FACT CHECK| 'കശ്മീരിന്റെ ദുരിതത്തിന് കാരണം നെഹ്‌റു'; അമിത് ഷായുടെ ആരോപണത്തിന് പിന്നിലെ വസ്തുതയെന്ത്?

FACT CHECK| 'കശ്മീരിന്റെ ദുരിതത്തിന് കാരണം നെഹ്‌റു'; അമിത് ഷായുടെ ആരോപണത്തിന് പിന്നിലെ വസ്തുതയെന്ത്?

കശ്മീർ വിഷയത്തിൽ നെഹ്‌റുവിനെ കുറ്റപ്പെടുത്തി അമിത് ഷാ സംസാരിക്കുന്നത് ഇതാദ്യമല്ല. 2019ൽ മുംബൈയിൽ നടത്തിയ പ്രസംഗത്തിലും അമിത് ഷാ ഇതേ ആരോപണം നെഹ്‌റുവിനെതിരെ ഉന്നയിച്ചിരുന്നു
Updated on
3 min read

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ചെയ്ത 'രണ്ടു വലിയ തെറ്റുകളാണ്' ജമ്മു കശ്മീരിലെ ജനങ്ങളുടെ ദുരിതത്തിന് കാരണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ലോക്സഭയിലെ പരാമർശം വലിയ ചർച്ചയായിരിക്കുകയാണ്. ജമ്മു കശ്മീർ സംവരണ (ഭേദഗതി) ബിൽ, ജമ്മു കശ്മീർ പുനഃസംഘടന (ഭേദഗതി) ബിൽ എന്നീ രണ്ട് പ്രധാന ബില്ലുകളുടെ ചർച്ചയ്ക്ക് മറുപടി പറയുന്ന വേളയിലായിരുന്നു അമിത് ഷായുടെ വിവാദ പ്രസംഗം.

അമിത് ഷാ ലോക്സഭയില്‍
അമിത് ഷാ ലോക്സഭയില്‍

കശ്മീർ വിഷയത്തിൽ നെഹ്‌റുവിനെ കുറ്റപ്പെടുത്തി അമിത് ഷാ സംസാരിക്കുന്നത് ഇതാദ്യമല്ല. 2019ൽ മുംബൈയിൽ നടത്തിയ പ്രസംഗത്തിലും അമിത് ഷാ ഇതേ ആരോപണം നെഹ്‌റുവിനെതിരെ ഉന്നയിച്ചിരുന്നു. 1948ലെ ഇന്ത്യ- പാകിസ്താൻ യുദ്ധസമയത്ത് കശ്മീർ മുഴുവനായി പിടിച്ചെടുക്കാതെ നെഹ്‌റു വെടിനിർത്തൽ പ്രഖ്യാപിച്ചെന്നാണ് അമിത് ഷായുടെ വാദം. ആവശ്യമില്ലാതെ ഐക്യരാഷ്ട്ര സഭയിലേക്ക് കാര്യങ്ങൾ എത്തിച്ചു. അങ്ങനെ ചെയ്തില്ലായിരുന്നു എങ്കിൽ കശ്മീരിന്റെ ഭാവി മറ്റൊന്നാകുമായിരുന്നു എന്നാണ് അമിത് ഷാ ബുധനാഴ്ച ലോക്സഭയിലും മുൻപ് മുംബൈയിലും പറഞ്ഞത്.

ശരിക്കും ഉണ്ടായതെന്ത്?

1947 ഒക്ടോബര്‍ 22ന് പാകിസ്താനില്‍നിന്ന് കാശ്മീരിലേക്കുള്ള നുഴഞ്ഞു കയറ്റതോടെയാണ് 'ഒന്നാം കശ്മീര്‍ യുദ്ധം' ആരംഭിക്കുന്നത്.1947 ഒക്ടോബര്‍ 27ന് ഇന്ത്യന്‍ സൈന്യം ശ്രീനഗറിലെത്തുകയും ഇതിനെതിരെ പ്രതിരോധ നടപടികള്‍ ആരംഭിക്കുകയും ചെയ്തു. സോജി ലാ മുതല്‍ കശ്മീര്‍ താഴ്വര, പൂഞ്ച്, മേന്‍ധര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിരവധി പോരാട്ടങ്ങള്‍ക്ക് ഈ യുദ്ധം വേദിയായി. പുതുതായി രൂപീകൃതമായ പാകിസ്താനെന്ന രാഷ്ട്രം, അവര്‍ക്ക് കഴിയുന്ന രീതിയില്‍ സൈനിക ശക്തി ഉപയോഗിച്ചെങ്കിലും ഇന്ത്യന്‍ സേനയ്ക്ക് മുന്‍പില്‍ പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല. അവര്‍ പിന്‍വാങ്ങിയെങ്കിലും കശ്മീരിന്റെ ചില ഭാഗങ്ങള്‍ അവര്‍ നിയന്ത്രണത്തിലുണ്ടായിരുന്നു. ഈ സമയത്താണ് ഐക്യരാഷ്ട്ര സഭയുടെ മുന്‍പാകെ കാര്യങ്ങളെത്തുന്നതും അന്നുണ്ടായിരുന്ന പ്രദേശങ്ങള്‍ അതിര്‍ത്തിയായി നിലനിര്‍ത്തിക്കൊണ്ട് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കപ്പെടുന്നതും.

