ഖത്തര്‍ ലോകകപ്പിലെ ബേപ്പൂര്‍ പെരുമ

ലോകകപ്പിന് എത്തുന്നവര്‍ക്ക് രാജ്യത്തിന്റെ സാംസ്‌കാരിക അടയാളമുള്ള സമ്മാനം നല്‍കാന്‍ തീരുമാനിച്ചപ്പോള്‍ ഖത്തര്‍ പ്രതിനിധികള്‍ തേടിയെത്തിയത് ബേപ്പൂരിലേക്കാണ്

ഖത്തര്‍ ലോകകപ്പിന് പന്തുരുളാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ കോഴിക്കോട് ബേപ്പൂരിന്റെ മുഖമുദ്രയായ ഉരുവിന്റെ ചെറിയ മാതൃകകള്‍ ലോകവേദിയില്‍ എത്തുന്ന ആവേശത്തിലാണ് നാട്. അറേബ്യന്‍ നാടുമായുള്ള വാണിജ്യചരിത്രത്തോളം തന്നെ പഴക്കമുണ്ട് ബേപ്പൂര്‍ ഉരുവിന്റെ ചരിത്രത്തിനും. ഖത്തറിന്റെ സാംസ്‌കാരിക അടയാളമായ ഉരുവിന്റെ ചെറിയ മാതൃകകള്‍ സമ്മാനമായി നല്‍കാന്‍ തീരുമാനിച്ചതോടെയാണ് അത്തരം കമ്പനി പ്രതിനിധികള്‍ ബേപ്പൂരിലെത്തിയത്.

ഫിഫയുമായി ബന്ധപ്പെട്ട കരാര്‍ വിശദാംശങ്ങള്‍ തുറന്ന് പറയാന്‍ നിയമ പ്രശ്‌നമുള്ളതിനാല്‍ കരാര്‍ ലഭിച്ചവര്‍ അതിന് തയ്യാറാകുന്നില്ലെങ്കിലും പതിനഞ്ചോളം പേര്‍ ഇതുമായി ബന്ധപ്പെട്ട് ബേപ്പൂരില്‍ ജോലി ചെയ്യുന്നുണ്ട്. ഇതിനകം കുറേ മാതൃകകള്‍ കയറ്റി അയച്ചുകഴിഞ്ഞു. ഫിഫയുടെ പ്രതിനിധി സമീപിച്ചെങ്കിലും ചുരുങ്ങിയ സമയത്തിനകം ഓര്‍ഡറുകള്‍ പൂര്‍ത്തിയാക്കാനാവില്ലെന്നതിനാല്‍ ഏറ്റെടുത്തില്ല

Related Stories

No stories found.
logo
The Fourth
www.thefourthnews.in