ഹിന്ദുത്വ പാർട്ടിയായ ബിജെപി, ക്രിസ്ത്യൻ ഭൂരിപക്ഷമേഖലയായ കിഴക്കൻ സംസ്ഥാനങ്ങളിൽ തുടർ വിജയം നേടുന്നതെങ്ങനെ?

ഹിന്ദുത്വ പാർട്ടിയായ ബിജെപി, ക്രിസ്ത്യൻ ഭൂരിപക്ഷമേഖലയായ കിഴക്കൻ സംസ്ഥാനങ്ങളിൽ തുടർ വിജയം നേടുന്നതെങ്ങനെ?

പ്രത്യയശാസ്ത്രത്തിനുപരി രാഷ്ട്രീയ കൗശലമാണ്‌ ബിജെപിയുടെ വിജയത്തിനാധാരം. അസാമിൽ തുടങ്ങിയത് അവർ മറ്റിടങ്ങളിൽ വ്യാപിപ്പിച്ചു
Updated on
3 min read

'താൻ ബീഫ് കഴിക്കാറില്ല, ബീഫ് കഴിക്കുന്നത് സംസ്ഥാനത്തിന്റെ ജീവിതശൈലിയുടെ ഭാഗമാണ്. ആർക്കും തടയാനാകില്ല'. ഏതാനും ദിവസങ്ങൾക്ക് മുമ്പ് മേഘാലയ ബിജെപി അധ്യക്ഷൻ ഏണസ്റ്റ് മാവ്റി പറഞ്ഞ വാക്കുകളാണിത്. ഈ പ്രസ്താവന പലരെയും അത്ഭുതപ്പെടുത്തിയില്ല. മൂന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍, ഈ പ്രസ്താവനയെ അദ്ഭുതത്തോടെ കാണുന്നുവർ ഇനിയുണ്ടാകുമോ?

ത്രിപുരയുടെ ചരിത്രത്തിലാദ്യമായി കോൺഗ്രസുമായി സിപിഎം കൈകോർക്കുന്നത് പ്രതിരോധം തീർക്കുകയെന്ന് ലക്ഷ്യമിട്ടല്ല, നിലനില്‍പ്പായിരുന്നുവെന്ന് 2018 ബിജെപിയുടെ വിജയം ഓർമപ്പെടുത്തുന്നുണ്ട്. ഒറ്റ സീറ്റ് പോലും നേടാത്ത 2013ല്‍ നിന്ന് 60ല്‍ 36ഉം നേടിയ 2018ലേക്കുള്ള ദൂരം കണ്ണടച്ചുതുറക്കും മുൻപ് അവരെങ്ങനെ താണ്ടി? കാല്‍നൂറ്റാണ്ട് നീണ്ട സിപിഎം ഭരണം അവസാനിപ്പിച്ച് ബിജെപി അധികാരത്തിലേറിയപ്പോഴും കോൺഗ്രസുമായൊരു സഖ്യം ചിന്തിച്ചിട്ടുണ്ടാകില്ല. എന്നാല്‍, അഞ്ച് വർഷത്തിനിപ്പുറം വിട്ടുവീഴ്ചകളുടെ രാഷ്ട്രീയത്തില്‍ കൈ കോർക്കുമ്പോള്‍ പ്രതീക്ഷിച്ചതെന്തോ അതിന് നേർവിപരീതഫലമാണ് സഖ്യം സിപിഎമ്മിന് സമ്മാനിച്ചത്. ത്രിപുരയില്‍ ബിജെപി ഭരണത്തുടര്‍ച്ച നേടിയപ്പോള്‍ നാഗാലാന്‍ഡില്‍ ബിജെപി സഖ്യം അനായാസ ജയം നേടി. ആര്‍ക്കും കേവല ഭൂരിപക്ഷം നേടാനാവാത്ത മേഘാലയയില്‍ എന്‍പിപി ആണ് ഏറ്റവും വലിയ ഒറ്റകക്ഷി.

ഹിന്ദുത്വ പാർട്ടിയായ ബിജെപി, ക്രിസ്ത്യൻ ഭൂരിപക്ഷമേഖലയായ കിഴക്കൻ സംസ്ഥാനങ്ങളിൽ തുടർ വിജയം നേടുന്നതെങ്ങനെ?
ത്രിപുരയിലും നാഗാലാൻഡിലും ബിജെപി സഖ്യത്തിന് ഭരണത്തുടർച്ച; മേഘാലയയിൽ ബിജെപി പിന്തുണയോടെ എൻപിപി സർക്കാർ

ക്രിസ്ത്യൻ-ഗോത്രവർഗ ഭൂരിപക്ഷ സംസ്ഥാനങ്ങളില്‍ എന്താണ് ബിജെപിയുടെ തന്ത്രം? ഒറ്റ ഉത്തരം, വേണ്ടത് വേണ്ടയിടത്ത് പ്രയോഗിക്കല്‍.

