കയ്യില്‍ വാള്‍, വായില്‍ പിടയുന്ന പുള്ളിപൂവന്‍, കണ്ണിലഗ്നി; ചിതവാരും ചുടലക്കാളി തെയ്യം

ചണ്ഡാളന്‍ ശങ്കരാചാര്യരില്‍ അദ്വൈതം ഊട്ടിയുറപ്പിച്ച ഐതിഹ്യവുമായി ബന്ധപ്പെട്ടാണ് ചുടലക്കാളിതെയ്യം

തിരുവില്വാമല ഐവര്‍മഠം മഹാശ്മശാനത്തില്‍ നടക്കുന്ന തെയ്യമാണ് ചുടലഭദ്രക്കാളി തെയ്യം. യഥാര്‍ത്ഥ ശ്മശാനത്തില്‍ നടക്കുന്ന തെയ്യമെന്ന അപൂര്‍വതയാണ് ഇവിടത്തെ സവിശേഷത. ചണ്ഡാളന്‍ ശങ്കരാചാര്യരില്‍ അദ്വൈതം ഊട്ടിയുറപ്പിച്ച ഐതിഹ്യവുമായി ബന്ധപ്പെട്ടാണ് ചുടലക്കാളിതെയ്യം. ദാരികനെ നിഗ്രഹിക്കാന്‍ പരമശിവന്റെ മൂന്നാം കണ്ണില്‍ നിന്നും ജനിച്ച മഹാഭദ്രക്കാളിക്ക് ദാരിക നിഗ്രഹശേഷം അധിവസിക്കാന്‍ മഹാദേവന്‍ കല്‍പ്പിച്ചരുളിയ സ്ഥാനമാണ് ശ്മശാനം. ഇളങ്കോലത്തില്‍ നിന്ന് പൂര്‍ണ്ണകോലത്തിലെത്തുന്നത് വരെ ചുടലകാളിതെയ്യത്തിന്റെ ഓരോ ചടങ്ങളുകളുടേയും ഭാവം രൗദ്രമാണ്.

അഞ്ചടികളും തോറ്റവും ചൊല്ലി ചുടലതമ്പുരാട്ടിയെ കത്തിയമരുന്ന ചിതകളിലേക്കെഴുന്നെള്ളുമ്പോള്‍ കാഴ്ച്ചക്കാരില്‍ ഭയവും ഭക്തിയും ഉള്‍ക്കിടിലവും ഒരുപോലെ നിറയും.

കയ്യില്‍ വാള്‍, വായില്‍ പിടയുന്ന പുള്ളിപൂവന്‍, കണ്ണിലഗ്നി... രൗദ്രതയുടെ മൂര്‍ത്തീഭാവത്തോടെയാണ് അമ്മയുടെ എഴുന്നള്ളത്ത്. അമ്മയുടെ വരവിനിടെ ആര്‍ക്കും ഏത് നിമിഷവും അനുഗ്രഹമാകുന്ന മുറിവേല്‍ക്കാം. അഞ്ചടികളും തോറ്റവും ചൊല്ലി ചുടലതമ്പുരാട്ടിയെ കത്തിയമരുന്ന ചിതകളിലേക്കെഴുന്നെള്ളുമ്പോള്‍ കാഴ്ച്ചക്കാരില്‍ ഭയവും ഭക്തിയും ഉള്‍ക്കിടിലവും ഒരുപോലെ നിറയും.

കാളിയുടെ ആട്ടത്തിനൊടുവിലെത്തുന്ന ചുടലഭസ്മധാരിയായ പരബ്രഹ്‌മം വര്‍ണവ്യത്യാസങ്ങളില്ലെന്ന് ബോധ്യപ്പെടുത്തി നാടിനും ഭക്തര്‍ക്കും അനുഗ്രഹം ചൊരിയുന്നതോടെ മഹാശ്മശാനത്തിലെ കളിയാട്ടത്തിന് കൊടിയിറങ്ങും.

ചുടലയിലേക്ക് ആര്‍ത്തിയോടെ പാഞ്ഞടുക്കുന്ന കാളി ചുടു ചിതയില്‍ നിന്ന് അസ്ഥി വാരിയെറിയും. കനലാളും ചിതയില്‍ കാളി മുഖമമര്‍ത്തി മണക്കുമ്പോള്‍ ഐവര്‍മഠത്തിലെ ചിതയ്ക്കും കാളിക്കും ഒരേ ഘോരാഗ്നി ഭാവം. കാളിയുടെ ആട്ടത്തിനൊടുവിലെത്തുന്ന ചുടലഭസ്മധാരിയായ പരബ്രഹ്‌മം വര്‍ണവ്യത്യാസങ്ങളില്ലെന്ന് ബോധ്യപ്പെടുത്തി നാടിനും ഭക്തര്‍ക്കും അനുഗ്രഹം ചൊരിയുന്നതോടെ മഹാശ്മശാനത്തിലെ കളിയാട്ടത്തിന് കൊടിയിറങ്ങും.

Related Stories

No stories found.
logo
The Fourth
www.thefourthnews.in