കോഴിക്കോടിന്റെ വൃത്തിയുള്ള തെരുവുകള്‍; ഒരു ബഷീറിയന്‍ മാതൃക

കോഴിക്കോടിന്റെ വൃത്തിയുള്ള തെരുവുകള്‍; ഒരു ബഷീറിയന്‍ മാതൃക

കോഴിക്കോട് കുറ്റിച്ചിറ സ്വദേശിയായ സി പി ബഷീറിന് തന്റെ ചുറ്റുമുള്ള ഇടങ്ങളെ ഭംഗിയും വൃത്തിയുമുള്ളതാക്കി മാറ്റുന്നതാണ് ഏറ്റവും ഇഷ്ടമുള്ള കാര്യം
Updated on
1 min read

മാലിന്യം കുന്നുകൂടിയ കോഴിക്കോടിന്റെ പാലഭാഗങ്ങളും ഇന്ന് ഏറ്റവും വൃത്തിയും ഭംഗിയുമുള്ളവയാണ്. ഈ വഴികളിലൂടെ നടക്കുമ്പോള്‍ ഒരേ നിറമുള്ള മതിലുകളും വഴിയോരത്ത് ചെടികളും പൂക്കളും സ്ട്രീറ്റ് ലൈറ്റുമൊക്കെ കാണാം. ലഭേച്ഛയൊന്നും ഇല്ലാതെ ഈ തെരുവുകളെ മനോഹരമാക്കിയതിന് പുറകില്‍ ഒരു വ്യക്തിയുടെ ശ്രമമാണ്. കോഴിക്കോട്ടുകാരുടെ സി പി ബഷീറിന്റെതാണ് ഈ മാതൃക.

കോഴിക്കോട് കുറ്റിച്ചിറ സ്വദേശിയായ സി പി ബഷീറിന് തന്റെ ചുറ്റുമുള്ള ഇടങ്ങളെ ഭംഗിയും വൃത്തിയുമുള്ളതാക്കി മാറ്റുന്നതാണ് ഏറ്റവും ഇഷ്ടമുള്ള കാര്യം. മറ്റുള്ളവര്‍ അത് ആസ്വദിക്കണമെന്നും അതാണ് തന്റെ സന്തോഷമെന്നും ബഷീര്‍ പറയുന്നു. പരിപാലിക്കുമെന്ന് ആരെങ്കിലും ഉറപ്പ് നൽകിയാൽ ആ ഭാഗങ്ങളില്‍ മാലിന്യം നീക്കം ചെയ്യാനും മതിലിന് പെയ്ന്റടിക്കാനും പൂന്തോട്ടമൊരുക്കാനുമൊക്കെ ബഷീറിക്ക മുന്നിലുണ്ടാകും.

പെയിന്റ് ചെയ്ത് സുന്ദരമാക്കിയ ഇടങ്ങള്‍ വൃത്തികേടാക്കാന്‍ ആരും ശ്രമിക്കാറില്ലെന്ന് നീണ്ടകാലത്തെ അനുഭവങ്ങളിൽ നിന്ന് ബഷീര്‍ സാക്ഷ്യപ്പെടുത്തുന്നു.

logo
The Fourth
www.thefourthnews.in