ജയിച്ച ട്രൂമാനെ ഒരു പത്രം 'തോൽപ്പിച്ച' കഥ!
ഏഴ് പതിറ്റാണ്ട് മുന്‍പ് നടന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ചിക്കാഗോ ഡെയ്‌ലി ട്രിബ്യൂണ്‍ ദിനപത്രം റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ ട്രൂമാനെ എതിര്‍ സ്ഥാനാര്‍ത്ഥി ഡ്യൂവി തോല്‍പ്പിച്ചു എന്ന മുന്‍പേജ് വാര്‍ത്ത അച്ചടിച്ചു. അത് തെറ്റായിരുന്നു. കൃത്യതയില്ലാത്ത, ആ വാര്‍ത്ത അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പുവാര്‍ത്തകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ തെറ്റിന്റെ ഓര്‍മ്മക്കുറിപ്പായി. അത് പ്രശസ്തമാക്കിയ അമേരിക്കന്‍ പ്രസിഡന്റ് ഹാരി എസ് 'ടൂമാന്റെ പടം ഫോട്ടോ ജേര്‍ണലിസത്തിലെ അനശ്വര ചിത്രവുമായി മാറി.
'Dewey Defeat Truman'
ഡ്യൂയി ട്രൂമാനെ തോല്‍പ്പിച്ചു
ഇതൊരു ജയത്തിന്റെയും തോല്‍വിയുടേയും കഥയാണ്.
അമേരിക്കയിലെ ' പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഫല പ്രഖ്യാപന വേളയില്‍ ഏറ്റവും പ്രശസ്തമായ തലവാചകം വന്ന ചിക്കാഗോ ട്രിബ്യൂണ്‍ ദിനപത്രം ഉയര്‍ത്തി കാണിക്കുന്ന അമേരിക്കന്‍ പ്രസിഡന്റായ ഹാരി ട്രൂമാന്റെ ഫോട്ടോ, ചരിത്രത്തില്‍ സ്ഥാനം പിടിച്ച കഥ. തിരഞ്ഞെടുപ്പ് വാര്‍ത്തകളുടെ ലോകത്തിലെ ,പത്രപ്രവര്‍ത്തക ചരിത്രത്തിലെ എന്നും ഓര്‍മ്മിക്കപ്പെടുന്ന ഒരു പിശകിന്റെ കഥ.
അമേരിക്കന്‍ പത്രപ്രവര്‍ത്തന ചരിത്രത്തിന്റെ ഭാഗമായ ഒരു ഈ ഫോട്ടോ ഒരു അമേരിക്കന്‍ പത്രപ്രവര്‍ത്തകനും മറക്കുകയില്ല. എല്ലാ ഫോട്ടോ ജേര്‍ണലിസം ക്ലാസുകളില്‍ വായിക്കപ്പെടുന്ന ഒരു ചരിത്ര സംഭവമായി ഇന്നും നിലനില്‍ക്കുന്നു. പത്രപ്രവര്‍ത്തന പഠന ക്ലാസുകളില്‍ എന്നും പഠിപ്പിക്കുന്ന ഒരു തെറ്റായ റിപ്പോര്‍ട്ടിങ്ങ് ഉദാഹരണമായി എടുത്ത് പറയുന്ന പാഠമായി ഈ തലവാചകം മാറി.
എഴുപത്താറ് വര്‍ഷം മുന്‍പത്തെ ലോകം ഉറ്റുനോക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് . 1948 നവംബര്‍ 2 ന് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന റിപ്പബ്ലിക്കന്‍ ന്യൂയോര്‍ക്ക് ഗവര്‍ണര്‍ തോമസ് ഡ്യൂവി വിജയിക്കുമെന്ന് അഭ്യൂഹങ്ങള്‍ പരന്നു. തിരഞ്ഞെടുപ്പിന് ഒരാഴ്ച മുന്‍പ് ന്യൂസ് വീക്ക് നിയോഗിച്ച 50 രാഷ്ട്രിയ വിശകലന വിദ്ഗ്ധര്‍ എകപക്ഷിയമായി വിധിയെഴുതി. ' ഡ്യൂവിക്ക് തോല്‍ക്കാനാവില്ല '.
