'അട്ടപ്പാടി ഭൂമാഫിയയുടെ പിടിയിൽ, അതിൽ ചിലത് പുറത്തുകൊണ്ടുവന്നതിനാണ് എനിയ്ക്കെതിരെ കേസ്'

'അട്ടപ്പാടി ഭൂമാഫിയയുടെ പിടിയിൽ, അതിൽ ചിലത് പുറത്തുകൊണ്ടുവന്നതിനാണ് എനിയ്ക്കെതിരെ കേസ്'

അട്ടപ്പാടിയിലെ ഭൂമാഫിയയുടെ പ്രവർത്തനങ്ങളെക്കുറിച്ച് നിരന്തരം റിപ്പോർട്ട് ചെയ്ത ആർ സുനിൽ തനിക്കെതിരായ കേസിൻ്റെ പശ്ചാത്തലം എഴുതുന്നു
Updated on
3 min read

ഏതാണ്ട് 2001ലെ സെക്രട്ടറിയേറ്റിന് മുന്നിലെ കുടില്‍കെട്ടി സമരം മുതല്‍ ആദിവാസികളുമായും ഗോത്രമഹാസഭ അടക്കമുള്ള ദലിത്-ആദിവാസി സംഘടനകളുമായി സഹകരണമുണ്ട്. ഒന്നരപ്പതിറ്റാണ്ടായി അട്ടപ്പാടിയിലെ ആദിവാസി ഊരുകളിലെത്തി സ്റ്റോറികള്‍ ചെയ്ത മാധ്യമപ്രവര്‍ത്തകനാണ് ഞാന്‍. പോകുമ്പോള്‍ മൂന്നുനാല് ദിവസം അവിടെ തങ്ങുകയും പരമാവധി ഊരുകളില്‍ നേരിട്ടെത്തി വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. അതൊക്കെ ഞാന്‍ ലേഖനങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഞാന്‍ കൊടുത്ത വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ആദിവാസികള്‍ക്ക് അനുകൂലമായി സര്‍ക്കാര്‍ നടപടികളുമുണ്ടായി. ഒരിക്കലും തിരിച്ചുകിട്ടില്ലെന്ന് വിശ്വസിച്ച ഭൂമി തിരിച്ചുകിട്ടിയ സംഭവങ്ങള്‍ വരെയുണ്ട്. (ഒരുദാഹരണമാണ് ആനക്കട്ടിയിലെ സുധീറിൻ്റെ ഭൂമി തിരിച്ചുകിട്ടിയത്- 2700 ഏക്കറോളം വരുന്ന അട്ടപ്പാടി ഫാമിങ് സൊസൈറ്റിയുടെ ഭൂമി സ്വകാര്യ വ്യക്തിക്ക് പാട്ടത്തിന് നല്‍കിയത് റദ്ദാക്കിയത്)

ഒരു ആദിവാസിയില്‍നിന്ന് എന്റെ ഫോണ്‍ നമ്പര്‍ മറ്റൊരു ആദിവാസിക്ക് പോവുകയും അപരിചിതരായ പലരും വിളിക്കുകയും അവരുടെ പരാതികള്‍ അയച്ചുതരികയും ചെയ്യുന്നു. അട്ടപ്പാടി സംരക്ഷണസമിതിയുടെ എം സുകുമാരന്‍, അട്ടപ്പാടി ആക്ഷന്‍ കൗണ്‍സിലിന്റെ മുരുകന്‍, പിവി സുരേഷ്, തായ്കുലത്തിലെ ശിവാനി, ആരോഗ്യവകുപ്പില്‍ ജോലിയുണ്ടായിരുന്ന വട്ടലക്കിയിലെ ടിആര്‍ ചന്ദ്രന്‍, വെള്ളിങ്കിരി.... തുടങ്ങിയ ധാരാളം ആദിവാസികള്‍ വിവരങ്ങള്‍ തന്ന് സഹായിച്ചിട്ടുണ്ട്.

