നോട്ടുനിരോധനം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ബാധിച്ചു; അസംഘടിത മേഖല പൂർണമായി തകർന്നെന്നും പറക്കാല പ്രഭാകർ

രാജ്യത്ത് കള്ളപ്പണം പണമായിട്ടല്ല സൂക്ഷിക്കാറുള്ളതെന്ന് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥകുറച്ചെങ്കിലും അറിയാവുന്ന ആളുകൾക്കുപോലും അറിയാവുന്ന കാര്യമാണെന്നും പറക്കാല പ്രഭാകർ

നോട്ടുനിരോധനം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ തകർത്തെന്ന് പ്രശസ്ത രാഷ്ട്രീയ-സാമ്പത്തിക ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ പറക്കാല പ്രഭാകർ. ദ ഫോർത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു പറക്കാല പ്രഭാകറിന്റെ പരാമർശം. രാജ്യത്ത് കള്ളപ്പണം പണമായിട്ടല്ല സൂക്ഷിക്കാറുള്ളതെന്ന് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ കുറച്ചെങ്കിലും അറിയാവുന്ന ആളുകൾക്കുപോലും അറിയാവുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

നോട്ടുനിരോധനം കള്ളപ്പണം ഇല്ലാതാക്കുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞിരുന്നത്. എന്നാൽ നോട്ടുനിരോധനത്തിന് ശേഷം നിരോധിച്ച നോട്ടുകളിൽ 99 ശതമാനവും ബാങ്കുകളിലേക്ക് തിരികെയെത്തി.

നോട്ടുനിരോധനം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ബാധിച്ചു; അസംഘടിത മേഖല പൂർണമായി തകർന്നെന്നും പറക്കാല പ്രഭാകർ
'ബിഹാറില്‍ ജാതി സംവരണം 65 ശതമാനമായി ഉയർത്തണം'; നിർദേശവുമായി നിതീഷ് കുമാർ

2016 ൽ നിന്ന് ഓരോവർഷം കഴിയുമ്പോഴും രാജ്യത്ത് മണിസർക്കുലേഷൻ വർധിക്കുകയാണ് ചെയ്തത്. 2016 ൽ 14 ലക്ഷം കോടി രൂപയായിരുന്ന ഇന്ത്യയിലെ മണിസർക്കുലേഷൻ ഇപ്പോൾ 34 ലക്ഷം കോടിയായി. ഡിജിറ്റൽ മണി സർക്കുലേഷനും ഇതേപോലെ വർധിച്ചെന്നും അദ്ദേഹം പറഞ്ഞു.

തീവ്രവാദത്തിനുള്ള ഫണ്ടിന്റെ ലഭ്യത ഇല്ലാതാവുമെന്ന് പറഞ്ഞു. ഒന്നും സംഭവിച്ചില്ലെന്നു മാത്രമല്ല രാജ്യത്തെ സാമ്പത്തികരംഗത്തെ ഏറ്റവും വലിയ പങ്കുവഹിക്കുന്ന അസംഘടിത മേഖല മൊത്തമായും തകർന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നോട്ടുനിരോധനം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ബാധിച്ചു; അസംഘടിത മേഖല പൂർണമായി തകർന്നെന്നും പറക്കാല പ്രഭാകർ
അലിഗഡിനെ ഹരിഗഡാക്കും; അലഹബാദിനും ഫൈസാബാദിനും പിന്നാലെ യു പിയിൽ വീണ്ടും പേരുമാറ്റനീക്കം

ഇന്ത്യയിലെ റൂറൽ സമ്പദ് വ്യവസ്ഥയും അസംഘടിതമേഖലയിലെയും സംഘടിത മേഖലയിലെയും സമ്പദ് വ്യവസ്ഥയുമെല്ലാം ഇത്തരത്തിൽ തകർന്നു. കോവിഡ് കൂടി വന്നതോടെ ഈ തകർച്ചയിൽ നിന്ന് തിരികെ വരാൻ ഇവയ്‌ക്കൊന്നും കഴിഞ്ഞിട്ടില്ല. അത്രയും ഗുരുതരമായി നോട്ടുനിരോധനം ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം ദ ഫോർത്തിനോട് പറഞ്ഞു.

അഭിമുഖത്തിന്റെ പൂർണരൂപം ദ ഫോർത്തിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ കാണാം.

Related Stories

No stories found.
logo
The Fourth
www.thefourthnews.in