അന്തരിച്ച മുന്‍ പ്രസിഡന്റ് ഫ്രാങ്കളീന്‍ ഡി. റൂസ്വെല്‍റ്റിന്റെ പിന്‍ഗാമിയും വൈസ് പ്രസിഡന്റുമായ ഡെമോക്രാറ്റിക്കുകാരനായ ഹാരി എസ് ട്രൂമാന്‍ പിന്നിലാണ് . ട്രൂമാന്റെ വിജയസാധ്യത മാധ്യമങ്ങളും പൂര്‍ണ്ണമായും നിരസിച്ചു.
വോട്ടെടുപ്പിനും ഫല പ്രഖ്യാപനത്തിനും മുന്‍പ് തോല്‍വി പ്രവചിക്കപ്പെട്ട പ്രസിഡന്റ് സ്ഥാനാര്‍ഥി ഹാരി ട്രൂമാന്‍ ഇതൊന്നും കണക്കാക്കാതെ തിരഞ്ഞെടുപ്പ് പര്യടനത്തില്‍ മുഴുകിയിരിക്കുകയായിരുന്നു. രാജ്യമൊട്ടാകെ ട്രൂമാന്‍ തന്റെ ലക്ഷ്വറി ട്രെയിനായ ' ഫെര്‍ഡിനന്റ് മാഗല്ലന്‍ ' ല്‍ സഞ്ചരിച്ചു . 31, 700 മൈല്‍ സഞ്ചരിച്ച അദ്ദേഹം 356 ഇലക്ഷന്‍ പ്രചരണ പ്രസംഗങ്ങള്‍ ( ഒരു ദിവസം 16 പ്രസംഗങ്ങള്‍ എന്ന കണക്കില്‍ ) നടത്തി.
അന്ന് ട്രൂമാന്റെ കൂടെ സഞ്ചരിച്ച ന്യൂയോര്‍ക്ക് ഹെറാള്‍ഡ് ട്രിബ്യൂണ്‍ ദിനപത്രത്തിന്റെ യുവറിപ്പോര്‍ട്ടര്‍ ബോബ് ഡൊനോവന്‍ ആ ഇലക്ഷന്‍ പ്രചരണ യാത്രയെ കുറിച്ച് എഴുതി
' അത് മഹത്തായ ഒന്നായിരുന്നു. ഞങ്ങള്‍ ഇതുവരെ കാണാത്ത ഗോതമ്പു വയലുകള്‍, ചെറുപട്ടണങ്ങള്‍, പര്‍വ്വതപ്രദേശങ്ങള്‍ എന്നിവയിലുടെ സഞ്ചരിച്ചു. . ആയിരക്കണക്കിന് ആളുകള്‍ ട്രൂമാനെ കാണാന്‍ ഓരോ പ്രദേശത്തും ട്രെയിനിന് ചുറ്റും വന്നെത്തി. അതായിരുന്നു ട്രൂമാന്റെ വോട്ടര്‍മാര്‍ . അവരദ്ദേഹത്തെ ഇഷ്ടപ്പെട്ടു അദ്ദേഹം അവരേയും'
ട്രൂമാന്‍ സഞ്ചരിച്ച ട്രെയിന്‍ ' ഫെര്‍ഡിനന്റ് മാഗല്ലന്‍ ' ഒരു അസാധാരണ ആഡംബരട്രെയിനായിരുന്നു. ഓക്കുതടി പാകിയ ബോഗി. മൂന്ന് ഇഞ്ച് കനത്തില്‍ സ്റ്റീല്‍ പ്ലെയ്റ്റ് ചെയ്ത ബോഗികള്‍. ബുള്ളറ്റ് പ്രൂഫ് ഗ്ലാസുകള്‍. എയര്‍ കണ്ടീഷന് വേണ്ടി ഐസ്‌കട്ടകള്‍ സംഭരിച്ച പ്രത്യേക സംവിധാനം..
അമേരിക്കന്‍ തിരഞ്ഞെടുപ്പിന്റെ വാശിയേറിയ അവസാന ഘട്ടത്തില്‍ പ്രവചനങ്ങളെ കാറ്റില്‍ പറത്തി കൊണ്ട് ഹാരി ട്രൂമാന്‍ ഇലക്ടറല്‍ കോളേജ് മാര്‍ജിനില്‍ , ഇലക്ടറല്‍ വോട്ടില്‍ 303-189 ഭൂരിപക്ഷത്തില്‍ ഡ്യൂവിയെ മറികടന്ന് കടന്ന് വിജയിച്ചു .