'അട്ടപ്പാടി ഭൂമാഫിയയുടെ പിടിയിൽ, അതിൽ ചിലത് പുറത്തുകൊണ്ടുവന്നതിനാണ് എനിയ്ക്കെതിരെ കേസ്'
അട്ടപ്പാടി ഭൂമി കൈയേറ്റം റിപ്പോര്‍ട്ട് ചെയ്തതിനെതിരേ കേസ്‌; നേരിടുമെന്ന് മാധ്യമപ്രവര്‍ത്തകന്‍ ആര്‍ സുനില്‍

അട്ടപ്പാടിയിലെ വില്ലേജ് ഓഫീസുകള്‍, ഐ.ടി.ഡി.പി, ഡിവൈ.എസ്.പി, പൊലീസ് സ്റ്റേഷന്‍, ഒറ്റപ്പാലം സബ് കലക്ടറുടെ ഓഫിസ്, കലക്ടറുടെ ഓഫിസ്, പട്ടികവര്‍ഗ ഡയറക്ടറേറ്റ്, ലാന്‍ഡ് റവന്യൂ കമ്മീണറുടെ ഓഫിസ് തുടങ്ങിയിടങ്ങളിലെ ഉദ്യോഗസ്ഥരും വിവരങ്ങള്‍ തന്നിരുന്നു. ലഭിക്കുന്ന രേഖകളുടെ അടിസ്ഥാനത്തില്‍ സത്യസന്ധമായിട്ടാണ് വാര്‍ത്തകള്‍ നല്‍കിയത്. ഏതെങ്കിലും ഒരു വാര്‍ത്ത തെറ്റാണെന്നോ തിരുത്തണമെന്നോ ആരും പറഞ്ഞിട്ടില്ല. ചൂണ്ടിക്കാണിച്ചാല്‍ തിരുത്താന്‍ തയാറാണ്.

ഇപ്പോഴത്തെ കേസുമായി ബന്ധപ്പെട്ട സംഭവം നഞ്ചിയമ്മയുടെ കുടുംബഭൂമിയുമായി ബന്ധപ്പെട്ട് തുടങ്ങുന്നതാണ്. നഞ്ചിയമ്മയുടെ ഭര്‍ത്താവിന്റെ അച്ഛന്റെ ഭൂമിയായിരുന്ന ആദിവാസി ഭൂമി അന്യാധീനപ്പെട്ട കേസ് (ടി.എല്‍.എ) ഇപ്പോഴും നിലവിലുണ്ട്. ഒരിക്കല്‍ അട്ടപ്പാടിയില്‍ പോയപ്പോള്‍ നഞ്ചിയമ്മയുടെ വീട്ടിലും പോയി. അപ്പോഴാണ് നഞ്ചിയമ്മ ഭൂമിയുടെ കാര്യം സംസാരിച്ചത്. അന്ന് ദേശീയ അവാര്‍ഡ് ലഭിച്ചിട്ടില്ല. കാര്യമായ രേഖകള്‍ ഒന്നും നഞ്ചിയമ്മയുടെ കൈയില്‍ ഇല്ല. ഇതുസംബന്ധിച്ച വിവരങ്ങള്‍ സബ് കലക്ടറുടെ ഓഫീസില്‍നിന്നാണ് ലഭിച്ചത്.

അട്ടപ്പാടിയിലെ ആദിവാസികൾ
അട്ടപ്പാടിയിലെ ആദിവാസികൾകടപ്പാട്: ദി ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസ്
അട്ടപ്പാടിയിലെ ആദിവാസി ഭൂമികൈയേറ്റവുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പിന് ലഭിച്ച പരാതികളില്‍ അസി. ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ റവന്യൂ വിജിലന്‍സ് അന്വേഷിക്കുമെന്ന് റവന്യൂ മന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചു. ഇതനുസരിച്ച് റവന്യൂ വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കി. വ്യാജരേഖയുണ്ടാക്കി ഭൂമി തട്ടിയെടുത്തുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍നടപടി സ്വീകരിക്കണമെന്നും ശുപാര്‍ശ ചെയ്തു. അതോടെ നഞ്ചിയമ്മയുടെ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട ജോസഫ് കുര്യന്‍ പ്രശ്‌നം അവസാനിക്കുമെന്നാണ് ഞാന്‍ കരുതിയത്

