സെല്ലുലാര്‍ ജയില്‍; കൊളോണിയല്‍ ക്രൂരതയുടെ നിത്യസ്മാരകം

1896 ൽ നിർമ്മാണം ആരംഭിച്ച ജയിലിന്റെ നിര്‍മ്മാണം പത്തു വര്‍ഷം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്‌

1857, ബ്രിട്ടീഷ് രാജിനെതിരെ ഇന്ത്യയില്‍ പ്രതിഷേധം കത്തിനില്‍ക്കുന്ന കാലം. രാജ്യത്തിന്റെ പലഭാഗത്തും ജനങ്ങള്‍ തെരുവിലിറങ്ങി. കഴിയാവുന്ന എല്ലാ രീതിയില്‍ അടിച്ചമര്‍ത്തിയിട്ടും പ്രതിഷേധം കെട്ടടങ്ങുന്നില്ല എന്ന് തിരിച്ചറിഞ്ഞ ബ്രിട്ടീഷ് അധികൃതര്‍, ഇതിനെ മറികടക്കാനായി പുതിയ വഴികള്‍ തേടി. അങ്ങനെയാണ് ഇന്ത്യൻ തീരത്തു നിന്നും 2000 കിലോമീറ്ററോളം കിഴക്കു മാറിയുള്ള ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലേക്ക് പ്രതിഷേധക്കാരെ മാറ്റാം എന്ന ആശയം ഉയര്‍ന്നുവന്നത്.

ജയില്‍ സമുച്ചയത്തിന്റെ ഉള്‍വശം
ജയില്‍ സമുച്ചയത്തിന്റെ ഉള്‍വശം ദ ഫോർത്ത്

19 ആം നൂറ്റാണ്ടിന്റെ അവസാനം സ്വാതന്ത്ര്യസമര പോരാട്ടങ്ങള്‍ക്ക് ആക്കം കൂടിയതോടെ ആന്‍ഡമാനിലേക്ക് എത്തുന്ന തടവുകാരുടെ എണ്ണത്തിലും ഗണ്യമായ വര്‍ദ്ധനവുമണ്ടായി. ഇതോടെയാണ് തടവുകാരെ പാര്‍പ്പിക്കാന്‍ ഒരു പ്രത്യേക ജയില്‍ തന്നെ നിര്‍മ്മിക്കാന്‍ ബ്രിട്ടീഷ് അധികൃതര്‍ തീരുമാനിച്ചത്. 1896 ൽ കടല്‍ തീരത്തോട് ചേര്‍ന്ന് ജയില്‍ സമുച്ചയത്തിന്റെ നിര്‍മ്മാണം ആരംഭിച്ചു. മൂന്നര ഏക്കറിലധികം വിസ്തൃതിയിൽ 3 നിലകളുള്ള 7 വിങ്ങുകളിലായി 695 അറകളുള്ള ബൃഹദ് സമുച്ചയമാണ് സെല്ലുലാർ ജയിൽ. സെന്‍ട്രല്‍ ടവറില്‍ നിന്നും 7 വിങ്ങുകളിലേക്കും നേരിട്ട് എത്തിപ്പെടാന്‍ കഴിയുന്ന തരത്തിലായിരുന്നു ജയിൽ.

ഇന്ത്യൻ മണ്ണിൽ ആദ്യമായി ത്രിവർണ്ണ പതാക ഉയർന്നതും ആൻഡമാനിലായിരുന്നു. 1943 ൽ നേതാജി സുഭാഷ് ചന്ദ്ര ബോസായിരുന്നു പതാക ഉയർത്തിയത്. 1979 ല്‍ അന്നത്തെ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയാണ് സെല്ലുലാര്‍ ജയിലിനെ ചരിത്ര സ്മാരകമായി പ്രഖ്യാപിച്ചത്. അന്ന് മുതലിന്നോളം ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഒളിമങ്ങാത്ത ഏടായി സെല്ലുലാര്‍ ജയില്‍ നിലനില്‍ക്കുന്നു.

logo
The Fourth
www.thefourthnews.in