സംഗീത പ്രേമികൾക്കായി ഒരിടം; സംഗീതത്തിന്റെ കാഴ്ച ബംഗ്ലാവ്

ഇന്ത്യൻ സംഗീതത്തെ കുറിച്ച് ആഴത്തിൽ മനസിലാക്കണമെന്നുണ്ടോ പ്രാചീന കാലം മുതൽ ഇന്ത്യയിൽ പ്രചാരത്തിലുണ്ടായിരുന്ന സംഗീത ഉപകരണങ്ങൾ കാണാൻ ആഗ്രഹമുണ്ടോ ?

ഇന്ത്യന്‍ സംഗീതത്തെ കുറിച്ച് ആഴത്തില്‍ മനസിലാക്കണമെന്നുണ്ടോ ? പ്രാചീന കാലം മുതല്‍ ഇന്ത്യയില്‍ പ്രചാരത്തിലുണ്ടായിരുന്ന സംഗീത ഉപകരണങ്ങള്‍ കാണാന്‍ ആഗ്രഹമുണ്ടോ ? സംഗീതമഭ്യസിക്കാനും ഗവേഷണം നടത്താനും താല്പര്യമുണ്ടോ , സ്വന്തമായി സംഗീതം ചെയ്തു ഒരു പാട്ടിറക്കണമെന്ന ആഗ്രഹം ഉള്ളവരാണോ? നിങ്ങള്‍ക്ക് പറ്റിയ ഇടമാണ് ബംഗളൂരുവിലെ ഇന്ത്യന്‍ മ്യൂസിക് എക്‌സ്പീരിയന്‍സ് മ്യൂസിയം .

ഇന്ത്യയിലെ ആദ്യ ഇന്ററാക്ടീവ് മ്യൂസിക് മ്യൂസിയം ആണിത്

കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ പിന്തുണയോടെ ബ്രിഗേഡ് ഗ്രൂപ്പാണ് ജെ പി നഗറില്‍ ഇങ്ങനെയൊരു മ്യൂസിയം ഒരുക്കിയിരിക്കുന്നത് . ഇന്ത്യയിലെ ആദ്യ ഇന്ററാക്ടീവ് മ്യൂസിക് മ്യൂസിയം കൂടിയാണിത് . സൗണ്ട് ഗാര്‍ഡന്‍ , ലേര്‍ണിംഗ് സെന്റര്‍, ആർട്ട് ഇന്ററാക്ടീവ് എക്‌സിബിറ്റ് ഏരിയ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളാണ് മ്യൂസിയം ആസ്വാദകനെ കാത്തിരിക്കുന്നത് .100 ല്‍ അധികം സംഗീത ഉപകരണങ്ങളുടെ നിര തന്നെ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട് . ഓരോന്നും ഏതു നാട്ടില്‍ ഏതു കാലത്തു ഉപയോഗിച്ചിരുന്നു എന്നത് ദൃശ്യ വിവരണങ്ങളോടെ മനസിലാക്കാം .

മനുഷ്യന്‍ ഉണ്ടായ കാലം മുതല്‍ കേട്ട് പരിചയിച്ച ശബ്ദങ്ങള്‍, സ്വരങ്ങള്‍, സംഗീതം , ഇന്ത്യന്‍ സംഗീതത്തിന്റെ ഉത്ഭവ കേന്ദ്രത്തിലൂടെ ചരിത്രത്തിലൂടെ നിങ്ങള്‍ക്ക് സഞ്ചരിക്കാന്‍ ഇവിടെ സൗകര്യമുണ്ട് . കര്‍ണാടിക് - ഹിന്ദുസ്ഥാനി , നാടന്‍ - പ്രാദേശിക സംഗീതം , മതങ്ങളും സംസ്‌കാരവുമായി ബന്ധപ്പെട്ടുണ്ടായ സംഗീതം , തെരുവുകളുടെ സംഗീതം , തോറ്റം പാട്ടിന്റെ സംഗീതം , മലമുകളിലെ - മരുഭൂമിയിലെ - കടല്‍ തീരങ്ങളിലെ സംഗീതം, നാടകങ്ങളിലെ -സിനിമകളിലെ സംഗീതം , ഏതു ഭാഷ സംസാരിക്കുന്നവനെയും ഒറ്റ ഭാഷയില്‍ കോര്‍ക്കുന്ന സംഗീതം .അതിന്റെ മാസ്മരികത അനുഭവിക്കാം ഇവിടെ എത്തുന്നവര്‍ക്ക് .

ഇന്ത്യന്‍ സംഗീതത്തില്‍ ഗവേഷണം നടത്തുന്നവര്‍ക്ക് ആവശ്യമുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ ഈ ഇടം പ്രയോജനപ്പെടുത്താം .സംഗീതത്തില്‍ പയറ്റി തെളിയാന്‍ ആഗ്രഹമുള്ളവര്‍ക്കു ഇവിടെ കോഴ്സുകളുമുണ്ട്. . ലോസ് ഏയ്ഞ്ചല്‍സിലെ ഗ്രാമി മ്യൂസിക് മ്യൂസിയത്തിന്റെ അംഗീകാരമുള്ള സ്ഥാപനം കൂടിയാണ് ഇന്ത്യന്‍ മ്യൂസിക് എക്‌സ്പീരിയന്‍സ് മ്യൂസിയം .

Related Stories

No stories found.
logo
The Fourth
www.thefourthnews.in