മേയര്‍ക്കൊപ്പം റോഷനും അമ്മയും
മേയര്‍ക്കൊപ്പം റോഷനും അമ്മയും

'നഷ്ടമായതിന് പകരം പുതിയത് വാങ്ങി നല്‍കും'; റോഷന് സാന്ത്വനവുമായി മേയർ

റോഷന്റെ ഒന്നര ലക്ഷത്തോളം വില വരുന്ന ഹിയറിങ് എയിഡ് അടങ്ങിയ ബാഗ് വ്യാഴാഴ്ചയാണ് നഷ്ടപ്പെട്ടത്
Updated on
1 min read

ഹിയറിങ് എയിഡ് നഷ്ടപ്പെട്ട പ്ലസ്ടു വിദ്യാര്‍ഥി റോഷനെയും കുടുംബത്തെയും തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ രാവിലെ വീട്ടിലെത്തി ആശ്വസിപ്പിച്ചു. റോഷന്റെ ദുരവസ്ഥ 'ദ ഫോര്‍ത്ത്' ആണ് ആദ്യം വാര്‍ത്ത നല്‍കിയത്. തുടര്‍ന്നാണ് കോർപറേഷന്റെ സഹായ വാഗ്ദാനവുമായി മേയറെത്തിയത്. കോര്‍പറേഷന്‍ ഫണ്ട് ഉപയോഗിച്ച് പുതിയ ഹിയറിങ് എയിഡ് വാങ്ങി നല്‍കാമെന്ന് മേയര്‍ ഉറപ്പ് നല്‍കി. റോഷന്റെ ഒന്നര ലക്ഷത്തോളം വില വരുന്ന ഹിയറിങ് എയിഡ് അടങ്ങിയ ബാഗ് വ്യാഴാഴ്ചയാണ് തിരുവനന്തപുരം വഴുതക്കാട് ഭാഗത്ത് വെച്ച് നഷ്ടപ്പെട്ടത്. തുടര്‍ന്ന് കുടുംബം പോലീസില്‍ പരാതി നൽകുകയും ഫേസ്ബുക്കില്‍ പോസ്റ്റ് ഇടുകയും ചെയ്തെങ്കിലും ഇതുവരെ വിവരമൊന്നും ലഭിച്ചില്ല

മേയര്‍ക്കൊപ്പം റോഷനും അമ്മയും
വഴിയില്‍ കളഞ്ഞു പോയത് കേള്‍വി ആണ്; നിസ്സഹായതയോടെ ഒരു കുടുംബം

കേള്‍വിക്കും സംസാരത്തിനും പരിമിതിയുള്ള റോഷന് പഠനത്തിനും ആശയവിനിമയത്തിനും എല്ലാം സഹായകമായിരുന്നത് ആ ഹിയറിങ് എയിഡ് ആയിരുന്നു. ജഗതി ബധിരവിദ്യാലയത്തിലെ വിദ്യാര്‍ഥിയായ റോഷന്‍ പഠനത്തിലും കലയിലും മികവ് പുലര്‍ത്തുന്ന, നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുള്ള കുട്ടിയാണ്. നിരവധി ഡാന്‍സ് പ്രോഗ്രാമുകള്‍ ചെയ്യുകയും ഒരു സിനിമയില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട് റോഷന്‍. തന്നെ എല്ലാത്തിനും സഹായിച്ചിരുന്ന ഹിയറിങ് എയിഡ് നഷ്ടമായതോടെ നിരാശയിലായിരുന്ന റോഷന് മേയറുടെ ഉറപ്പ് പുത്തന്‍ പ്രതീക്ഷയാവുകയാണ്.

logo
The Fourth
www.thefourthnews.in