ഞരമ്പുകളില്‍ ഇവര്‍ പകരും സ്‌നേഹത്തിന്റെ ജീവരക്തം

രക്താര്‍ബുദത്തിന്റെ പിടിയില്‍ നിന്നും രക്ഷപ്പെടാനുള്ള ദിനൂപിന്റെ പോരാട്ടത്തിന് സഹായവുമായി നിലമ്പൂരില്‍ നിന്നും കൂട്ടുകാരെത്തി

നിലമ്പൂര്‍ സ്വദേശി വാദ്യ കലാകാരനായ ദിനൂപ് രക്താര്‍ബുദത്തെ തുടര്‍ന്ന് കഴിഞ്ഞ കുറേ മാസങ്ങളായി തിരുവനന്തപുരം ആര്‍സിസിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ദിവസവും രക്തമാവശ്യമുള്ള ദിനൂപിനായി സ്വന്തം നാട്ടില്‍ നിന്നെത്തിയത് 20 ചെറുപ്പക്കാരാണ് . 'സഹായ്' എന്ന യുവജന കൂട്ടായ്മയുടെ ഭാഗമായി ദിനൂപിനെ പോലെയുള്ള നിരവധിപേര്‍ക്ക് സഹായമെത്തിക്കാന്‍ ശ്രമിക്കുകയാണിവര്‍. 'രക്തദാനം മഹാദാനം' എന്ന ആശയത്തെ ഈ സുഹൃദ് സംഘം അര്‍ത്ഥവത്താക്കുന്നു.

തിരികെ മടങ്ങും മുന്‍പ് അവര്‍ക്ക് ചെയ്ത് തീര്‍ക്കാന്‍ മറ്റൊന്നുകൂടിയുണ്ട്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നിലമ്പൂര്‍ നിവാസികള്‍ അനുഭവിക്കുന്ന ഒരു പ്രശ്നത്തിനു കൂടി പരിഹാരം കാണണം. നിലമ്പൂര്‍ സര്‍ക്കാര്‍ ആശുപത്രയില്‍ അടിയന്തരമായി ഒരു ഹൃദ്രോഗവിദഗ്ധന്റെ സേവനം ലഭ്യമാക്കുക എന്നതാണത്. ഇക്കാര്യമാവശ്യപ്പെട്ടുള്ള പ്രദേശവാസികളുടെ നിവേദനങ്ങള്‍ ആരോഗ്യ മന്ത്രിയ്ക്ക് സമര്‍പ്പിച്ചതിന് ശേഷമേ സംഘം മടങ്ങൂ.

Related Stories

No stories found.
logo
The Fourth
www.thefourthnews.in