കാനഡയില്‍ ജോലിയുമില്ല, വിസയുമില്ല; പിആർ സ്വപ്നം കണ്ട് പെരുവഴിയിലാകുന്ന വിദ്യാർത്ഥികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-7

കാനഡയില്‍ ജോലിയുമില്ല, വിസയുമില്ല; പിആർ സ്വപ്നം കണ്ട് പെരുവഴിയിലാകുന്ന വിദ്യാർത്ഥികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-7

സ്കില്‍ഡ് ജോലികള്‍, അതല്ലെങ്കില്‍ ഏതെങ്കിലും സ്ഥാപനത്തില്‍ മാനേജീരിയല്‍-സൂപ്പര്‍ വൈസര്‍ ജോലികള്‍ കിട്ടിയെങ്കിലേ പി.ആറിലേക്കുള്ള വഴി തെളിയു
Updated on
2 min read

പെര്‍മന്റ് റസിഡന്‍സി (പി.ആർ) സ്വന്തമാക്കുക എന്നതാണ് കാനഡയില്‍ പഠിക്കാനെത്തുന്ന ഭൂരിഭാഗം വിദ്യാര്‍ത്ഥികളുടെയും ലക്ഷ്യം. പി.ആര്‍ നല്‍കുന്നതിന് കാനഡിയന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സി.ആര്‍.എസ്. അഥവ കോപ്രഹെന്‍സീവ് റാങ്കിംഗ് സംവിധാനം അനുസരിച്ച് 500ല്‍ അധികം പോയിന്റ് വേണം. കാനഡയില്‍ പഠിച്ച് കിട്ടുന്ന ബിരുദവും വര്‍ക്ക് എക്സ്പീരിയന്‍സും താരതമ്യപ്പെടുത്തിയാകും ഈ പോയിന്റ് നിശ്ചയിക്കുക.

സി.ആര്‍.എസ് അനുസരിച്ചുള്ള പോയിന്റ് സ്വന്തമാക്കുക വെല്ലുവിളി തന്നെയാണ്. സി.ആര്‍.എസ്. പോയിന്റിനായി കനേഡയിന്‍ സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന ജോലികള്‍ തന്നെ ചെയ്യണം. പഠനം കഴിഞ്ഞുള്ള രണ്ടുവര്‍ഷത്തെ വര്‍ക്ക് പെര്‍മിറ്റ് കാലത്ത് ആ ജോലി ചെയ്തില്ലെങ്കില്‍ പി.ആര്‍ കിട്ടില്ല.

മനോഹരമായ ഭൂപ്രകൃതിയാണ് കാനഡയിലേത്. കണ്ടാല്‍ ആരെയും ആകര്‍ഷിക്കും. പക്ഷെ, മഞ്ഞും തണുപ്പുമൊക്കെയായി വര്‍ഷത്തില്‍ വലിയൊരു കാലം പ്രതികൂല കാലാവസ്ഥയാണ്. അതില്‍ അല്പമെങ്കിലും ഭേദപ്പെട്ട ഇടം ഒണ്ടാരിയോ മേഖലയാണ്. ഒണ്ടാരിയോ അല്ലാത്ത ആല്‍ബര്‍ട്ട പോലുള്ള പ്രവിശ്യകളില്‍ വര്‍ഷത്തില്‍ 365 ദിവസവും തണുപ്പാണ്.

കാനഡയില്‍ ജോലിയുമില്ല, വിസയുമില്ല; പിആർ സ്വപ്നം കണ്ട് പെരുവഴിയിലാകുന്ന വിദ്യാർത്ഥികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-7
വിദ്യാർത്ഥികളുടെ ഫീസിലും തട്ടിപ്പ്, 'ലാഭം' നോക്കുന്നവരെ ഉന്നമിട്ട് സംഘങ്ങള്‍; ദ ഫോര്‍ത്ത് അന്വേഷണപരമ്പര-6

മഞ്ഞുകാലങ്ങളില്‍ മൈനസ് 35 ഡിഗ്രിവരെയൊക്കെയായി തണുപ്പ് കൂടും. പ്രതികൂല കാലാവസ്ഥകള്‍ താണ്ടിയാണ് നമ്മുടെ കുട്ടികള്‍ മെച്ചപ്പെട്ട ജീവിതത്തിനായി പെരുതുന്നത്. ഒണ്ടാരിയോ മേഖലയില്‍ നിന്ന് പ്രവിശ്യകള്‍ മാറി ജോലി ചെയ്താല്‍ പി.ആര്‍ കിട്ടുന്ന എളുപ്പ വഴികള്‍ നേരത്തെ ഉണ്ടായിരുന്നു. തീവ്രകാലാവസ്ഥ പ്രശ്നങ്ങള്‍ ഉള്ള പ്രദേശങ്ങളില്‍ പോയി അവിടുത്തെ ബി-ലെവല്‍ ജോലകള്‍ ചെയ്യുക. അതല്ലെങ്കില്‍ അത്തരം പ്രവിശ്യകളില്‍ പി.എന്‍.പി അഥവ പ്രൊവിന്‍ഷ്യല്‍ നോമിനി പ്രോഗ്രാമിന്റെ ഭാഗമായുള്ള ജോലികള്‍ ചെയ്യുക. അങ്ങനെ പി.ആര്‍ നേടാനുള്ള വഴികള്‍ എലുപ്പമാക്കുക. പക്ഷെ, പി.എന്‍.പി സ്കീം പ്രകാരമുള്ള ഇളവുകള്‍ ഇപ്പോള്‍ മരവിപ്പിച്ചിരിക്കുകയാണ്. അതിനാല്‍ ആ സാധ്യതകളും വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ അടയുന്നു. ഇതോടെ കുടിയേറ്റം മോഹിച്ചെത്തിയ വലിയൊരു വിഭാഗം ഉദ്യോഗാര്‍ത്ഥികള്‍ പെരുവഴിയിലാണ്.

