ആശ്രയമാകുന്ന നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രം

രാജ്യത്തെ ഏറ്റവും മികച്ച പൊതുജനാരോഗ്യകേന്ദ്രമായി ഒന്നിലേറെ തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്

7 വർഷം മുൻപ് വരെ  പരാധീനതകൾ മാത്രമുണ്ടായിരുന്ന സാധാരണ ഒരു സർക്കാർ ആശുപത്രിയായിരുന്നു നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രം. ഇന്ന് സ്വകാര്യ ആശുപത്രികളോട് കിടപിടിക്കുന്ന ആധുനിക സൗകര്യങ്ങളാണ് ഇവിടെ ഉള്ളത്. മാനന്തവാടിയിലെ മെഡിക്കൽ കോളേജുമായി ബന്ധിപ്പിച്ചുകൊണ്ട് ടെലിമെഡിസിൻ യൂണിറ്റ് , ഇ ഹെൽത്ത് സംവിധാനം, ജിംനേഷ്യം, ആദിവാസി വിഭാഗത്തിൽ നിന്നുള്ള ഗർഭിണികൾക്കുള്ള പ്രസവ പൂർവ്വ വിശ്രമ കേന്ദ്രം, 5 കിലോമീറ്റർ ചുറ്റളവിലുള്ള വയോജനങ്ങളായ രോഗികളെ എത്തിക്കാൻ ഇലക്ട്രിക റിക്ഷകൾ, സ്ത്രീകൾക്ക് നാപ്കിൻ വെന്‍റിംഗ് മെഷീനുകൾ, കുട്ടികൾക്കുള്ള കളിയിടം, ഇ ടോയ് ലെറ്റുകൾ, രോഗികളുടെ  കൂട്ടിരിപ്പുകാർക്ക് സംഗീതം ആസ്വദിച്ച് ഇരിക്കാൻ കഴിയുന്ന വിശ്രമ കേന്ദ്രം.  തുടങ്ങി  എണ്ണിയാൽ തീരാത്ത സൗകര്യങ്ങൾ. തമിഴ്നാട്ടിൽ നിന്ന് വരെ രോഗികളെത്തുന്ന  അത്യാധുനിക ദന്തൽ , ഫിസിയോ തെറാപ്പി യൂണിറ്റുകൾ.മികച്ച ആരോഗ്യ കേന്ദ്രത്തിനുള്ള ദേശീയ അവാർഡ് രണ്ട് തവണയും, കായകൽപ്പ അവാർഡ്, ആർദ്രം മിഷൻ അവാർഡ് തുടങ്ങി വിവിധ പുരസ്കാരങ്ങളും ആശുപത്രിക്ക് ലഭിച്ചിട്ടുണ്ട്. 

Related Stories

No stories found.
logo
The Fourth
www.thefourthnews.in