്സൺ നിതിൻ ഫാത്തിമ ദ ഫോർത്തിനോട് സംസാരിക്കുന്നു
Updated on
2 min read

എസ്എഫ്ഐയുടെ ഇടിമുറി രാഷ്ട്രീയവും ജനാധിപത്യ വിരുദ്ധതയും കേരളത്തിലെ വിദ്യാർഥികൾക്ക് മനസിലാക്കി കൊടുക്കാൻ സാധിച്ചുവെന്നതാണ് വിജയത്തിന് കാരണമെന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി ചെയർപേഴ്സൺ പി നിതിൻ ഫാത്തിമ. ഏഴുവർഷങ്ങൾക്ക് ശേഷമാണ് കാലിക്കറ്റ് സർവകലാശാലയിൽ നിലവിലെ പ്രതിപക്ഷ വിദ്യാർഥി സംഘടനകളായ കെ എസ് യുവും എം എസ് എഫും ചേർന്ന് യൂണിയൻ പിടിച്ചെടുക്കുന്നത്. എസ്എഫ് ഐ ആധിപത്യം പുലർത്തിയ സർവകലാശാലയെ തിരികെ പിടിക്കാനായത് സംഘടിതമായ തങ്ങളുടെ പ്രവർത്തനത്തിന്റെ മികവാണെന്നും നിതിൻ ഫാത്തിമ ദ ഫോർത്തിനോട് പറഞ്ഞു.

തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് പല അംഗങ്ങളുടെയും വീട്ടിലേക്ക് വിളിച്ച്, വോട്ട് ചെയ്യാനെത്തിയാൽ പാഠം പഠിപ്പിക്കുമെന്ന ഭീഷണി എസ്എഫ്ഐ നേതാക്കൾ മുഴക്കിയിരുന്നു
നിതിന്‍ ഫാത്തിമ

കേരളത്തിലെ ക്യാമ്പസുകളിലെ കെ എസ് യു - എംഎസ്എഫ് മുന്നണികളുടെ വലിയ തിരിച്ചുവരവിനെ എസ് എഫ് ഐയുടെ വിദ്യാർഥി വിരുദ്ധ നിലപാടുകൾക്കുള്ള മറുപടിയായാണ് നിതിൻ ഫാത്തിമ വിലയിരുത്തുന്നത്. എസ് എഫ് ഐ മെമ്പർഷിപ് ഉള്ളതിന്റെ പേരിൽ സൗജന്യമായി പി എച്ച് ഡിയും ബിരുദാനന്തര ബിരുദവുമൊക്കെ കിട്ടുന്ന അവസ്ഥയാണ് കേരളത്തിലുള്ളത്. ഇതിനോടെല്ലാം കൃത്യമായി പ്രതികരിക്കുകയും ഒരു വിദ്യാർഥി പ്രസ്ഥാനത്തിന്റെ കൃത്യമായ കടമകൾ നിർവഹിക്കുകയും ചെയ്തതാണ് കെ എസ് യു- എം എസ് എഫ് സഖ്യത്തെ വിദ്യാർഥി സമൂഹം സ്വീകരിക്കാൻ കാരണമെന്നും നിതിൻ ഫാത്തിമ പറയുന്നു.