നിസാരമായതെന്തോ ഈ മൂന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളില്‍ ഇന്ന് മാത്രമായി സംഭവിച്ചതല്ല. ബിജെപിയുടെ പ്രകടനം ഈ മൂന്നിടത്ത് മാത്രം ഒതുങ്ങുന്നതല്ല. സമീപ വർഷങ്ങളിൽ, അസം മുതൽ അരുണാചൽ പ്രദേശ്, മണിപ്പൂർ വരെയുള്ള സംസ്ഥാനങ്ങളില്‍ പാർട്ടി ശക്തിപ്പെട്ടതും പിടിച്ചടക്കുന്നതും കണ്ടുകഴിഞ്ഞു. ക്രിസ്ത്യൻ-ഗോത്രവർഗ ഭൂരിപക്ഷ സംസ്ഥാനങ്ങളില്‍ എന്താണ് ബിജെപിയുടെ തന്ത്രം? ഒറ്റ ഉത്തരം, വേണ്ടത് വേണ്ടയിടത്ത് പ്രയോഗിക്കല്‍.

2016 ല്‍ നിന്ന് 2023ലെത്തുമ്പോള്‍, രാജ്യത്തിന്റെ വടക്കുകിഴക്കൻ മേഖല മോദി-അമിത് ഷാ പാർട്ടിക്ക് കീഴിലായിക്കഴിഞ്ഞു. 2016ൽ അസം തിരഞ്ഞെടുപ്പിൽ ബിജെപി തൂത്തുവാരി, 15 വർഷത്തെ കോൺഗ്രസ് ഭരണത്തിന് അന്ത്യം കുറിച്ചു. അതേവർഷം തന്നെ കോൺഗ്രസുകാരനായ മുഖ്യമന്ത്രി പെമ ഖണ്ഡു ബിജെപിയിലേക്ക് കൂടുമാറിയതോടെ അരുണാചൽ പ്രദേശിലും വിജയം കൈപ്പിടിയിലൊതുങ്ങി. 2017ൽ മണിപ്പൂരിൽ വിജയിച്ചു, എന്നുമാത്രമോ, കോൺഗ്രസില്‍ നിന്ന് കൂറുമാറി പാർട്ടിയിലെത്തിയ എൻ ബിരേൻ സിങിനെ മുഖ്യമന്ത്രിയുമാക്കി.

പിന്നാലെയായിരുന്നു, ത്രിപുര വീണത്. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചതോടെ സംസ്ഥാനത്തെ 25 വർഷത്തെ ഇടതുപക്ഷ ഭരണമാണ് അവസാനിച്ചത്. അതേവർഷം, ഭാരതീയ ജനതാ പാർട്ടി മേഘാലയയിലും നാഗാലാൻഡിലും സഖ്യ സർക്കാരുകൾ രൂപീകരിച്ചു. 2019ലെ അരുണാചൽ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ 60ൽ 41 സീറ്റും നേടി പാർട്ടി സംസ്ഥാനം നിലനിർത്തി. പിന്നാലെ, 2021ൽ അസം നിലനിർത്തി, 2022ൽ മണിപ്പൂരിൽ വീണ്ടും വിജയിച്ചു. സിക്കിമിലും മിസോറാമിലും പ്രാദേശിക പാർട്ടികളാണ് സംസ്ഥാനങ്ങൾ ഭരിക്കുന്നത്.

സംസ്ഥാനങ്ങളിലെ ബിജെപിയുടെ ആദ്യ വിജയം 2016ല്‍ അസമാണ്. കേന്ദ്രത്തിൽ മോദി സർക്കാർ ആദ്യമായി അധികാരത്തിൽ വന്ന് രണ്ട് വർഷത്തിന് ശേഷമായിരുന്നു അത്.

അസമും ത്രിപുരയും ഹിന്ദു ഭൂരിപക്ഷ സംസ്ഥാനങ്ങളാണ്, എന്നാൽ മറ്റ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഗോത്രവർഗക്കാരും ക്രിസ്ത്യൻ മതവിഭാഗവുമാണ് ഭൂരിപക്ഷം. സംസ്ഥാനങ്ങളിലെ ബിജെപിയുടെ ആദ്യ വിജയം 2016ല്‍ അസമാണ്. കേന്ദ്രത്തിൽ മോദി സർക്കാർ ആദ്യമായി അധികാരത്തിൽ വന്ന് രണ്ട് വർഷത്തിന് ശേഷമായിരുന്നു അത്. അടൽ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ വികസനത്തിനായി പ്രത്യേക മന്ത്രാലയം തന്നെ രൂപീകരിച്ചിരുന്നു. അത് തുടർന്നു. പുതിയ പദ്ധതികൾ ആസൂത്രണം ചെയ്തു, പഴയവ വേഗത്തിലാക്കി, കൂടുതൽ ഫണ്ട് അനുവദിച്ചു.