ഭൂമി സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചപ്പോഴാണ് നഞ്ചിയമ്മയുടെ ഭൂമി തട്ടിയെടുത്തത് എന്ന കവര്‍‌സ്റ്റോറി മാധ്യമം ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ചത്. ആഴ്ചപ്പതിപ്പില്‍ ലേഖനം വന്നതോടെ ജോസഫ് കുര്യന്റെ സ്വരം മാറി. പിന്നീട് ഭീഷണിയാണ്. തുടര്‍ന്ന് വക്കീല്‍ നോട്ടീസ് അയച്ചു. വക്കീല്‍ നോട്ടീസിന് വ്യക്തമായ മറുപടി നല്‍കി. ആഴ്ചപ്പതിപ്പിലെ ലേഖനത്തെത്തുടര്‍ന്ന് കെ.കെ രമ അട്ടപ്പാടിയിലെ ഭൂമി കൈയേറ്റം നിയമസഭയില്‍ സബ്മിഷന്‍ ആയി അവതരിപ്പിച്ചു. അട്ടപ്പാടിയിലെ ആദിവാസി ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പിന് ലഭിച്ച പരാതികളില്‍ അസി. ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ റവന്യൂ വിജിലന്‍സ് അന്വേഷിക്കുമെന്ന് റവന്യൂ മന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചു. ഇതനുസരിച്ച് റവന്യൂ വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കി. വ്യാജരേഖയുണ്ടാക്കി ഭൂമി തട്ടിയെടുത്തുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍നടപടി സ്വീകരിക്കണമെന്നും ശുപാര്‍ശ ചെയ്തു. അതോടെ നഞ്ചിയമ്മയുടെ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട ജോസഫ് കുര്യന്‍ പ്രശ്‌നം അവസാനിക്കുമെന്നാണ് ഞാന്‍ കരുതിയത്. പിന്നീട് ഒരിക്കലും അദ്ദേഹത്തെ വിളിക്കേണ്ടി വന്നിട്ടില്ല. മാസങ്ങള്‍ക്കുശേഷമാണ് അട്ടപ്പാടി വരഗംപാടിയിലെ ചന്ദ്രമോഹന്‍ എന്ന ആദിവാസിയുടെ വിളി വരുന്നത്. അദ്ദേഹം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിന്റെ പകര്‍പ്പ് അയച്ചുതന്നു. അദ്ദേഹം താമസിക്കുന്ന വീടിന്റെ ഫോട്ടോയും വീഡിയോയും മറ്റും. 12 ഏക്കര്‍ ഭൂമി പാരമ്പര്യസ്വത്തായി ട്ടുണ്ട്. അദ്ദേഹത്തിനും രണ്ട് സഹോദരിമാര്‍ക്കുമായി മൂന്ന് വീടും നിലവിലുണ്ട്. ഈ ഭൂമി ജോസഫ് കുര്യന്റേതാണെന്ന് അവകാശപ്പെട്ട് അദ്ദേഹം വീട്ടിലെത്തി ചന്ദ്രമോഹനന്റെ അച്ഛനെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്. അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് വാര്‍ത്തയില്‍ നല്‍കിയത്. ആ വാര്‍ത്തയുടെ പേരിലാണ് ജോസഫ് കുര്യന്‍ ഇപ്പോള്‍ അഗളി ഡിവൈ.എസ്.പിക്ക് പരാതി നല്‍കിയത്. അഗളി പൊലീസ് പരാതി കോടതിയില്‍ കൊടുത്തുവെന്നാണ് പറയുന്നത്. അന്വേഷണത്തിന് ഉത്തരവ് വാങ്ങിയെന്നാണ് മാധ്യമപ്രവര്‍ത്തകര്‍ അന്വേഷിച്ചപ്പോള്‍ പോലീസ് പറയുന്നത്.