കാനഡയില്‍ ജോലിയുമില്ല, വിസയുമില്ല; പിആർ സ്വപ്നം കണ്ട് പെരുവഴിയിലാകുന്ന വിദ്യാർത്ഥികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-7
വിദേശത്ത് തുടരാന്‍ വിവാഹരേഖ; ഇയു സെറ്റില്‍മെന്റ് വിസ തട്ടിപ്പില്‍ കുടുങ്ങുന്ന മലയാളി കുട്ടികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-5

സ്കില്‍ഡ് ജോലികള്‍, അതല്ലെങ്കില്‍ ഏതെങ്കിലും സ്ഥാപനത്തില്‍ മാനേജീരിയല്‍-സൂപ്പര്‍ വൈസര്‍ ജോലികള്‍ കിട്ടിയെങ്കിലേ പി.ആറിലേക്കുള്ള വഴി തെളിയു. മാനേജീരിയല്‍-സൂപ്പര്‍വൈസര്‍ ജോലികളൊക്കെ വളരെ കുറച്ചുപേര്‍ക്കേ കിട്ടു.

കാനഡയ്ക്ക് വേണ്ടത് എന്ത് ജോലിയാണോ. അത് ചെയ്യണം. സ്കില്‍ഡ് ജോലികള്‍ എന്നാല്‍ പ്ളമ്പിംഗ്, ഇലക്ട്രിക്കല്‍, കെട്ടിട നിര്‍മ്മാണ രംഗത്ത് പണികള്‍, വെല്‍ഡിംഗ് തുടങ്ങിയ പണികള്‍. ഇവിടെ പഠിക്കാനെത്തിയ ഏതാണ്ട് എല്ലാ കുട്ടികളും പി.ആര്‍ കിട്ടാനായി ഇത്തരം ജോലികളിലേക്ക് മാറുകയാണ്. മെഡിക്കല്‍ രംഗത്തുള്ള സാധ്യതകള്‍ക്ക് അപ്പുറത്ത് ഇത്തരം ജോലികളല്ലാതെ കാനഡയില്‍ തുടരാനോ, പി.ആര്‍. കിട്ടാനോ ഇന്ന് വഴികളില്ല. അതല്ലാത്ത എല്ലാ പ്രചരണങ്ങളും കെട്ടിച്ചമക്കുന്ന കഥകള്‍ മാത്രമാണ്.

കാനഡയില്‍ ജോലിയുമില്ല, വിസയുമില്ല; പിആർ സ്വപ്നം കണ്ട് പെരുവഴിയിലാകുന്ന വിദ്യാർത്ഥികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-7
ദുരിതങ്ങള്‍ പുറത്തറിയിക്കാതെയുള്ള ജീവിതം; കാനഡയില്‍ എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് പിന്നീട് എന്ത് സംഭവിക്കുന്നു?| ദ ഫോര്‍ത്ത് അന്വേഷണപരമ്പര-4

ഭാവിയില്‍ എന്താകണമെന്ന് ആഗ്രഹിച്ച് അതില്‍ യോഗ്യതയും പരിചയസമ്പത്തും നേടിയ ശേഷം കാനഡയില്‍ എത്തി ഉന്നത പഠനം നടത്തുന്നവര്‍ക്ക് ഒരുപക്ഷേ, കുറച്ചുകൂടി എളുപ്പമായിരിക്കും നല്ല ജോലികളൊക്കെ കിട്ടാന്‍. പക്ഷേ, അതൊന്നുമില്ലാതെയാണ് ഇപ്പോള്‍ കാനഡയിലേക്ക് ഭൂരിഭാഗം കുട്ടികളും വരുന്നത്. പി.ആര്‍ നിയന്ത്രണങ്ങള്‍ അടുത്തകാലത്തായി കാഡന കൂടുതല്‍ കടുപ്പിക്കുകയാണ്.

വന്നുകുടുങ്ങിപ്പോയാല്‍ ഓരോ വിദ്യാര്‍ത്ഥിയുടെയും ജീവിതത്തില്‍ ഒരുപാട് വര്‍ഷങ്ങളാണ് നഷ്ടമാവുക. ഒടുവില്‍ ലക്ഷങ്ങള്‍ മുടക്കി പഠിച്ച് ഒന്നുമാകാതെ തിരിച്ചുപോകേണ്ട അവസ്ഥയിലേക്ക് വരെ എത്തുന്നു. കാനഡയില്‍ എന്ത് ജോലി സാധ്യതയുണ്ട്. എന്ത് ജോലി ചെയ്താല്‍ പി.ആര്‍ കിട്ടും, അതിന് എന്ത് പഠിക്കണം എന്നൊക്കെ കൃത്യമായി പരിശോധിക്കണം. ഏജന്‍സികള്‍ പറഞ്ഞത് മാത്രം കേട്ട് കാനഡയിലെത്തിയാല്‍ ജീവിതം പെരുവഴിയിലാകും. ഏജന്‍സികള്‍ക്ക് ഇതൊരു കമ്മീഷന്‍ കിട്ടുന്ന ഒരു കച്ചവടം മാത്രമാണ്.

logo
The Fourth
www.thefourthnews.in