ഖലിസ്ഥാന്‍ വാദികളും കാനഡയും തമ്മിലെന്ത്? ഇന്ദിരാഗാന്ധിയുടെ കൊലപാതകം ആഘോഷമാക്കുന്നവരെ അവര്‍ പിന്തുണയ്ക്കുന്നതെന്തിന്?

ഖലിസ്ഥാന്‍ വാദികളും കാനഡയും തമ്മിലെന്ത്? ഇന്ദിരാഗാന്ധിയുടെ കൊലപാതകം ആഘോഷമാക്കുന്നവരെ അവര്‍ പിന്തുണയ്ക്കുന്നതെന്തിന്?

ഇന്ത്യയുടെ അന്തസ്സിനെ ചോദ്യം ചെയ്ത നടപടിക്ക്, വെറുപ്പിനും ഹിംസയെ ആരാധിക്കുന്ന സംസ്കാരത്തിനും കാനഡയിൽ സ്ഥാനമുണ്ടാകില്ലെന്ന എവിടേയും തൊടാത്ത മറുപടി മതിയാകില്ല
Updated on
3 min read

മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ നിഷ്ഠൂരവധത്തെ കാനഡയിലെ ഖലിസ്ഥാൻ വിഘടനവാദികൾ പുനരാവിഷ്കരിച്ച പരേഡ്, ഇന്ത്യ - കാനഡ നയതന്ത്രബന്ധത്തെ പോലും വഷളാക്കിയിരിക്കുകയാണ്. ഓപ്പറേഷൻ ബ്ലൂസ്റ്റാറിന്റെ വാര്‍ഷിക ദിനത്തിന്റെ ഭാഗമായി, ഇന്ദിരാ വധത്തെ മഹത്വവത്കരിച്ച് ജൂൺ നാലിനാണഅ സിഖ് സമൂഹം വിവാദമായ പരേഡ് സംഘടിപ്പിച്ചത്. വോട്ട് ബാങ്ക് രാഷ്ട്രീയം ലക്ഷ്യമിട്ട് തീവ്രവാദികൾക്കും വിഘടനവാദികൾക്കും അക്രമകാരികൾക്കും കാനഡ ഇടംനൽകുന്നത് ശരിയല്ലെന്ന ശക്തമായ നിലപാട് ഇന്ത്യ എടുത്തുകഴിഞ്ഞു.

ഖലിസ്ഥാന്‍ വാദികളും കാനഡയും തമ്മിലെന്ത്? ഇന്ദിരാഗാന്ധിയുടെ കൊലപാതകം ആഘോഷമാക്കുന്നവരെ അവര്‍ പിന്തുണയ്ക്കുന്നതെന്തിന്?
കാനഡയില്‍ ഇന്ദിരാഗാന്ധി വധം ആഘോഷമാക്കി; വിമര്‍ശനവുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ

കാനഡയിലെ ബ്രാംപ്ടണിൽ നടന്ന പരേഡിലാണ് ഇന്ദിരാ വധത്തെ അനുസ്മരിപ്പിക്കുന്ന നിശ്ചലദൃശ്യവുമായി പരേഡ് അരങ്ങേറിയത്. 'ചോരക്കറ പുരണ്ട വെളുത്തസാരി ധരിച്ച ഇന്ദിരാ ഗാന്ധി, അവര്‍ക്ക് നേരെ തോക്കുചൂണ്ടുന്ന ടര്‍ബൻ ധരിച്ച രണ്ടുപേര്‍' - ഇതായിരുന്നു നിശ്ചലദൃശ്യത്തിന്റെ ആശയം. 'ദര്‍ബാർ സാഹിബിനെതിരായ ആക്രമണങ്ങളോടുള്ള പ്രതികാരം' എന്ന കുറിപ്പും നിശ്ചലദൃശ്യത്തിനൊപ്പം ഉണ്ടായിരുന്നു. ഇന്ത്യയുടെ ചരിത്രത്തേയും ഐക്യ ശ്രമങ്ങളേയും ചോദ്യം ചെയ്യുന്നത് കൂടിയായിരുന്നു ഖലിസ്ഥാൻ വാദികളുടെ നടപടി.

