കൈത്തറി ഗ്രാമത്തിലെ വള്ളിയമ്മാൾ

രാ​വി​ലെ മു​ത​ൽ രാ​ത്രി വ​രെ നൂ​ലു​ചു​റ്റി​യാ​ൽ ഇ​പ്പോ​ഴും ല​ഭി​ക്കു​ന്ന​ത് 50 രൂ​പ മാ​ത്രം

ബാ​ല​രാ​മ​പു​രം കൈ​ത്ത​റി​പ്പെ​രു​മ ലോ​കം​മു​ഴു​വ​ൻ പ​ര​ക്കു​മ്പോഴും അ​തി​നു​ പി​ന്നി​ലെ പെ​ൺ​ക​രു​ത്തി​നെ കു​റി​ച്ച്​ അ​ധി​ക​മാ​രും അന്വേഷിക്കാറില്ല. 70 വ​ർ​ഷ​മാ​യി കൈത്തറി മേഖലയിൽ ജോ​ലി നോ​ക്കു​ന്ന വള്ളി​യ​മ്മാ​ൾ​ക്ക് പ​റ​യാ​നു​ള്ള​ത് ഈ ​പെ​ൺ​ക​രു​ത്തി​ന്റെ പെ​രു​മ​യെ​ക്കു​റി​ച്ചാ​ണ്.

ബാ​ല​രാ​മ​പു​രം ഇ​ര​ട്ട​ത്തെ​രു​വി​ൽ താ​മ​സി​ക്കു​ന്ന വ​ള്ളി​യ​മ്മാ​ൾ (81) 11ാം വ​യ​സ്സി​ൽ നെയ്ത്തു​പു​ര​യി​ൽ ജോ​ലി​ക്കി​റ​ങ്ങി​യ​താ​ണ്. അ​ഞ്ചാം ക്ലാ​സി​ൽ പ​ഠി​ക്കു​മ്പോ​ൾ സാ​മ്പ​ത്തി​ക ​സ്ഥി​തി മോ​ശ​മായതോ​ടെ പ​ഠ​ന​മു​പേ​ക്ഷി​ച്ച് നെ​യ്ത്ത് ജോ​ലി തു​ട​ങ്ങി. മാതാപിതാ​ക്ക​ളി​ൽ​ നി​ന്നാ​ണ് നെ​യ്ത്ത് പ​ഠി​ച്ച​ത്. രാ​വി​ലെ മു​ത​ൽ രാ​ത്രി വ​രെ നൂ​ലു​ചു​റ്റി​യാ​ൽ ഇ​പ്പോ​ഴും ല​ഭി​ക്കു​ന്ന​ത് 50 രൂ​പ മാ​ത്രം.

Related Stories

No stories found.
logo
The Fourth
www.thefourthnews.in