FOURTH SPECIAL
80കാരി ഉള്‍പ്പെടെ മൂന്ന് അന്ധരുള്ള ദരിദ്ര കുടുംബത്തിന് സഹകരണ ബാങ്കിന്റെ ജപ്തി നോട്ടീസ്; ഇനി പ്രതീക്ഷ കോടതിയില്‍
തലമുറകളായി കാഴ്ചശക്തിയില്ലാത്തവരാണ് മാവേലിക്കര താഴേക്കരയിലെ ശിവശങ്കര പിള്ളയുടെ കുടുബം. വീടുണ്ടാക്കാന്‍ വായ്പയെടുത്തെങ്കിലും ചികിത്സാച്ചെലവുകള്‍ തിരിച്ചടിയായി. ഇപ്പോള്‍ ജപ്തി ഭീഷണിയിലാണ് കുടുംബം.
തലമുറകളായി കാഴ്ചശക്തിയില്ലാത്തവരാണ് മാവേലിക്കര താഴേക്കരയിലെ ശിവശങ്കര പിള്ളയുടെ കുടുബം. ഒരു വീടുണ്ടാക്കണമെന്ന ആഗ്രഹത്തിലാണ് മാങ്കാകുഴി സഹകരണ ബാങ്കില്‍ നിന്നും 4 ലക്ഷം കടമെടുത്തത്. അച്ഛന്റെ ചികിത്സ കൂടിയായപ്പോള്‍ വലിയ കടക്കാരനായി. മുതലും പലിശയും ചേര്‍ത്ത് 10 ലക്ഷം അടച്ചില്ലേല്‍ വീട് ബാങ്കുകാര്‍ കൊണ്ടു പോകും. ജപ്തി ഭീഷണിയിലുള്ള ഈ കുടുംബം തെരുവിലേക്കിറങ്ങണോ?