ഒന്നാം കശ്മീർ യുദ്ധം
ഒന്നാം കശ്മീർ യുദ്ധം

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വിഷയം, ഐക്യരാഷ്ട്ര സഭയുടെ മുന്നിലെത്തിച്ചത് ജവഹർലാൽ നെഹ്‌റു ആണെന്നാണന്നല്ലോ അമിത് ഷായുടെ പ്രധാന വാദം. എന്നാൽ നെഹ്‌റു അന്ന് അറിയിച്ചില്ലെങ്കിലും യുഎന്നിന്റെ ഇടപെടൽ ഉണ്ടാകുമായിരുന്നു എന്നതാണ് വാസ്തവം. അന്താരാഷ്ട്ര സുരക്ഷയും സമാധാനവും നിലനിർത്താനുള്ള യു എന്നിന്‍റെ നിയമങ്ങളാണ് അതിന് കാരണം.

"പസഫിക് സെറ്റിൽമെന്റ് ഓഫ് ഡിസ്പ്യൂട്സ്" എന്ന ഐക്യരാഷ്ട്ര സഭയുടെ ആറാം അധ്യായത്തിലെ 33 മുതൽ 38 വരെയുള്ള അനുച്ഛേദം അനുസരിച്ച്, 'അന്താരാഷ്ട്ര സമാധാനവും സുരക്ഷയും അപകടപ്പെടുത്താൻ സാധ്യതയുള്ള ഒരു തർക്കത്തിലെ കക്ഷികൾക്ക് അവർ തമ്മിലുള്ള ചർച്ചകളിലൂടെയോ മറ്റേതെങ്കിലും സമാധാനപരമായ മാർഗങ്ങളിലൂടെയോ അല്ലെങ്കിൽ ഒരു പ്രാദേശിക ഏജൻസിയുടെ സഹായത്തോടെയോ പ്രശ്നം പരിഹരിക്കാൻ കഴിയുന്നില്ലെങ്കിൽ സുരക്ഷാ കൗൺസിൽ പ്രശ്നപരിഹാരത്തിനായി ഇടപെടും'. തർക്കത്തിൽ ഏർപ്പെട്ടിരിക്കുന്ന ആരുടേയും ക്ഷണം അതിനാവശ്യമില്ല.

അനുച്ഛേദം 35

അനുച്ഛേദം 35 പ്രകാരം, ഇങ്ങനെയൊരു തർക്കം ശ്രദ്ധയിൽ പെട്ടാൽ യു എന്നിലെ ഏതൊരു അംഗ രാജ്യത്തിനും സുരക്ഷാ കൗൺസിലിലോ പൊതുസഭയിലോ ഈ വിഷയം ഉന്നയിക്കാവുന്നതാണ്‌. വിഷയം യു എന്നിൽ നെഹ്‌റു അവതരിപ്പിച്ചില്ലെങ്കിലും രണ്ട് ഐക്യരാഷ്ട്ര സഭയിൽ അംഗങ്ങളായ രാജ്യങ്ങളുടെ വിഷയത്തിൽ യു എൻ ഇടപെടൽ ഉണ്ടാകുമായിരുന്നു എന്നാണ് ഈ നിയമം വ്യക്തമാക്കുന്നത്.

ഇന്ത്യയുടെ വാദത്തിനെതിരെ പാകിസ്താൻ രംഗത്തുവന്നപ്പോഴാണ് 1948 ജനുവരി ഇരുപതിന് യു എൻ മിഷനെ നിയോഗിക്കാൻ ഐക്യരാഷ്ട്ര സഭ തീരുമാനിക്കുന്നത്

യു എന്നിന്റെ അനുച്ഛേദം 51

"സമാധാനത്തിനെതിരായ ഭീഷണി, സമാധാന ലംഘനങ്ങൾ, ആക്രമണ പ്രവർത്തനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനം" എന്ന തലക്കെട്ടുള്ള ഏഴാം അധ്യായത്തിലാണ് ഈ അനുച്ഛേദം. അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നിലനിർത്താൻ സുരക്ഷാ കൗൺസിൽ നടപടികൾ സ്വീകരിക്കുന്നതിനിടെ ആക്രമിക്കപ്പെട്ടാൽ സ്വയം പ്രതിരോധിക്കാനുള്ള അവകാശം യു എന്നിന്റെ അനുച്ഛേദം 51 പ്രകാരം ഏതൊരു അംഗ രാജ്യത്തിനുമുണ്ട്. ഈ അവകാശം വിനിയോഗിച്ചാൽ ആ അംഗരാജ്യം തന്നെ ഉടനടി സെക്യൂരിറ്റി കൗൺസിലിൽ റിപ്പോർട്ട് ചെയ്യണമെന്നും അനുച്ഛേദം വ്യവസ്ഥ ചെയ്യുന്നുണ്ട്.