തിരഞ്ഞെടുപ്പ് ദിവസം ചിക്കാഗോ ഡെയ്‌ലി ട്രിബ്യൂണ്‍ ദിനപത്രത്തിന് ഒരു പ്രതിസന്ധി നേരിട്ടു. ടൈപ്പ് സെറ്റ് യൂണിയന്‍ പണിമുടക്കി. ആദ്യ പതിപ്പുകള്‍ നേരെത്തെ അച്ചടിക്കാന്‍ നിര്‍ബന്ധിതരായി. അത് അ ച്ചടിക്കുന്ന സമയത്ത് എല്ലാ വോട്ടുകളും എണ്ണി തീര്‍ന്നിട്ടില്ലായിരുന്നെങ്കിലും ഡ്യൂവിയുടെ വിജയം പ്രവചിച്ച എക്‌സിറ്റ് പോളുകളില്‍ ട്രിബ്യൂണ്‍ എഡിറ്റര്‍മാര്‍ ഡ്യൂവി വിജയിക്കുമെന്ന ആത്മവിശ്വാസത്തിലായിരുന്നു.
ഏറ്റവും അനുഭവ സമ്പത്തുള്ള ട്രിബ്യൂണിന്റെ വാഷിംഗ്ടണ്‍ ബ്യൂറോ ചീഫ് ആര്‍തര്‍ സിയേഴ്സ് ഹെന്നിംഗിന്റെ ആ സ്റ്റോറി ചരിത്രമായി മാറിയ തലവാചകത്തോടെ ചിക്കാഗോ ട്രിബ്യൂണ്‍ ആദ്യ പേജില്‍ അച്ചടിച്ചു.
'Dewey Defeat Truman' . സംഭവം തെറ്റാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ എഡിറ്റര്‍മാര്‍ തിരുത്തിയെങ്കിലും ഒന്നരലക്ഷം കോപ്പികള്‍ ട്രൂമാന്റെ പരാജയം വഹിച്ച തലവാചകവുമായി പ്രചരിച്ചു. തെറ്റായ പത്രം തിരികെ എടുക്കാന്‍ ജീവനക്കാരെ ട്രക്കുകളിലും സ്റ്റേഷന്‍ വാഗണുകളിലും അയച്ചു. കഴിയുന്നത്ര പേപ്പറുകള്‍ പിടിച്ചെടുത്തു.
ഒരു പത്രത്തിന് പറ്റിയ അബദ്ധമാണ് എന്നതിലുപരി മറ്റൊന്നും ആ തെറ്റ് ചിക്കാഗോ ഡെയ്‌ലി ട്രിബ്യൂണിന്, പ്രചാരത്തില്‍ പോലും ദോഷം ചെയ്തില്ല.
ട്രൂമാന് ഉടനെ തന്റെ ട്രെയിനായ മാഗല്ലന്റെ ബോഗിയുടെ തുറന്ന പ്ലാറ്റ് ഫോമില്‍ വന്നു. ട്രുമാന്‍ ഒരു ചെറു ചിരിയോടെ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ദിനപത്രങ്ങളെ അസ്വസ്ഥമാക്കിയ ആ ചിക്കാഗോ ഡെയ്‌ലി ട്രിബൂണ്‍ പത്രം കാണാനായി ഉയര്‍ത്തിപ്പിടിച്ചു. ഉടനെ അവിടെയുണ്ടായിരുന്ന ഫോട്ടോഗ്രാഫര്‍ ഫാങ്ക് കാന്‍സലര്‍ തന്റെ ക്യാമറ ക്ലിക്കിലൂടെ പകര്‍ത്തി ആ നിമിഷം ചരിത്രമാക്കി.
രണ്ട് നാള്‍ കഴിഞ്ഞപ്പോള്‍ ഈ സംഭവം ചരിത്രം മാറ്റി മറിച്ചു.
തന്റെ ഇലക്ഷന്‍ വിജയത്തിന് ശേഷം ഹാരി ട്രൂമാന്‍ തന്റെ വീടായ 'മോ'വില്‍ നിന്ന് വാഷിംഗ്ടണിലേക്ക് മടങ്ങുമ്പോള്‍ തന്റെ ട്രെയിന്‍ മിസോറിയിലെ സെന്റ് ലൂയിസില്‍ നിറുത്തി. അപ്പോഴാണ് ഒരാള്‍ ട്രൂമാന്റെ പരാജയ വാര്‍ത്ത അച്ചടിച്ച രണ്ട് നാള്‍ മുന്‍പത്തെ പത്രം ' ചിക്കാഗോ ഡെയ്‌ലി ട്രിബൂണ്‍ ' അദ്ദേഹത്തിന് നല്‍കിയത്. ട്രൂമാന്‍ ആദ്യമായാണ് അത് കാണുന്നത്. ഡെമോക്രാറ്റിക്കുകളെ ഒരിക്കലും പിന്‍തുണക്കാത്ത പത്രമായിരുന്നു ചിക്കാഗോ ഡെയ്‌ലി ട്രിബ്യൂണ്‍.