'അട്ടപ്പാടി ഭൂമാഫിയയുടെ പിടിയിൽ, അതിൽ ചിലത് പുറത്തുകൊണ്ടുവന്നതിനാണ് എനിയ്ക്കെതിരെ കേസ്'
അട്ടപ്പാടി മധു വധക്കേസ്: സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചതിൽ പരാതിയുമായി അമ്മ ഹൈക്കോടതിയിൽ
സമാനമായ നിരവധി കൈയേറ്റങ്ങള്‍ ആദിവാസിയുടെ പക്ഷത്തുനിന്ന് വാര്‍ത്ത നല്‍കിയെന്നതാണ് ഞാന്‍ ചെയ്ത കുറ്റകൃത്യം. ഈ വാര്‍ത്തകളുടെ ആകെ തുകയാണ് എനിക്കെതിരെ എടുത്തിരിക്കുന്ന കേസ്. അതിന് ചന്ദ്രമോഹനന്റെ ഭൂമി സംബന്ധിച്ച വാര്‍ത്ത ചൂണ്ടിക്കാണിച്ചുവെന്ന് മാത്രം. ആയിരക്കണക്കിന് ഏക്കര്‍ ആദിവാസി ഭൂമിക്ക് വ്യാജരേഖയുണ്ടാക്കി കഴിഞ്ഞു. കോടതി ഉത്തരവും പൊലീസുമായി ഏതുനിമിഷവും ഏത് ആദിവാസി ഭൂമിയിലേക്കും അവര്‍ എത്താമെന്ന അവസ്ഥയാണ് അട്ടപ്പാടിയിലുള്ളത്.

അഗളി ഡിവൈ.എസ്.പിയെയും ഞാന്‍ ആദിവാസി ഭൂമിയുമായി ബന്ധപ്പെട്ട കേസിന് വിളിച്ചിട്ടുണ്ട്. ഒരു സംഭവം ചീരക്കടവിലേതാണ്. ചീരക്കടവില്‍ ആദിവാസികളുടെ ഭൂമി കോടതി ഉത്തരവുമായി പൊലീസ് കാവലില്‍ കൈയേറിയെന്ന് ഊരിലെ ഒരാള്‍ വിളിച്ചു പറഞ്ഞു. വിവരം അന്വേഷിച്ചപ്പോള്‍ ഡിവൈ.എസ്.പി കോടതി ഉത്തരവാണെന്ന് പറഞ്ഞു. ആദിവാസികള്‍ പറഞ്ഞത് ഉത്തരവില്‍ പറയുന്ന സര്‍വേ നമ്പറിലുള്ള ഭൂമിയല്ല കൈയേറിയതെന്നാണ്. ആദിവാസികളുടെ എതിര്‍പ്പ് ആരും പരിഗണിച്ചില്ല. ഉത്തരവ് വായിച്ചു മനസ്സിലാക്കാന്‍ ആദിവാസികള്‍ക്കും കഴിഞ്ഞില്ല. വില്ലേജ് ഓഫീസറെ വിളിച്ചപ്പോള്‍ സര്‍വേ നമ്പരില്‍ തെറ്റുണ്ട് എന്ന് അദ്ദേഹം സമ്മതിച്ചു. (ഉദാ: ചീർക്കടവ് 751/1 സര്‍വേ നമ്പറിലാണ് കോടതി ഉത്തരവെങ്കില്‍ 750/1 സര്‍വ്വേ നമ്പറിലെ ഭൂമിയാണ് കൈയേറിയത്). വില്ലേജ് ഓഫീസര്‍ ഇത് ഉറപ്പിച്ചതോടെ ഡിവൈ.എസ്.പി യെ വിളിച്ചു. അദ്ദേഹം കോടതി ഉത്തരവ് നടപ്പാക്കണം അല്ലെങ്കില്‍ കോടതിയലക്ഷ്യം ഉണ്ടാകുമെന്ന് മറുപടി പറഞ്ഞു. സര്‍വ്വേ നമ്പറിലെ തെറ്റ് ചൂണ്ടിക്കാണിച്ചപ്പോള്‍ ഉത്തരവുമായി വന്നവര്‍ അത് ഹൈക്കോടതിയിലെ ക്ലാര്‍ക്കിന് സംഭവിച്ച കൈപ്പിഴയെന്നാണ് മറുപടി നല്‍കിയത്. അത് കോടതി തന്നെ തിരുത്തേണ്ടത് അല്ലേ എന്ന് ഡിവൈ.എസ്.പി യോട് ചോദിച്ചു. അത് ശരിയാണെന്ന് അദ്ദേഹവും സമ്മതിച്ചു. പിന്നെ ആ ഭൂമി പിടിച്ചെടുക്കാന്‍ പോലീസ് ഇതുവരെ പോയിട്ടില്ല. സര്‍വ്വേ നമ്പര്‍ കോടതിയില്‍ നിന്ന് തിരുത്തി കിട്ടിയെന്നും അറിഞ്ഞിട്ടില്ല. പൊലീസ് സ്റ്റേഷനു മുന്നിലെ മല്ലീശ്വരിയുടെ മുത്തച്ഛന്‍ ആയ പൊത്തയുടെ ഭൂമിയുടെ കഥയും ഇതുപോലെയാണ്. സമാനമായ നിരവധി കൈയേറ്റങ്ങള്‍ ആദിവാസിയുടെ പക്ഷത്തുനിന്ന് വാര്‍ത്ത നല്‍കി എന്നതാണ് ഞാന്‍ ചെയ്ത കുറ്റകൃത്യം. ഈ വാര്‍ത്തകളുടെ ആകെ തുകയാണ് എനിക്കെതിരെ എടുത്തിരിക്കുന്ന കേസ്. അതിന് ചന്ദ്രമോഹനന്റെ ഭൂമി സംബന്ധിച്ച വാര്‍ത്ത ചൂണ്ടിക്കാണിച്ചു എന്ന് മാത്രം.