ഈയിടെ പഞ്ചാബിൽ അസ്വസ്ഥത വിതച്ച അമൃത്പാൽ സിങ്ങുമായി ബന്ധപ്പെട്ട സംഭവ പരമ്പരകൾക്ക് പിന്നാലെ കഴിഞ്ഞ ആറുമാസമായി കാനഡയിൽ ഖലിസ്ഥാൻ വാദം ശക്തമാകുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. അമൃത്പാലിനെതിരായ നടപടികളിൽ പ്രതിഷേധിച്ച് ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഓഫീസിന് മുന്നിൽ ചില സിഖുകാര്‍ ആക്രമണം നടത്തിയിരുന്നു. ഇന്ത്യ - യുകെ ബന്ധം പോലും വഷളാക്കുന്നതായിരുന്നു ഈ പ്രവൃത്തി. അമേരിക്കയിലെ കാലിഫോര്‍ണിയയിൽ ഇന്ദിരാ ഗാന്ധിയുടെ ഘാതകരെ പ്രകീര്‍ത്തിക്കുന്ന നിശ്ചലദൃശ്യ പ്രദര്‍ശനവും റിപ്പോർട്ട് ചെയ്യപ്പെട്ടു. ഓസ്ടേലിയയിലും ഇത്തരത്തിൽ പ്രതിഷേധങ്ങൾ അരങ്ങേറി.

ഖലിസ്ഥാന്‍ വാദികളും കാനഡയും തമ്മിലെന്ത്? ഇന്ദിരാഗാന്ധിയുടെ കൊലപാതകം ആഘോഷമാക്കുന്നവരെ അവര്‍ പിന്തുണയ്ക്കുന്നതെന്തിന്?
'ഓപ്പറേഷൻ ബ്ലൂസ്റ്റാർ'; ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ ദൗർഭാഗ്യകരമായ ഒരേട്

കാനഡയുടെ മൃദുസമീപനം

എല്ലാക്കാലവും ഇന്ത്യക്ക് പുറത്ത് സിഖുകാരുടെ ശക്തികേന്ദ്രമാണ് കാനഡ. കന്നഡയിലെത്തിയ ഇന്ത്യക്കാരിൽ ഏറ്റവും കൂടുതലും സിഖുകാരാണ്. ഇവരിലേറെ പേരും ഇന്ത്യ വിരുദ്ധരുമാണ്. ഇതോടെയാണ് ഖലിസ്ഥാൻ വാദത്തിന് ഏറ്റവും വേരോട്ടമുള്ള മണ്ണായി കാനഡ മാറിയത്. ബ്രാംപ്ടണിലെ വിവാദമായ പരേഡിനെ 'സിഖ് രക്തസാക്ഷിത്വ പരേഡ്' എന്നായിരുന്നു അവര്‍ വിശേഷിപ്പിച്ചിരുന്നത്. ഖലിസ്ഥാൻ വാദികളുടെ നേതാവായിരുന്ന ഭിദ്രൻവാലയെ പ്രകീര്‍ത്തിക്കുന്ന, ഇന്ദിരാ ഗാന്ധിയുടെ കൊലയാളികളെ മഹത്വവത്കരിക്കുന്ന പോസ്റ്ററുകളും പരേഡിൽ പങ്കുവച്ചു.

കാനഡ സര്‍ക്കാരിന്റെ അനുമതിയില്ലാതെ ഇത്തരം പരേഡുകൾ രാജ്യത്ത് നടത്താനാകില്ല. അവിടെ ഗതാഗതം തടസപ്പെടുത്തി പരേഡ് നടത്താൻ കുറഞ്ഞത് ഒരു വര്‍ഷം മുമ്പെങ്കിലും അനുമതി തേടിയിരിക്കണം. ആറാഴ്ച മുൻപ് പരിപാടി നടത്താനുള്ള മറ്റ് അനുമതികളും സ്വന്തമാക്കണം. പരേഡിന്റെ വിശദാംശങ്ങളെല്ലാം പരിശോധിച്ചതിന് ശേഷം മാത്രമേ പെര്‍മിറ്റ് പോലും നൽകൂ. അപ്പോൾ കാനഡയുടെ ഭാഗത്ത് നിന്നൊരു എതിര്‍പ്പ് എന്തുകൊണ്ടുണ്ടായില്ല എന്ന ചോദ്യമാണ് ഇന്ത്യ ഉന്നയിക്കുന്നത്. വെറുപ്പിനും ഹിംസയെ ആരാധിക്കുന്ന സംസ്കാരത്തിനും കാനഡയിൽ സ്ഥാനമുണ്ടാകില്ലെന്ന എവിടേയും തൊടാത്ത ഒരു മറുപടി അതിന് മതിയാകില്ലെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

