വിജയിക്കാന്‍, തോല്‍വി നല്ലതാണ്

നാല് തവണ ഇന്‍ര്‍വ്യൂ വരെ എത്തിയ മധുശ്രീക്ക് രണ്ട് പ്രാവശ്യം പ്രിലിമിനറി പോലും കടക്കാന്‍ പറ്റിയില്ല

പലവട്ടം തോറ്റ് തോറ്റ് അവസാനം അമേരിക്കന്‍ പ്രസിഡന്‍റായ എബ്രഹാം ലിങ്കന്റെ കഥ മോട്ടിവേഷന്‍ ക്ലാസുകളില്‍ കേള്‍ക്കാത്തവര്‍ ഉണ്ടാവില്ല. അത്രയൊന്നും ഇല്ലെങ്കിലും അതിനോട് അടുത്ത വിജയ കഥ പറയാനുണ്ട് കൊട്ടാരക്കര വെണ്ടാറ് സ്വദേശി മധുശ്രീക്ക്. ആറ് തവണയാണ് സിവില്‍ സര്‍വീസ് പരീക്ഷയില്‍ തോറ്റുപോയത്. നാല് തവണ ഇന്‍ര്‍വ്യൂ വരെ എത്തിയ മധുശ്രീക്ക് രണ്ട് പ്രാവശ്യം പ്രിലിമിനറി പോലും കടക്കാന്‍ പറ്റിയില്ല.

പലതരത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ക്കിടെ ഏഴാം തവണ പരീക്ഷ എഴുതിയപ്പോള്‍ വര്‍ഷങ്ങളോളം സ്വപ്നം കണ്ട് നടന്ന സിവില്‍ സര്‍വീസ് കിട്ടി, 365 ആണ് റാങ്ക്. ഐഎഎസ് തന്നെ കിട്ടുമെന്നാണ് മധുശ്രീയുടെ പ്രതീക്ഷ. സെക്കന്റ് ഓപ്ഷനായി നല്‍കിയത് ഐഎഫ്എസ് ആണ്. ഇത് രണ്ടുമല്ലാത്ത വേറെ ഏത് സര്‍വീസ് കിട്ടിയാലും എട്ടാം തവണ പരീക്ഷ എഴുതാനുള്ള മനസ്സിലാണ് മധുശ്രീ. വിമുക്തഭടന്‍ മുരിക്കിലഴികത്ത് എന്‍കെ മധുസൂദനന്‍റെയും രാജശ്രീയുടെയും ഏക മകളാണ് മധുശ്രീ.തിരുവനന്തപുരം എന്‍ലൈറ്റ് ഐഎഎസ് അക്കാദമിയിലെ പഠനത്തിനൊപ്പം അധ്യാപികയുടെ റോളിലും മധുശ്രീ തിളങ്ങിയിട്ടുണ്ട്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in