ഭിന്നശേഷിക്കാരാണ്, പരിഗണിക്കണം

ടൈംടേബിള്‍ ക്രമീകരണത്തിലെ അശാസ്ത്രീയത പരിഹരിക്കണമെന്ന് ആവശ്യം

സംസ്ഥാനത്ത് ആയിരക്കണക്കിന് ഭിന്നശേഷി വിദ്യാര്‍ത്ഥികളാണ് എസ്എസ്എല്‍സി, പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷ എഴുതുന്നത്. ഈ വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതുന്നതിന് സഹായിക്കുന്നത് ഒന്‍പതാം ക്ലാസുകാരാണ്. ടൈംടേബിള്‍ ക്രമീകരണത്തിലെ അശാസ്ത്രീയത മൂലം, ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി തന്റെ പരീക്ഷയും സ്‌ക്രൈബാകുന്ന പരീക്ഷയുമടക്കം ഒരേ ദിവസം രണ്ടു പരീക്ഷ എഴുതേണ്ട അവസ്ഥയിലാണ്. അടുത്ത വര്‍ഷമെങ്കിലും പരീക്ഷകളുടെ ക്രമീകരണം മാറ്റിയില്ലെങ്കില്‍ സ്‌ക്രൈബാകാന്‍ മനസ്സ് കാണിക്കുന്ന വിദ്യാര്‍ത്ഥികള്‍ അതിന് തയ്യാറാകുമോ എന്ന ആശങ്കയിലാണ് ഭിന്നശേഷി വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും.

Related Stories

No stories found.
logo
The Fourth
www.thefourthnews.in