മുരളി ഗോപി തിരഞ്ഞെടുക്കുന്നു മലയാളത്തിലെ 10 മികച്ച സിനിമകൾ
പ്രിയ: പാടിപ്പുകഴ്ത്തപ്പെടാതെ പോയ എഴുപതുകളുടെ പുത്തന്‍ സിനിമ
1. പ്രിയ
സി രാധാകൃഷ്ണന്റെ നോവലിനെ ആസ്പദമാക്കി നടന്‍ മധു സംവിധാനം ചെയ്ത് അഭിനയിച്ച സിനിമയാണ് പ്രിയ . 1970 ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ അടൂര്‍ഭാസി , രാമു കാര്യാട്ട് ജയഭാരതി എന്നിവരായിരുന്നു മറ്റ് പ്രധാന താരങ്ങള്‍.
എലിപ്പത്തായം: അപചയത്തിന്റെ കൃത്യമായ മുറിച്ചുവയ്ക്കല്‍
2. എലിപ്പത്തായം
അടൂര്‍ ഗോപാലകൃഷ്ണന്റെ മാസ്റ്റര്‍പീസ് ചിത്രമാണ് 1981 ല്‍ പുറത്തിറങ്ങിയ എലിപ്പത്തായം . കരമന ജനാര്‍ദ്ദന്‍ നായര്‍ , ശാരദ എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍. മികച്ച പ്രാദേശിക ഭാഷാ ചിത്രത്തിനുള്ള ആ വര്‍ഷത്തെ ദേശീയ പുരസ്‌കാരം എലിപ്പത്തായത്തിന് ആയിരുന്നു.
മാടമ്പി സ്വഭാവമുള്ള തറവാട്ടിലെ അവിവാഹിതനായ കാരണവരും സഹോദരങ്ങളും തമ്മിലുള്ള സ്വത്ത് തര്‍ക്കത്തിന്റെ കഥയാണ് പ്രത്യക്ഷത്തില്‍ എലിപ്പത്തായം. പക്ഷെ പരോക്ഷമായി പല അര്‍ത്ഥതലങ്ങളുള്ള എലിപ്പത്തായം പറഞ്ഞുവച്ചിരിക്കുന്നത് നാല്‍പത് വര്‍ഷങ്ങളിപ്പുറവും ഏറെ പ്രസ്‌കതമായ ചില നഗ്ന സത്യങ്ങളാണ്. സ്വന്തം ജീവിതവുമായി ഏറെ ബന്ധമുണ്ടെന്ന് അടൂര്‍ തന്നെ പറഞ്ഞ ആ ചിത്രമാണ് മലയാളത്തിന്‌റെ മഹാ സംവിധായകനെ ലോകസിനിമയിലെ ചലച്ചിത്രക്കാരന്‍മാര്‍ക്ക് പരിചയപ്പെടുത്തി കൊടുത്തതും
ഒരിടത്ത്: ഒരു കാര്‍ട്ടൂണിക്ക് തിരിഞ്ഞുനോട്ടം
3. ഒരിടത്ത് (1987)
നെടുമുടി വേണുവിനെ കേന്ദ്രകഥാപാത്രമാക്കി ജി അരവിന്ദന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ഒരിടത്ത്. ഷാജി എന്‍ കരുണ്‍ ക്യമറ ചലിപ്പിച്ച ഒരിടത്ത് ആ വര്‍ഷത്തെ മികച്ച സിനിമയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയിരുന്നു
പഞ്ചവടിപ്പാലം: ആക്ഷേപഹാസ്യത്തിന്റെ സിനിമാറ്റിക് മറുനാമം
4. പഞ്ചവടിപ്പാലം (1984)
ഭരണത്തിലിരിക്കുന്നവരുടെ അഴിമതി മോഡല്‍ വികസനത്തിന്‌റെ കഥ പറഞ്ഞ കെ ജി ജോര്‍ജ് ചിത്രം . 1984 ല്‍ പുറത്തിറങ്ങിയ സിനിമ പക്ഷെ കാലാതീതമായി നിലകൊള്ളുന്നതാണ്. ഭരത് ഗോപിയും ശ്രീനിവാസനും നെടുമുടി വേണുവും ശ്രീവിദ്യയുമായിരുന്നു പ്രധാന താരങ്ങള്‍
അനുഭവങ്ങള്‍ പാളിച്ചകള്‍: തീവ്രമായ കഥന-അഭിനയ മുഹൂര്‍ത്തങ്ങള്‍
5. അനുഭവങ്ങള്‍ പാളിച്ചകള്‍ (1971)
തൊഴിലാളി ജീവിതത്തിന്റെ ദൃശ്യഭാഷയായിരുന്നു അനുഭവങ്ങള്‍ പാളിച്ചകള്‍. തോപ്പില്‍ ഭാസിയുടെ തിരക്കഥയില്‍ കെ എസ് സേതുമാധവന്‍ സംവിധാനം ചെയ്തത്. സത്യന്‍ പ്രേംനസീര്‍ ഷീല എന്നിവരായിരുന്നു പ്രധാന താരങ്ങള്‍ .
