FOURTH SPECIAL
കൊച്ചിയിലെ മിയാവാക്കി വനം
അന്തരിച്ച ജാപ്പനീസ് സസ്യ ശാസ്ത്രജ്ഞൻ അകിര മിയാവാക്കിയുടെ ആശയമാണ് മിയാവാക്കി വനം
ചൂടിൽ തിളയ്ക്കുന്ന കൊച്ചിക്ക് ഒരു മരച്ചില്ലയുടെ തണൽ പോലും വലിയ ആശ്വാസമാണ്. ഈ നഗരത്തിനുള്ളിൽ ഒരു വനമുണ്ടായാലോ? വർഷങ്ങൾക്ക് മുൻപ് 10 സെന്റിൽ തീർത്ത മിയാവാക്കി വനം കൊച്ചിക്ക് മാത്രമല്ല കേരളത്തിന് തന്നെ മാതൃകയാണ്.
അന്തരിച്ച ജാപ്പനീസ് സസ്യ ശാസ്ത്രജ്ഞൻ അകിര മിയാവാക്കിയുടെ ആശയമാണ് മിയാവാക്കി വനം. ചുരുങ്ങിയ കാലയളവിൽ പല ഇനങ്ങളിലുള്ള സസ്യങ്ങൾ നട്ട് സ്വാഭാവിക വനങ്ങൾ ഉണ്ടാക്കിയെടുക്കുകയാണ് ഇവയുടെ ലക്ഷ്യം. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ 2020ൽ 10 സെന്റ് സ്ഥലത്താണ് മിയാവാക്കി ഒരുക്കിയിരിക്കുന്നത്. കേരള ഡെവലപ്മെന്റ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്.