ട്രൂമാന്‍ ഉടനെ തന്റെ ട്രെയിനായ മാഗല്ലന്റെ ബോഗിയുടെ തുറന്ന പ്ലാറ്റ് ഫോമില്‍ വന്നു. ട്രുമാന്‍ ഒരു ചെറു ചിരിയോടെ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ദിനപത്രങ്ങളെ അസ്വസ്ഥമാക്കിയ ആ ചിക്കാഗോ ഡെയ്‌ലി ട്രിബൂണ്‍ പത്രം കാണാനായി ഉയര്‍ത്തിപ്പിടിച്ചു. ഉടനെ അവിടെയുണ്ടായിരുന്ന ഫോട്ടോഗ്രാഫര്‍ ഫാങ്ക് കാന്‍സലര്‍ തന്റെ ക്യാമറ ക്ലിക്കിലൂടെ പകര്‍ത്തി ആ നിമിഷം ചരിത്രമാക്കി.
തെറ്റായ വാര്‍ത്ത, ഡ്യൂയി ട്രൂമാനെ തോല്‍പ്പിച്ചു എന്ന് അച്ചടിച്ച ചിക്കാഗോ ഡെയ്‌ലി ട്രിബൂണ്‍ പത്രം ഉയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്ന ട്രൂമാന്റെ ഫോട്ടോ അങ്ങനെ ജനിച്ചു.
ഒരു രാഷ്ട്രീയക്കാരന്റെ വിജയാഘോഷം മാത്രമല്ല, അസംഭ്യവ്യമായ തന്റെ തോല്‍വി രേഖപ്പെടുത്തിയതിനെ, പരാജയപ്പെടുത്തിയ
ഹാരി എസ് ട്രൂമാന്റെ ആ ചിരി ഫോട്ടോ ജേര്‍ണ്ണലിസത്തിലെ എക്കാലത്തേയും ഓര്‍മ്മിക്കുന്ന ചിത്രമായി മാറി.
പിന്നീട് എല്ലാ തിരഞ്ഞെടുപ്പുകളിലും ന്യൂസ് റൂമില്‍ 'Dewey Defeat Truman' എന്ന തലവാചകം ചിക്കാഗോ ഡെയ്‌ലി ട്രിബ്യൂണിനെ വേട്ടയാടി. അമേരിക്കയിലെ ' പ്രസിഡന്റ് തിരഞ്ഞെടുപ്പു വേളയിലെ ഏറ്റവും പ്രസിദ്ധമായ ഈ ചിത്രം ഒരു പത്രത്തിന്റെ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനപിശകിന്റെ കഥ കൂടിയാണ്. ആ ഫോട്ടോവാകട്ടെ തന്റെ വിജയം ആഘോഷിക്കുന്ന ഒരു രാഷ്ട്രീയ നേതാവിന്റെ എക്കാലത്തെയും മികച്ച ഒരു ചിത്രവും.
ചിക്കാഗോ ഡെയ്‌ലി ട്രിബ്യൂണ്‍ പത്രത്തിന്റെ 125-ാം വാര്‍ഷിക വേളയില്‍ പത്രത്തിന്റെ ഉടമസ്ഥര്‍ തങ്ങളുടെ തെറ്റായ തലക്കെട്ട് പ്രശസ്തമാക്കിയ ഹാരി എസ്. ട്രൂമാനെ ആദരിച്ച്, ആ പേജ് പതിച്ച ഒരു വെങ്കല ഫലകം അദ്ദേഹത്തിന് നല്‍കാനായി തയ്യാറാക്കി.. നിര്‍ഭാഗ്യവശാല്‍, ട്രൂമാന് അത് വാങ്ങാന്‍ കഴിഞ്ഞില്ല. 1972 ഡിസംബര്‍ 26-ന് അദ്ദേഹം അന്തരിച്ചു . പക്ഷേ, അദ്ദേഹത്തിന്റെ പ്രസിഡന്‍ഷ്യല്‍ ലൈബ്രറിയിലേക്ക് ആ സ്മരണിക ചിക്കാഗോ ഡെയ്‌ലി ട്രിബ്യൂണ്‍ സംഭാവന നല്‍കി.