സ്ഫടികം: ചൂരും ചുണയും ചടുലതയും
6. സ്ഫടികം 1995
മോഹന്‍ലാല്‍ - തിലകന്‍ കൂട്ടുകെട്ടിന്റെ മാസും ക്ലാസും ചേര്‍ന്ന പ്രകടനം , ആടുതോമയും ചാക്കോ മാഷും പ്രേക്ഷക മനസിനെ പിടിച്ചിരുത്തിയ സിനിമ. ഭദ്രന്റെ സംവിധാനത്തില്‍ 1995 ല്‍ എത്തിയ ചിത്രത്തില്‍ കെപിഎസി ലളിത, നെടുമുടി വേണു, ഉര്‍വശി എന്നിവരായിരുന്നു മറ്റു താരങ്ങള്‍
പെരുവഴിയമ്പലം: ഭയവും പകയും തമ്മിലുള്ള പറയപ്പെടാത്ത കൂടിച്ചേരല്‍
7. പെരുവഴിയമ്പലം (1979)
സ്വന്തം നോവല്‍ സിനിമയാക്കി പി പത്മരാജനെന്ന അതുല്യ പ്രതിഭ സംവിധായകനായി അരങ്ങേറ്റം കുറിച്ച ചിത്രമാണ് പെരുവഴിയമ്പലം . അശോകന്‍ , ഭരത്‌ഗോപി കെപിഎസി ലളിത എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍
മണിച്ചിത്രത്താഴ്: രസകരമായ പേടിപ്പെടുത്തല്‍
8. മണിച്ചിത്രത്താഴ് 1993
ഫാസില്‍ സംവിധാനം ചെയ്ത ക്ലാസിക് ത്രില്ലര്‍. മോഹന്‍ലാല്‍ , സുരേഷ് ഗോപി ശോഭന ഇന്നസെന്റ് തുടങ്ങി മലയാള സിനിമയിലെ ഒട്ടേറെ പേര്‍ പ്രധാനവേഷത്തിലെത്തിയ സിനിമ
മായാനദി: One of the best pieces of inspired/referential filmmaking
9. മായാനദി 2017
ആഷിക് അബുവിന്റെ സംവിധാനത്തില്‍ ടൊവിനോ തോമസും ഐശ്വര്യ ലക്ഷ്മിയും പ്രധാനവേഷത്തിലെത്തിയ ചിത്രം. ബന്ധങ്ങളുടെ അര്‍ത്ഥതലങ്ങള്‍ക്ക് പുതിയ മാനങ്ങള്‍ നല്‍കിയ മാത്തനെയും അപര്‍ണയെയും യുവാക്കള്‍ ഏറ്റെടുത്തിരുന്നു
കുമ്പളങ്ങി നൈറ്റ്‌സ് : നാടിന്റെ നൈസര്‍ഗികമായ നാടകീയതകള്‍
10 കുമ്പളങ്ങി നൈറ്റ്‌സ് 2019
ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ മധു സി നാരായണന്‍ ഒരുക്കിയ ചിത്രമാണ് കുമ്പളങ്ങി നൈറ്റ്‌സ് . ഷെയ്ന്‍ നിഗം , ഫഹദ് ഫാസില്‍ സൗബിന്‍ സാഹിര്‍, ശ്രീനാഥ് ഭാസി , അന്നാ ബെന്‍, ഗ്രേസ് ആന്റണി എന്നിവരായിരുന്നു പ്രധാന താരങ്ങള്‍