FOURTH SPECIAL
കുട്ടികള്‍ക്ക് സ്വപ്‌നക്കൂടൊരുക്കി കുടുംബ കോടതി
മാതാപിതാക്കള്‍ക്ക് ഒപ്പം കോടതിയിലെത്തുന്ന കുട്ടികള്‍ക്ക് മാനസിക സമ്മര്‍ദ്ദമില്ലാതെ സമയം ചെലവിടാനുള്ള ഇടമാണ് കുടുംബ കോടതിയില്‍ ഒരുക്കിയിരിക്കുന്നത്
സംസ്ഥാനത്ത് ആദ്യത്തെ ശിശുസൗഹൃദ കോടതിയായി കോഴിക്കോട് കുടുംബ കോടതി. മാതാപിതാക്കള്‍ക്ക് ഒപ്പം കോടതിയിലെത്തുന്ന കുട്ടികള്‍ക്ക് മാനസിക സമ്മര്‍ദ്ദമില്ലാതെ സമയം ചെലവിടാനുള്ള ഇടമാണ് കുടുംബ കോടതിയില്‍ ഒരുക്കിയിരിക്കുന്നത് . 'സ്വപ്നകൂട്' എന്ന പേരിട്ടിക്കുന്ന സ്ഥലത്ത് കുട്ടികളുടെ മാനസിക ഉല്ലാസത്തിനായി നിരവധി സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത് . മാതാപിതാക്കളുടെ വ്യവഹാരത്തിന്‍റെ ഭാഗമായി കോടതി കയറേണ്ടിവരുന്ന കുരുന്നുകൾക്ക് പേടിയുണ്ടാക്കുന്ന അന്തരീക്ഷം ഒഴിവാക്കണമെന്ന് നേരത്തെ സുപ്രീംകോടതിയും 2022 ജൂൺ 24 ന് കേരളാ ഹൈക്കോടതിയും നിർദേശിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കാലിക്കറ്റ് ബാർ അസോസിയേഷന്‍റെ നേതൃത്വത്തിൽ ശിശു സൗഹൃദ മുറിയൊരുക്കിയത്.