കളി പറഞ്ഞൊരുക്കിയ വീട്

ലോകകപ്പ് കാണാനുള്ള അവസരം നിരസിച്ച സുബൈറിന് പ്രവാസി വ്യവസായിയായ അഫി അഹമ്മദ് സ്‌നേഹസമ്മാനമായി നല്‍കിയതാണ് ഈ വീട്

തനി മലപ്പുറം ശൈലിയില്‍ ഒരു ഫോര്‍വേഡിനെ പോലെ ലോകകപ്പിനെ കുറിച്ച് കളി പറഞ്ഞൊരുക്കിയ സുബൈര്‍ വാഴക്കാടിന്റെ വീടാണിത്. ലോകകപ്പ് കാണാനുള്ള അവസരം നിരസിച്ച സുബൈറിന് പ്രവാസി വ്യവസായിയായ അഫി അഹമ്മദ് സ്‌നേഹസമ്മാനമായി നല്‍കിയതാണ് ഈ വീട്. വീടിന് മുകളില്‍ ഫുട്‌ബോള്‍ നിരീക്ഷകനായ സുബൈറിന്റെ വ്യക്തിത്വം പ്രകടമാകാന്‍ വലിയൊരു ഫുട്‌ബോളും മുന്‍പില്‍ ഗോള്‍ പോസ്റ്റുമെല്ലാം ഉണ്ട് എന്നതാണ് സവിശേഷത. കടുത്ത അര്‍ജന്റീന ആരാധകനായ സുബൈറിന്റെ സ്വപ്നം പോലെ നീലാകാശത്തിന് കീഴിലായി വെള്ളയിലും നീലയിലുമാണ് വീടൊരുക്കിയിരിക്കുന്നത്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in