അതുകൊണ്ടുതന്നെ 1948ലെ ഇന്തോ- പാക് യുദ്ധം യു എന്നിന് മുന്നിലെത്തിയത് അസാധാരണമായി ഒന്നുമില്ല. ഐക്യരാഷ്ട്ര സഭയുടെ രേഖകൾ അനുസരിച്ച്, ഇന്ത്യൻ യൂണിയന്റെ ഭാഗമാകാൻ സമ്മതിച്ച ജമ്മു കശ്മീരിനെതിരെ പാകിസ്താൻ ആക്രമണം അഴിച്ചുവിടുകയായിരുന്നു എന്ന് ഇന്ത്യ 1948 ജനുവരി ഒന്നിനാണ് രക്ഷാസമിതിയിൽ റിപ്പോർട്ട് ചെയ്യുന്നത്.

FACT CHECK| 'കശ്മീരിന്റെ ദുരിതത്തിന് കാരണം നെഹ്‌റു'; അമിത് ഷായുടെ ആരോപണത്തിന് പിന്നിലെ വസ്തുതയെന്ത്?
പാഠപുസ്തകത്തിൽനിന്ന് നെഹ്റുവിനെ പുറത്താക്കി യുപി സർക്കാർ; 50 മഹദ് വ്യക്തികളുടെ പട്ടികയിൽ സർവക്കറും ദീൻ ദയാൽ ഉപാധ്യായയും

വെടിനിർത്തൽ

ഇന്ത്യയുടെ വാദത്തിനെതിരെ പാകിസ്താൻ രംഗത്തുവന്നപ്പോഴാണ് 1948 ജനുവരി ഇരുപതിന് യു എൻ മിഷനെ നിയോഗിക്കാൻ ഐക്യരാഷ്ട്ര സഭ തീരുമാനിക്കുന്നത്. സാഹചര്യത്തിന്റെ വസ്‌തുതകൾ അന്വേഷിക്കാനും ഏതെങ്കിലും മധ്യസ്ഥയിലൂടെ തർക്കങ്ങൾക്ക് പരിഹാരം കാണാനുമുള്ള യു എന്നിന്റെ അനുച്ഛേദം 34 പ്രകാരമായിരുന്നു തീരുമാനം. ജമ്മു കശ്മീർ ക്വസ്റ്റ്യൻ എന്നതിന് പകരം 'ഇന്ത്യ- പാകിസ്താൻ ക്വസ്റ്റ്യൻ എന്നായിരുന്നു മിഷന്റെ അജണ്ടയുടെ തലക്കെട്ട്.

FACT CHECK| 'കശ്മീരിന്റെ ദുരിതത്തിന് കാരണം നെഹ്‌റു'; അമിത് ഷായുടെ ആരോപണത്തിന് പിന്നിലെ വസ്തുതയെന്ത്?
ദുര്‍ബലർക്കായി ജീവിച്ചു, ഭരണകൂടം ജയിലിലിട്ടു, നീതികിട്ടാതെ മരിച്ചു; സ്റ്റാന്‍ സ്വാമിയുടെ രക്തസാക്ഷിത്വത്തിന് രണ്ടാണ്ട്‌

അഞ്ചംഗ മിഷനിൽ ഇന്ത്യയും പാകിസ്താനും ശുപാർശ ചെയ്ത അംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഒടുവിൽ 1949 ജൂലൈ 27 ന് വെടിനിർത്തൽ രേഖ സ്ഥാപിക്കാന്‍ ധാരണയായി. ഇരുരാജ്യങ്ങളുടെയും നിയന്ത്രണത്തിൽ അന്നുണ്ടായിരുന്ന പ്രദേശങ്ങളെ കൈവശം വയ്ക്കാൻ അനുവദിക്കാനായിരുന്നു തീരുമാനമായത്. അന്നത്തെ അതിർത്തിയാണ് 1972ലെ സിംല കരാർ പ്രകാരം പിന്നീട് നിയന്ത്രണ രേഖയായി (എൽ ഒ സി) മാറിയത്.

logo
The Fourth
www.thefourthnews.in