ഗാസയിലെ കണ്ണീരിന് കണ്ണൂരില്‍ നിന്നൊരു പ്രതിഷേധം; ഇസ്രയേല്‍ പോലീസിന് ഇനി യൂണിഫോം നല്‍കില്ലെന്ന് മരിയന്‍ അപ്പാരല്‍സ്

ഗാസയിലെ കണ്ണീരിന് കണ്ണൂരില്‍ നിന്നൊരു പ്രതിഷേധം; ഇസ്രയേല്‍ പോലീസിന് ഇനി യൂണിഫോം നല്‍കില്ലെന്ന് മരിയന്‍ അപ്പാരല്‍സ്

500 ഓളം പേര്‍ ജോലി ചെയ്യുന്ന സ്ഥാപനത്തെ ഇത് സാമ്പത്തികമായി ബാധിക്കുമെങ്കിലും യുദ്ധത്തിനോട് സന്ധിയില്ലെന്നാണ് നിലപാട്
Updated on
1 min read

2015 മുതല്‍ ഇസ്രയേല്‍ പോലീസിന് യൂണിഫോം നിര്‍മ്മിച്ച് നല്‍കുന്ന കമ്പനിയാണ് കണ്ണൂര്‍ കൂത്ത്പറമ്പിലെ മരിയന്‍ അപ്പാരല്‍സ്. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഈ കരാറില്‍ നിന്ന് പിന്‍വാങ്ങുകയാണ് കമ്പനി. 1500 ഓളം പേര്‍ ജോലി ചെയ്യുന്ന സ്ഥാപനത്തെ ഇത് സാമ്പത്തികമായി ബാധിക്കുമെങ്കിലും യുദ്ധത്തിനോട് സന്ധിയില്ലെന്നാണ് നിലപാട്.

പൂര്‍ണമായും എക്സ്പോര്‍ട്ട് മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന മരിയന്‍ അപ്പാരല്‍സ് ഇസ്രായേല്‍ പോലീസിനു മാത്രമല്ല ഫിലപ്പീന്‍ ആര്‍മി, ഖത്തര്‍ എയര്‍ഫോഴ്സ്, ഖത്തര്‍ പോലീസ്, ബ്രിട്ടീഷ് അമേരിക്കന്‍ സെക്യൂരിറ്റി കമ്പനികള്‍ തുടങ്ങിയവയ്ക്കും ആശുപത്രി യൂണിഫോമുകളും നിര്‍മിക്കുന്നുണ്ട്. മലയാളിയായ തോമസ് ഓലിക്കല്‍ നേതൃത്വം നല്‍കുന്ന കമ്പനി 2008 മുതല്‍ കണ്ണൂര്‍ കൂത്തുപറമ്പിലാണ് പ്രവര്‍ത്തിച്ചുവരുന്നത്. ഉന്നത ഗുണ നിലവാരമുറപ്പിക്കാനായി പ്രത്യേകം റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ടീമും മരിയന്‍ അപ്പാരലില്‍ ഉണ്ട്.

logo
The Fourth
www.thefourthnews.in