ശിശുദിനത്തിൽ കുട്ടികൾക്കായി  ദ ഫോർത്ത്  ഒരുക്കുന്നു: എൻ്റെ നെഹ്റു,  വീഡിയോ അയക്കാം

ശിശുദിനത്തിൽ കുട്ടികൾക്കായി ദ ഫോർത്ത് ഒരുക്കുന്നു: എൻ്റെ നെഹ്റു, വീഡിയോ അയക്കാം

'എന്റെ നെഹ്‌റു' എന്ന വിഷയത്തില്‍ 45 സെക്കന്റുള്ള വീഡിയോയാണ് അയക്കേണ്ടത്
Updated on
1 min read

രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനമായ നവംബര്‍ 14ന് കുട്ടി കൂട്ടുകാരുടെ ശിശുദിന സന്ദേശ വീഡിയോ 'ദ ഫോര്‍ത്ത്' സംപ്രേഷണം ചെയ്യും. 'എന്റെ നെഹ്‌റു' എന്ന വിഷയത്തില്‍ നാല്‍പ്പത്തിയഞ്ച് സെക്കൻഡുള്ള വീഡിയോയാണ് അയക്കേണ്ടത്. 15 വയസില്‍ താഴെയുള്ള കൂട്ടുകാര്‍ക്കാണ് അവസരം. നവംബര്‍ 13ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മുന്‍പ് 6238900936 നമ്പറിലേക്കാണ് സന്ദേശ വീഡിയോ അയക്കേണ്ടത്.

മലയാളത്തിലും ഇംഗ്ലീഷിലും സന്ദേശങ്ങള്‍ അയക്കാം. തിരഞ്ഞെടുക്കുന്ന കൂട്ടുകാരുടെ സന്ദേശങ്ങള്‍ ശിശുദിനമായ നവംബര്‍ 14 ന് ദ ഫോര്‍ത്ത് സംപ്രേഷണം ചെയ്യും. കുട്ടിയുടെ പേര്, വയസ്, പഠിക്കുന്ന സ്‌കൂള്‍, ബന്ധപ്പെടേണ്ട നമ്പര്‍ എന്നിവ കൂടി സന്ദേശത്തില്‍ പറയണം.

logo
The Fourth
www.thefourthnews.in