FOURTH SPECIAL
മൃഗങ്ങള്‍ക്കൊരു പാലിയേറ്റീവ് കെയര്‍
തെരുവില്‍ അലയുന്നതും ഉപേക്ഷിക്കപ്പെട്ടതും അംഗവൈകല്യം സംഭവിച്ചതുമായ ആയിരത്തോളം മൃഗങ്ങളാണിവിടെയുള്ളത്
മസിനഗുഡിയില്‍ കാടിനോട് ചേര്‍ന്ന ചെറിയ കുന്ന്. അവിടെയാണ് നെയ്ജല്‍ ഒട്ടറും കുടുംബവും കുറേ മൃഗങ്ങളും ഒന്നിച്ച് സ്നേഹത്തോടെ കഴിയുന്നത്. തെരുവില്‍ അലയുന്നതും ഉപേക്ഷിക്കപ്പെട്ടതും അംഗവൈകല്യം സംഭവിച്ചതുമായ ആയിരത്തോളം മൃഗങ്ങള്‍. കാലം കഴിഞ്ഞപ്പോള്‍ ഉപേക്ഷിക്കപ്പെട്ട സവാരിക്കുതിരകളും സര്‍ക്കസില്‍നിന്ന് രക്ഷിച്ചുകൊണ്ടുവന്ന ആടുകളും ചുമടെടുക്കാനായി കൊണ്ടുവന്ന് പിന്നീട് തെരുവില്‍വിട്ട കഴുതകളുമെല്ലാം ഈ വീട്ടിലെ അംഗങ്ങളാണ്.