രാസലഹരി നശിപ്പിച്ച ഉപരിപഠനം

എന്‍ജിനീയറിങ് പഠനത്തിനായി പഞ്ചാബിലേക്ക് പോയ യുവാവ് മടങ്ങിയെത്തിയത് ലഹരിക്ക് അടിമയായി. കൗതുകത്തിന് തുടങ്ങിയ ശീലമെത്തിച്ചത് ലഹരി വിമുക്ത കേന്ദ്രത്തില്‍ …

എന്‍ജിനീയറിങ് പഠനത്തിനായി പഞ്ചാബിലേക്ക് കൂട്ടുകാര്‍ക്കൊപ്പം പോയതാണ് യുവാവ്. കൗതുകത്തിനായി ലഹരി ഉപയോഗിച്ച് തുടങ്ങി. കഞ്ചാവില്‍ നിന്ന് എല്‍എസ്ഡി, എംഡിഎംഎ തുടങ്ങി പരീക്ഷിക്കാത്തതായി ഒന്നുമില്ല . അവസാനം ലഹരിക്ക് അടിമപ്പെട്ട് നാട്ടിലേക്ക് . തിരിച്ചെത്തിയ ശേഷം ഏഴ് മാസത്തിലധികമായി സ്വകാര്യ ലഹരി വിമുക്ത കേന്ദ്രത്തില്‍ ചികിത്സയിലാണ് ഇയാള്‍.

മദ്യത്തില്‍ നിന്നും പുകവലിയില്‍ നിന്നുമെല്ലാം മോചനം നേടാന്‍ ചികിത്സയ്ക്ക് കൃത്യമായ മാനദണ്ഡങ്ങളുണ്ട്. പക്ഷേ രാസലഹരിക്കടിമപ്പെട്ടാല്‍ ചികിത്സ പോലും എങ്ങനെ വേണമെന്നതിനെ കുറിച്ച് സംസ്ഥാനത്ത് ഇതുവരെയും മാനദണ്ഡങ്ങളുണ്ടായിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. രാസലഹരിവസ്തുക്കളുടെ പ്രവര്‍ത്തനം ഓരോരുത്തരുടേയും തലച്ചോറിലുണ്ടാക്കുന്ന രാസമാറ്റങ്ങളെ കുറിച്ചും പറയുക പോലും അസാധ്യമാണ്. ഇത്തരം രോഗികളെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന കാര്യത്തില്‍ ഈ രംഗത്തുള്ള വിദഗ്ദ ഡോക്ടര്‍മാരുള്‍പ്പെടെ ആശയക്കുഴപ്പത്തിലാണ്. രാസലഹരിക്കടിമപ്പെട്ടാല്‍ പിന്നീട് ഇത് സ്‌കീസോഫ്രീനിയയിലേക്ക് വഴിമാറുകയും ആജീവനാന്ത കാലം രോഗിയായി മാറുകയും ചെയ്യും. സംസ്ഥാനത്തെ എക്സൈസ് വകുപ്പ്, ആരോഗ്യവകുപ്പ്, മനോഗോരംഗത്തെ വിദഗ്ദര്‍ എന്നിവരെല്ലാം കൂട്ടായി ചികിത്സയ്്ക്കായി പ്രോട്ടോക്കോള്‍ തയ്യാറാക്കേണ്ട സമയം അതിക്രമിച്ചെന്ന് പ്രശസ്ത മനോരോഗ വിദഗ്ദന്‍ ഡോ. പി.എന്‍ സുരേഷ്‌കുമാര്‍ പറഞ്ഞു. ലഹരിയില്‍ നിന്നും മോചനം നേടി തുടങ്ങുമ്പോള്‍ ശരീരം വിപരീത അര്‍ത്ഥത്തില്‍ പ്രതികരിച്ച് തുടങ്ങും. ഈ ഘട്ടം മറികടക്കാന്‍ വീട്ടുകാരുടെ പിന്തുണയും അനിവാര്യമാണ്

Related Stories

No stories found.
logo
The Fourth
www.thefourthnews.in