ഇംഗ്ലീഷ് നിങ്ങൾക്ക് ബാലികേറാ മലയാണോ; സുജീവ് സാറിന്റെ സൗജന്യ ക്ലാസ് സഹായിക്കും

ലെറ്റ്സ് ബിൽഡ് വൊക്കാബുലറി എന്ന സുജീവിന്റെ ഈ ഉദ്യമം ആയിരം ദിവസം പിന്നിട്ട് കഴിഞ്ഞു

തിരുവനന്തപുരം കോട്ടൺ ഹിൽ സ്കൂളിലെ അധ്യാപകനായ സുജീവ് സാറിന്റെ ക്ലാസുകൾ അല്പം വ്യത്യസ്തമാണ്. വാട്സ് ആപ്പിലൂടെ സൗജന്യമായാണ് ഈ അധ്യാപകൻ ഭാഷ പകർന്ന് കൊടുക്കുന്നത്. സുജീവ് ആരംഭിച്ച രണ്ട് ബ്രോഡ്കാസ്റ്റ് ഗ്രൂപ്പുകളിലൂടെയും 49 വാട്സപ്പ് ഗ്രൂപ്പുകളിലൂടെയുമായി നിരവധി പേരാണ് ഇംഗ്ലീഷ് ഭാഷ പഠിക്കുന്നത്. ലെറ്റ്സ് ബിൽഡ് വൊക്കാബുലറി എന്ന സുജീവിന്റെ ഈ ഉദ്യമം ആയിരം ദിവസം പിന്നിട്ട് കഴിഞ്ഞു.

2020 സെപ്റ്റംബറിൽ ഗിഫ്റ്റഡ് ചിൽഡ്രൻ പദ്ധതിയുടെ തിരുവനന്തപുരം ജില്ലയിലെ കോ ഓർഡിനേറ്റർ ആയിരുന്ന സുജീവ് അറുപതോളം വിദ്യാർഥികൾക്ക് വേണ്ടിയാണ് ആദ്യം ഈ സംരംഭം ആരംഭിച്ചത്. പിന്നീട് വിദ്യാർഥികൾക്ക് പുറമെ വലിയൊരു വിഭാഗം ആളുകളിലേക്കും ഈ ആശയം വ്യാപിക്കുകയായിരുന്നു.

logo
The Fourth
www.thefourthnews.in