ഹിന്ദുത്വ പാർട്ടിയായ ബിജെപി, ക്രിസ്ത്യൻ ഭൂരിപക്ഷമേഖലയായ കിഴക്കൻ സംസ്ഥാനങ്ങളിൽ തുടർ വിജയം നേടുന്നതെങ്ങനെ?
കോൺഗ്രസ് സഖ്യം: ത്രിപുര സിപിഎമ്മിന് നൽകുന്ന പാഠമെന്ത്?
അസം മുഖ്യമന്ത്രിയായ ശർമയുടെ കീഴിൽ നോർത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയൻസ് (NEDA)രൂപീകരിച്ചു, അതുവഴി പ്രാദേശിക ശക്തികളുമായി പ്രവർത്തിച്ച് ബിജെപിക്ക് ഈ മേഖലയിലേക്ക് ചുവടുവയ്ക്കാനും കോൺഗ്രസിലും മറ്റ് പാർട്ടികളിലും സന്തുഷ്ടരല്ലാത്തവരെ കൊണ്ടുവരാനും നിസാരമെന്നോണം കഴിഞ്ഞു.

സോണിയാ ഗാന്ധിയോടും രാഹുല്‍ ഗാന്ധിയോടും തെറ്റിപ്പിരിഞ്ഞ് കോൺഗ്രസ് വിട്ട ഹിമന്ദ ബിശ്വ ശർമ ബിജെപിയില്‍ ചേർന്നതായിരുന്നു ഏറ്റവും പ്രത്യക്ഷമായ മാറ്റം. ഇപ്പോൾ അസം മുഖ്യമന്ത്രിയായ ശർമയുടെ കീഴിൽ നോർത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയൻസ് (NEDA)രൂപീകരിച്ചു, അതുവഴി പ്രാദേശിക ശക്തികളുമായി പ്രവർത്തിച്ച് ബിജെപിക്ക് ഈ മേഖലയിലേക്ക് ചുവടുവയ്ക്കാനും കോൺഗ്രസിലും മറ്റ് പാർട്ടികളിലും സന്തുഷ്ടരല്ലാത്തവരെ കൊണ്ടുവരാനും നിസാരമെന്നോണം കഴിഞ്ഞു. വടക്കുകിഴക്കൻ മേഖലകളിലേക്ക് എൻഡിഎയുടെ വളർച്ച ഇതോടെ പ്രാവർത്തികമായി. ശർമയെ പോലെയുള്ളവരുടെ കൊഴിഞ്ഞുപോക്ക് കോൺഗ്രസിന്റെ പരുങ്ങലിലാക്കുകയും ചെയ്തു. എൻ ബിരേൻ സിങ്ങിന്റെയും പേമ ഖണ്ഡുവിന്റെയും പുറത്തുപോക്ക് കോൺഗ്രസിന്റെ തകർച്ചയുടെ പ്രധാന ഉദാഹരണങ്ങളാണ്. 2003 വരെ നാഗാലാൻഡ് ഭരിച്ച കോൺഗ്രസിന് 2023ലെ തിരഞ്ഞെടുപ്പിന് മുൻപ് ഒരൊറ്റ അംഗം പോലും നിയമസഭയിലുണ്ടായിരുന്നില്ലെന്നത് മാത്രം മതി തകർച്ചയെത്ര ആഴത്തിലെന്ന് തിരിച്ചറിയാൻ.

എന്നാൽ ശർമയ്ക്ക് മുൻപ് തന്നെ, ബിജെപിയുടെ സൈദ്ധാന്തികനായിരുന്ന ആർഎസ്‌എസിന്റെ രാം മാധവ് വർഷങ്ങളോളം വടക്കുകിഴക്കൻ മേഖലയിൽ പ്രവർത്തിച്ചുവന്നിരുന്നു. ബ്രിട്ടീഷുകാരിൽ നിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതിന് മുമ്പുതന്നെ ആർഎസ്‌എസ് ഈ മേഖലയിൽ വിത്തുപാകിയിരുന്നു. മുൻ സർക്കാരുകളുടെ കാഴ്ചപ്പാടിൽ ആദിവാസികൾ അന്യരാണെന്ന് തോന്നിയാൽ, അവരെ അതേപടി സ്വീകരിക്കാൻ ഒരു ശക്തി തയ്യാറാണെന്ന് ആർഎസ്എസ് അവർക്കിടയില്‍ പ്രചരിപ്പിച്ചു.

