കർസേവ; എന്റെ ജീവിതത്തിലെ ഏറ്റവും വലിയ വാർത്താ ചിത്രം: പി മുസ്തഫ

കർസേവ; എന്റെ ജീവിതത്തിലെ ഏറ്റവും വലിയ വാർത്താ ചിത്രം: പി മുസ്തഫ

ആദ്യമായി വെടിയുതിർക്കുന്ന ഒരു പോലീസുകാരന്റെ ഫോട്ടോ എടുക്കുന്നത് അന്നാണ്
Updated on
1 min read

വിഗ്രഹം പള്ളിക്കുള്ളിൽ നിന്ന് പുറത്തേക്കു മാറ്റിയതോടെ ആളുകൾ സംഘം ചേർന്ന് മസ്ജിദിനു മുകളിലേക്ക് കയറാൻ തുടങ്ങി. പോലീസ് തടഞ്ഞില്ല. ഫോട്ടോഗ്രാഫർമാരെ തല്ലാൻ തുടങ്ങിയപ്പോൾ ക്യാമറ ഒരു വീട്ടിൽ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. പുലർച്ചെ ഫൈസാബാദിലെത്തിയപ്പോൾ ഒരു പള്ളിയിൽ നിന്ന് ബാങ്ക് വിളി കേട്ടു. ഒന്നിനെയും പൂർണമായും നശിപ്പിക്കാൻ കഴിയില്ലെന്നതിന്റെ തെളിവായിരുന്നു അത്. 'രാമക്ഷേത്രം ഉയരുമ്പോൾ' കർസേവ ഓർത്തെടുക്കുന്നു ന്യൂസ് ഫോട്ടോഗ്രാഫറായ പി മുസ്തഫ.

മുസ്തഫ എന്ന പേരിലല്ല മുത്തു എന്ന പേരിലാണ് കർസേവയുടെ സമയത്ത് അയോധ്യയിൽ മുറിയെടുത്തത്. ഇത്രയും ക്ഷേത്രങ്ങളുള്ള ഒരു നഗരത്തിൽ ഇങ്ങനെ ഒരു പള്ളി, അത് നിലനിൽക്കുമോ എന്ന സംശയം എനിക്ക് അന്നേ ഉണ്ടായിരുന്നു. ഇത് എങ്ങനെയെങ്കിലും രമ്യമായി പരിഹരിക്കുക മാത്രമേ പോംവഴിയുള്ളു എന്ന് അന്ന് കരുതിയിരുന്നു. ഇത് തിരിച്ചു കിട്ടില്ല എനിക്ക് തോന്നിയിരുന്നു.

കർസേവ; എന്റെ ജീവിതത്തിലെ ഏറ്റവും വലിയ വാർത്താ ചിത്രം: പി മുസ്തഫ
പ്രാണപ്രതിഷ്ഠ പാവങ്ങളായ ഹിന്ദുക്കളെ പോക്കറ്റിലാക്കാനുള്ള നീക്കം: കെ അജിത

കോടതിയിൽ കേസ് നിലനിൽക്കുന്ന സമയത്ത് തന്നെ ആ ആരാധനാലയം നമ്മുടെ മുന്നിൽ ഇഞ്ചിഞ്ചായി പൊളിഞ്ഞു വീഴുന്നത് കണ്ടുനിൽക്കുമ്പോഴുള്ള മാനസികാവസ്ഥ ചിന്തിക്കാവുന്നതല്ല. 1990 ലാണ് ആദ്യത്തെ കർസേവ നടക്കുന്നത്. മിനാരങ്ങളിൽ കൊടി പൊക്കുക മാത്രമായിരുന്നു അന്ന് കർസേവയുടെ ലക്ഷ്യം. പോലീസ് വാഹനങ്ങൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ കർസേവകർ കത്തിച്ചു. ആദ്യമായി വെടിയുതിർക്കുന്ന ഒരു പോലീസുകാരന്റെ ഫോട്ടോ എടുക്കുന്നത് അന്നാണ്.

logo
The Fourth
www.thefourthnews.in