സ്വപ്നങ്ങളിലേക്ക് ഒരു റാംപ്.. 
കേരളത്തിലെ ആദ്യ വീൽചെയർ മോഡൽ

സ്വപ്നങ്ങളിലേക്ക് ഒരു റാംപ്.. കേരളത്തിലെ ആദ്യ വീൽചെയർ മോഡൽ

രമ്യ തന്റെ സ്വപ്നങ്ങളുടെ ആകാശത്ത് ചിറകു വിരിച്ചത് അസാമാന്യമായ ആത്മവിശ്വാസം ഒന്നുകൊണ്ടു മാത്രമാണ്
Updated on
1 min read

കേരളത്തിലെ ആദ്യ വീല്‍ചെയര്‍ മോഡലായ രമ്യ തന്റെ സ്വപ്നങ്ങളുടെ ആകാശത്ത് ചിറകു വിരിച്ചത് അസാമാന്യമായ ആത്മവിശ്വാസം ഒന്നുകൊണ്ടു മാത്രമാണ്. പകുതിയില്‍ നിന്നുപോയ തന്റെ പഠനം വീണ്ടും തുടര്‍ന്നത് രമ്യയുടെ മുപ്പതാം വയസ്സിലാണ്.നൃത്തവും എഴുത്തുമൊക്കെ ആയി തന്റെ ജീവിതം നിറം പിടിപ്പിക്കുകയാണ് രമ്യ ഗണേഷ് എന്ന യുവതി.

ഒരു ടീച്ചറാവണമെന്നും തന്നെപോലെയുള്ള കുട്ടികളെ പഠിപ്പിക്കണമെന്നുമാണ് രമ്യയുടെ വലിയ ആഗ്രഹം. അച്ഛന്റെ മരണത്തോടെ വീട്ടില്‍ നിന്ന് രമ്യ പുറത്തിറങ്ങാറുണ്ടായിരുന്നില്ല. നീണ്ട എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു കോഴ്‌സിന് ചേര്‍ന്നതോടെയാണ് രമ്യ പുറം ലോകവുമായി ഇടപെടുന്നത്. അവിടെ നി്ന്നും പരിചയപ്പെട്ട ഒരു അധ്യാപകനാണ് ചെറുപ്പത്തില്‍ മുടങ്ങി പോയ പഠനം തുടരാന്‍ രമ്യയ്ക്ക് പ്രേരണ നല്‍കുന്നത്. പിന്നീട് രമ്യ പത്താം ക്ലാസും പ്ലസ് ടുവും പൂര്‍ത്തിയാക്കി. ഇപ്പോള്‍ കോഴിക്കോട് ക്രിസ്ത്യൻ കോളേജില്‍ നി്ന്ന് ബിരുദവും പൂര്‍ത്തിയാക്കി. തന്റെ അവസ്ഥയെക്കുറിച്ച് ഓര്‍ത്ത് ദുഃഖിച്ചിരിക്കാന്‍ ഇല്ലെന്നും വീല്‍ചെയറില്‍ ഇരുന്നുകൊണ്ടാണെങ്കിലും സ്വപ്‌നങ്ങള്‍ക്ക് പുറകേ സഞ്ചരിക്കുമെന്നും രമ്യ പറയുന്നു.

logo
The Fourth
www.thefourthnews.in