കാലിക്കറ്റ് യൂണിയൻ തിരഞ്ഞെടുപ്പിൽ മുഴുവൻ ജനറൽ സീറ്റുകളും പിടിച്ചെടുത്ത് വിജയം നേടിയെങ്കിലും വ്യാപക ക്രമക്കേടുകൾ നടന്നുവെന്ന ആരോപണവുമായി എസ്എഫ്ഐ രംഗത്തെത്തിയിരുന്നു. എന്നാൽ കൊടിയിൽ മാത്രം ജനാധിപത്യമുള്ള ഒരു പാർട്ടി മാത്രമാണ് എസ് എഫ് ഐ എന്നാണ് നിതിന്റെ അഭിപ്രായം. തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് പല അംഗങ്ങളുടെയും വീട്ടിലേക്ക് വിളിച്ച്, വോട്ട് ചെയ്യാനെത്തിയാൽ പാഠം പഠിപ്പിക്കുമെന്ന ഭീഷണി എസ്എഫ്ഐ നേതാക്കൾ മുഴക്കിയിരുന്നുവെന്ന ആരോപണവും നിതിൻ ഉന്നയിച്ചു. അതിന്റെ നേതാവ് പി എം ആർഷോ ആകട്ടെ വളരെ അപക്വമായി പെരുമാറുന്ന ഒരാളാണെന്നും പാലക്കാട് വിക്ടോറിയ കോളേജ് രണ്ടാം വർഷ എം എസ് സി വിദ്യാർഥി നിതിൻ പറഞ്ഞു.

തിരഞ്ഞെടുക്കപ്പെട്ട യൂണിയന്‍ അംഗങ്ങള്‍
തിരഞ്ഞെടുക്കപ്പെട്ട യൂണിയന്‍ അംഗങ്ങള്‍

ഒരു വിദ്യാർഥിയുടെ ഐഡന്റിറ്റിയായ ഐഡന്റിറ്റി കാർഡ് ഉൾപ്പെടെ തട്ടിയെടുത്ത സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും നിതിൻ പറയുന്നു. പല ആളുകയും ഹൈക്കോടതിയിൽ പോയ ശേഷമാണ് വോട്ട് ചെയ്യാനെങ്കിലും സാധിച്ചത്. പാലക്കാട് ജില്ലയിലെ എടത്തനാട്ടുകര സ്വദേശിയായ നിതിൻ, കോൺഗ്രസുകാരനായ പിതാവിൽ നിന്നാണ് രാഷ്ട്രീയത്തിന്‍റെ ബാലപാഠങ്ങൾ സ്വായത്തമാക്കുന്നത്. പിതാവിന്റെയൊപ്പം പല പാർട്ടി മീറ്റിങ്ങുകളിലും താൻ പങ്കെടുക്കുമായിരുന്നുവെന്നും നിതിൻ ഓർത്തെടുക്കുന്നു. അവിടെനിന്ന് വിക്ടോറിയ കോളേജിൽ എത്തിയതോടെയാണ് തനിക്ക് രാഷ്ട്രീയത്തിൽ ഇറങ്ങാതെ പറ്റില്ലെന്ന അവസ്ഥ വന്നതെന്നും നിതിൻ പറയുന്നു.

'കൊടിയിൽ മാത്രം ജനാധിപത്യമുള്ളവരുടെ ഇടിമുറി രാഷ്ട്രീയം തുറന്നുകാട്ടി'; വിജയകാരണം 
വ്യക്തമാക്കി നിതിൻ ഫാത്തിമ
പതിനാറായിരത്തിലേറെ ഉപരോധം, ഫലം വട്ടപ്പൂജ്യം; പാശ്ചാത്യ രാജ്യങ്ങളുടെ നിയന്ത്രണങ്ങളെ കാറ്റിൽ പറത്തുന്ന റഷ്യ

"ഒരുപാട് ഇടതുപക്ഷ അനുകൂല അധ്യാപകരുള്ള ക്യാമ്പസായിരുന്നു വിക്ടോറിയ. അവിടെ വ്യത്യസ്ത രാഷ്ട്രീയ നിലപാടുകളുടെ പേരിൽ വിദ്യാർഥികൾ വിവേചനം നേരിടുന്നുവെന്ന അവസ്ഥ മുന്നിൽ കണ്ടപ്പോഴാണ് രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് ഇറങ്ങിയേ മതിയാകൂവെന്ന തീരുമാനത്തിലെത്തിയത്" കെഎസ് യു പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി കൂടിയായ നിതിൻ ദ ഫോർത്തിനോട് പറഞ്ഞു.

logo
The Fourth
www.thefourthnews.in