പരദേശ് ഇന്നിലെ 'സ്വദേശി'കള്‍

കേരള ഹിന്ദി പ്രചാരസഭയുടെ പ്രഥമ ഹിന്ദി പരീക്ഷ കേരളത്തില്‍ എഴുതുന്ന ആദ്യ വിദേശ ദമ്പതികള്‍

ഇറ്റാലിയന്‍ പൗരന്മാരായ മൗറോ സരന്ദ്രിയും, മറിന മാറ്റിയോലി സെബ്രിയേറ്റും കേരളത്തില്‍ വന്ന് ഹിന്ദി പഠിച്ച് പരീക്ഷ എഴുതുകയാണ്. കേരള ഹിന്ദി പ്രചാരസഭയുടെ, പ്രഥമ ഹിന്ദി പരീക്ഷ കേരളത്തില്‍ എഴുതുന്ന ആദ്യ വിദേശ ദമ്പതികളാണിവര്‍. ഇവരുടെ അടുത്ത ലക്ഷ്യം ഇന്ത്യന്‍ പൗരത്വമാണ്.

18 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ത്യയില്‍ താമസമാക്കിയ ഇരുവരും കേരളത്തിലെ സംസ്‌കാരവും പൈതൃകവും ഭാഷയും ഇഷ്ടപ്പെട്ട് കൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത്. ദമ്പതികളുടെ ഉടമസ്ഥതയിലുള്ള 'പരദേശ് ഇന്‍' എന്ന ഹോം സ്‌റ്റേയില്‍ വരുന്ന ഉത്തരേന്ത്യക്കാരായ സന്ദര്‍ശകരോട് അവരുടെ ഭാഷയില്‍ തന്നെ ആശയവിനിമയം നടത്തുക എന്ന ലക്ഷ്യവും ഭാഷ പഠനത്തിന് പിന്നിലുണ്ട്. ഹിന്ദി ക്ലാസുകളുടെ സഹായത്തോടെയാണ് ഇവര്‍ പരീക്ഷ എഴുതിയത്.

കേരളത്തിലെ കാലവസ്ഥയും മണ്ണും ഭക്ഷണവുമെല്ലാം ഇരുവരെയും അത്രയധികം സ്വാധീനിച്ചിട്ടുണ്ട്. ജന്മനാട്ടിലേക്ക് ഒരു തിരിച്ചുപോക്ക് ഇനി ഇവരുടെ സ്വപ്നത്തില്‍ പോലുമില്ല.

Related Stories

No stories found.
logo
The Fourth
www.thefourthnews.in