പഞ്ചാബും ഉത്തർപ്രദേശും പോലെ കൃഷിയെ സംസ്ഥാനങ്ങളല്ല ഇവയെന്ന് ആർഎസ്എസിന് കൃത്യമായ ധാരണയുണ്ട്. സസ്യാഹാരം അടിച്ചേല്‍പ്പിക്കാനോ ബീഫിനെതിരെ പ്രചാരണംം നടത്താനോ വടക്കുകിഴക്കൻ മേഖലയില്‍ അവർ ശ്രമിക്കാത്തതും വ്യക്തമായ ബോധത്തോടെയാണ്. ക്രിസ്ത്യൻ-ആദിവാസി ഭൂരിപക്ഷമുള്ള മേഖലയില്‍ തന്ത്രപരമായി കൈകാര്യം ചെയ്യാൻ പ്രത്യേക ശ്രദ്ധ നല്‍കുക തന്നെയാണ് പാർട്ടി ചെയ്തത്. എന്നാല്‍, ഹിന്ദു ഭൂരിപക്ഷമുള്ള അസമിലും ത്രിപുരയിലും അത് വേണ്ടുവോളമാകാമെന്നും ധാരണയുണ്ട്. അവിടെ ന്യൂനപക്ഷം എത്ര കണ്ട് ആക്രമിക്കപ്പെടുന്നു എന്നതുകൊണ്ട് മറ്റ് തെളിവുകള്‍ വേണ്ടതില്ലല്ലോ?

ഹിന്ദി ഹൃദയഭൂമിക്കപ്പുറത്തേക്ക് വളരുകയും കേന്ദ്രത്തിൽ ദീർഘകാലം അധികാരത്തിൽ തുടരുകയും ചെയ്യണമെങ്കിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ സമാശ്വാസിപ്പിക്കേണ്ടത് ബിജെപിയുടെ ആവശ്യമായിരുന്നു. അവരത് ഉപയോഗപ്പെടുത്തുകയും ചെയ്തു

വടക്കുകിഴക്കൻ മേഖലയിലെ പ്രാദേശിക പാർട്ടികൾ, പ്രദേശത്തിന്റെ ഭൂമിശാസ്ത്രവും ഭൂപ്രകൃതിയും കണക്കിലെടുത്ത് കേന്ദ്ര സഹായത്തിനായി കേന്ദ്രത്തിൽ അധികാരത്തിലുള്ള പാർട്ടിയുമായി സഖ്യമുണ്ടാക്കുകയെന്നതാണ് സാധാരണയുള്ള പ്രവണത. 2014 മുതൽ കേന്ദ്രത്തിൽ അധികാരത്തിലുള്ള ബിജെപിക്കത് ഗുണമാകുകയല്ലാതെ മറ്റെന്ത് സംഭവിക്കാൻ? ഹിന്ദി ഹൃദയഭൂമിക്കപ്പുറത്തേക്ക് വളരുകയും കേന്ദ്രത്തിൽ ദീർഘകാലം അധികാരത്തിൽ തുടരുകയും ചെയ്യണമെങ്കിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ സമാശ്വാസിപ്പിക്കേണ്ടത് ബിജെപിയുടെ ആവശ്യമായിരുന്നു. അവരത് ഉപയോഗപ്പെടുത്തുകയും ചെയ്തു.

അമിത് ഷായുടെ ചാണക്യതന്ത്രമെന്ന് അണികള്‍ വാഴ്ത്തുന്നതിന്റെ ശക്തമായ ഉദാഹരണമാണ് രാജ്യത്തിന്റെ വടക്കുകിഴക്കിന്റെ ഇന്നത്തെ നില. ഷാ ബിജെപി അധ്യക്ഷനായി ചുമതലയേറ്റപ്പോൾ ഈ സംസ്ഥാനങ്ങളിലേക്ക് പ്രത്യക ശ്രദ്ധ പതിപ്പിച്ചിരുന്നു. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാർട്ടിയും സഖ്യകക്ഷികളും മേഖല തൂത്തുവാരി. ബിജെപി 14 സീറ്റുകളും സഖ്യകക്ഷികൾ നാല് സീറ്റുകളും നേടി, എൻഡിഎയുടെ ആകെയുള്ള 25 ലോക്‌സഭാ മണ്ഡലങ്ങളില്‍ 18ഉം നേടി. 2024-ൽ പ്രധാനമന്ത്രി നരേന്ദ്രമോദി തുടർച്ചയായി മൂന്നാം തവണയും അധികാരത്തിലെത്താൻ ശ്രമിക്കുമ്പോള്‍ ഈ മേഖല വീണ്ടും നിർണായക പങ്ക് വഹിക്കാൻ പോകുകയാണെന്നത് വ്യക്തമാണ്.

logo
The Fourth
www.thefourthnews.in