ആയിരക്കണക്കിന് ഏക്കര്‍ ആദിവാസി ഭൂമിക്ക് വ്യാജരേഖയുണ്ടാക്കി കഴിഞ്ഞു. കോടതി ഉത്തരവും പൊലീസുമായി ഏതുനിമിഷവും ഏത് ആദിവാസി ഭൂമിയിലേക്കും അവര്‍ എത്താമെന്ന അവസ്ഥയാണ് അട്ടപ്പാടിയിലുള്ളത്. റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് വലിയ തുക കിട്ടും. ഇതില്‍ വലിയ ലാഭം പലര്‍ക്കും ലഭിക്കുന്നു. ഭരണസംവിധാനം സമ്പൂര്‍ണായി ആദിവാസികള്‍ക്കെതിരാണ്. സംഭവങ്ങള്‍ വിശകലനം ചെയ്താല്‍ അട്ടപ്പാടി കേരളത്തിലല്ലെന്ന് പറയേണ്ടിവരും. ജനാധിപത്യം ഇല്ല. ഭൂമാഫിയയുടെ പിടിയില്‍ അമര്‍ന്ന അട്ടപ്പാടിയില്‍ ആദിവാസികള്‍ നിസ്സഹായരാണ്. ഞാന്‍ കൊടുത്ത അവരെക്കുറിച്ചുള്ള വാര്‍ത്തകള്‍ അവര്‍ക്ക് ഊര്‍ജം നല്‍കി. നിസ്സഹായരായ അവര്‍ അല്‍പ്പമെങ്കിലും ചോദ്യംചെയ്യാന്‍ തുടങ്ങി. അതിനെ ഭയക്കുന്നവരാണ് കൂട്ടായിനിന്ന് പരാതി നല്‍കിയത്.

logo
The Fourth
www.thefourthnews.in