മേയറോടൊപ്പം റോഷന്‍
മേയറോടൊപ്പം റോഷന്‍

റോഷന് നഗരസഭയുടെ സ്‌നേഹ സമ്മാനം; മേയര്‍ ഇന്ന് വീട്ടിലെത്തി കൈമാറും

കോര്‍പറേഷന്‍ ഫണ്ട് ഉപയോഗിച്ച് പുതിയ ഹിയറിങ് എയിഡ് വാങ്ങി നല്‍കാമെന്ന് മേയര്‍ ഉറപ്പ് നല്‍കിയിരുന്നു
Updated on
1 min read

ഹിയറിങ് എയിഡ് നഷ്ടപെട്ട തിരുവനന്തപുരം രാജാജി നഗറിലെ പ്ലസ്ടു വിദ്യാര്‍ഥി റോഷന് പുതിയ ഉപകരണം മേയര്‍ ഇന്ന് കൈമാറും. രാവിലെ 9 മണിയോടെ രാജാജി നഗറിലെ റോഷന്റെ വീട്ടിലെത്തി മേയര്‍ ആര്യ രാജേന്ദ്രന്‍ പുതിയ ഹിയറിങ് എയിഡ് സമ്മാനിക്കുമെന്ന് നഗരസഭ അറിയിച്ചു. കിംസ് ഹോസ്പിറ്റലിന്റെ സഹായത്തോടെയാണ് നഗരസഭ റോഷന് സമ്മാനം കൈമാറുന്നത്.

മേയറോടൊപ്പം റോഷന്‍
വഴിയില്‍ കളഞ്ഞു പോയത് കേള്‍വി ആണ്; നിസ്സഹായതയോടെ ഒരു കുടുംബം

റോഷനെയും കുടുംബത്തെയും മേയര്‍ ഇന്നലെ രാവിലെ വീട്ടിലെത്തി ആശ്വസിപ്പിച്ചിരുന്നു. റോഷന്റെ ദുരവസ്ഥ 'ദ ഫോര്‍ത്ത്' ആണ് വാര്‍ത്ത നല്‍കിയത്. തുടര്‍ന്നാണ് കോർപറേഷന്റെ സഹായ വാഗ്ദാനവുമായി മേയറെത്തിയത്. കോര്‍പറേഷന്‍ ഫണ്ട് ഉപയോഗിച്ച് പുതിയ ഹിയറിങ് എയിഡ് വാങ്ങി നല്‍കാമെന്ന് മേയര്‍ ഉറപ്പ് നല്‍കിയിരുന്നു. റോഷന്റെ ഒന്നര ലക്ഷത്തോളം വില വരുന്ന ഹിയറിങ് എയിഡ് അടങ്ങിയ ബാഗ് വ്യാഴാഴ്ചയാണ് തിരുവനന്തപുരം വഴുതക്കാട് ഭാഗത്ത് വെച്ച് നഷ്ടപ്പെട്ടത്. തുടര്‍ന്ന് കുടുംബം പോലീസില്‍ പരാതി നൽകുകയും ഫേസ്ബുക്കില്‍ പോസ്റ്റ് ഇടുകയും ചെയ്തെങ്കിലും വിവരമൊന്നും ലഭിച്ചില്ല.

മേയറോടൊപ്പം റോഷന്‍
'നഷ്ടമായതിന് പകരം പുതിയത് വാങ്ങി നല്‍കും'; റോഷന് സാന്ത്വനവുമായി മേയർ

കേള്‍വിക്കും സംസാരത്തിനും പരിമിതിയുള്ള റോഷന് പഠനത്തിനും ആശയവിനിമയത്തിനും എല്ലാം സഹായകമായിരുന്നത് ഹിയറിങ് എയിഡ് ആയിരുന്നു. ജഗതി ബധിര വിദ്യാലയത്തിലെ വിദ്യാര്‍ഥിയായ റോഷന്‍ പഠനത്തിലും കലയിലും മികവ് പുലര്‍ത്തുന്ന, നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുള്ള കുട്ടിയാണ്. ഡാന്‍സ് പ്രോഗ്രാമുകള്‍ ചെയ്യുകയും ഒരു സിനിമയില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട് റോഷന്‍. തന്നെ എല്ലാത്തിനും സഹായിച്ചിരുന്ന ഹിയറിങ് എയിഡ് നഷ്ടമായതോടെ നിരാശയിലായിരുന്ന റോഷന് മേയറുടെ സ്നേഹ സമ്മാനം പുത്തന്‍ പ്രതീക്ഷയാവുകയാണ്.

logo
The Fourth
www.thefourthnews.in