സഞ്ചാരികളേ... ഇതിലെ...ഇതിലെ... വലിയപറമ്പ് വിളിക്കുന്നു

ഒട്ടേറെ കുഞ്ഞ് ദ്വീപുകള്‍... കായലിന് നടുവിലെ കണ്ടല്‍ തുരുത്ത്.. മറുഭാഗം കടല്‍. കേരളത്തില്‍ ഏറ്റവും നീളംകൂടിയ കടല്‍ തീരമുള്ള പഞ്ചായത്ത്. വലിയപറമ്പ്... ടൂറിസം ദിനത്തില്‍ അറിയാം ഈ ദൃശ്യഭംഗി
വലിയപറമ്പ്
വിനോദ 'സഞ്ചാര' മന്ത്രി
വലിയപറമ്പ്
വിലക്കപ്പെട്ട ഇന്ത്യന്‍ ഗ്രാമത്തിലേക്ക് ; 'മലാന'

കേരളത്തിലെ ഏറ്റവും നീളം കൂടിയ കടല്‍ തീരമുള്ള ഗ്രാമ പഞ്ചായത്താണ് വലിയപറമ്പ്. കാസര്‍ഗോഡ് ജില്ലയില്‍ വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഒരു കുഞ്ഞ് ദ്വീപ്. ഒരുഭാഗം കവ്വായി കായല്‍, മറുഭാഗം കടല്‍... കായലും കടലും ഒരു പ്രദേശത്തെ ചുറ്റിത്തഴുകുന്ന കാഴ്ച ഒരുപക്ഷേ കേരളത്തില്‍ മറ്റെവിടെയും കാണാനാകില്ല. ആകെ പതിനാലായിരത്തോളമാണ് വലിയപറമ്പിലെ ജനസംഖ്യ. ജനങ്ങളില്‍ ഭൂരിഭാഗവും മത്സ്യത്തൊഴിലാളികളും കര്‍ഷക തൊഴിലാളികളുമാണ്.

വലിയപറമ്പ്
വിനോദസഞ്ചാരം നടത്തിക്കോളൂ...പക്ഷേ രണ്ടാമതൊന്ന് ആലോചിക്കണം

ലോക ടൂറിസം ഭൂപടത്തില്‍ ഇടംപിടിച്ച ഈ പ്രദേശം ഇന്ന് അതിന്റെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തുകയാണ്. വലിയപറമ്പിന്റെ ഭൂപ്രകൃതിയും പ്രത്യേകതകളും കണ്ടും കേട്ടറിഞ്ഞും സഞ്ചാരികള്‍ എത്തുന്നുണ്ട്. കവ്വായി കായലിലെ മാടക്കാല്‍ തുരുത്തും കടലും കായലും ഒന്നിക്കുന്ന പുലിമുട്ടിലെ കാഴ്ചയും ആരെയും ആകര്‍ഷിക്കും. കണ്ടല്‍ ചെടികളുടെ തുരുത്തും കായലിന്റെ ഭംഗിയും ഇന്ന് ഉത്തരവാദിത്ത ടൂറിസം മിഷന്റെ സഹായത്തോടെ പ്രാദേശിക ടൂറിസം സംരംഭകര്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. എന്നാല്‍ ഇപ്പോഴും വലിയപറമ്പ് നേരിടുന്ന പ്രധാന പ്രശ്‌നം കടലേറ്റമാണ്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in