FOURTH SPECIAL
ചിന്നക്കനാലിനെ വിറപ്പിക്കുന്ന ആനകളെ എങ്ങനെ തിരിച്ചറിയാം
വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പോലും അരിക്കൊമ്പനേയും ചക്കക്കൊമ്പനേയും മുറിവാലനേയും തിരിച്ചറിയാന്‍ പറ്റുന്നില്ല എന്നതാണ് സത്യം
ഇന്ന് അരിക്കൊമ്പന്‍ ദൗത്യത്തിന് ഇറങ്ങിയ വനം വകുപ്പിന്‍റെ യ ദൗത്യസേന കുറേയധികം സമയം അരിക്കൊമ്പനാണെന്ന് കരുതി പിന്തുടര്‍ന്നത് ചക്കക്കൊമ്പനെ ആയിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പോലും അരിക്കൊമ്പനേയും ചക്കക്കൊമ്പനേയും മുറിവാലനേയും തിരിച്ചറിയാന്‍ പറ്റുന്നില്ല എന്നതാണ് സത്യം. പക്ഷെ നാട്ടുകാര്‍ക്ക് ഒറ്റ നോട്ടത്തില്‍ തന്നെ മൂന്ന് കൊമ്പന്മാരേയും തിരിച്ചറിയാന്‍ കഴിയും. കാഴ്ചയിലും നടത്തത്തിലും കൊമ്പിലും ഭക്ഷണ രീതിയിലുമെല്ലാം ഓരോരോ പ്രത്യേകതകളുണ്ട് ഓരോ കൊമ്പനും. ആനകള്‍ക്ക് പേര് വന്നതിന്‍റെ പിന്നിലും രസകരമായ കഥകളുണ്ട്.