കഴിഞ്ഞവര്‍ഷത്തെ തിരഞ്ഞെടുപ്പിൽ രാജ്യത്തെ കിങ് മേക്കറായി ഉയര്‍ന്നുവന്ന ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടിയെ നയിക്കുന്നത് സിഖ് വംശജനായ ജഗ്മീത് സിങ് ആണ്. ഖലിസ്ഥാനികളെ പ്രതിരോധിച്ച് നിലപാടെടുക്കുന്നയാളാണ് ജഗ്മീത് സിങ്.

ഇന്ത്യയ്ക്ക് പുറത്ത് ഏറ്റവുമധികം സിഖ് വംശജരുള്ളത് കാനഡയിലാണ്. ജനസംഖ്യയുടെ രണ്ട് ശതമാനത്തോളം സിഖ് വംശജരായതിനാൽ വോട്ട് മാത്രം ലക്ഷ്യംവച്ച് വിധ്വംസക പ്രവര്‍ത്തനങ്ങൾക്ക് മൗനാനുവാദം നൽകുന്നതാണോ നടപടിയെന്ന് പോലും സംശയിച്ചാൽ തെറ്റ് പറയാനാകില്ല. 2019ൽ കനേഡിയൻ പാര്‍ലമെന്റിലുണ്ടായിരുന്നത് 18 സിഖ് അംഗങ്ങളാണ്. അതേസമയത്ത് ഇന്ത്യൻ പാര്‍ലമെന്റിലെ സിഖ് അംഗസംഖ്യ 13 ആയിരുന്നു. സിഖ് സമൂഹത്തിന്റെ കാനഡയിലെ സ്വാധീനത്തിന് ഇതിലും മികച്ചൊരു ഉദാഹരണമില്ല. കഴിഞ്ഞവര്‍ഷത്തെ തിരഞ്ഞെടുപ്പിൽ രാജ്യത്തെ കിങ് മേക്കറായി ഉയര്‍ന്നുവന്ന ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടിയെ നയിക്കുന്നത് സിഖ് വംശജനായ ജഗ്മീത് സിങ് ആണ്. ഖലിസ്ഥാനികളെ പ്രതിരോധിച്ച് നിലപാടെടുക്കുന്നയാളാണ് ജഗ്മീത് സിങ്. ഖലിസ്ഥാനികളുടെ താത്പര്യങ്ങളോട് വിട്ടുവീഴ്ച ചെയ്യുന്ന നിലപാടിലേക്ക് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ മാറുന്നതായും വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.

അധിക്ഷേപങ്ങൾ ഇത് ആദ്യമല്ല

1984 ജൂൺ ഒന്നുമുതൽ 10 വരെ നീണ്ടുനിന്നതായിരുന്നു ഓപ്പറേഷൻ ബ്ലൂസ്റ്റാര്‍. ആദ്യവാർഷികം മുതൽ വിദേശത്ത് സിഖ് സ്വാധീനമേഖലകളിലെല്ലാം അവര്‍ വാര്‍ഷിക പ്രകടനങ്ങൾ നടത്തിവരാറുണ്ട്. കാനഡയിൽ ഇത്തരംപ്രകടനങ്ങൾ സാധാരണമെന്ന നിലയിലേക്ക് പോലും മാറിക്കഴിഞ്ഞു. ഇത്തരം വാര്‍ഷിക പരേഡുകൾ നേരത്തേയും ഇന്ത്യ - കാനഡ ബന്ധത്തിൽ വിള്ളലുകളുണ്ടാക്കിയിരുന്നു.

2002 ഒക്ടോബറിലിറങ്ങിയ സാഞ്ച് സവേരെ എന്ന കനേഡിയൻ വാരികയുടെ മുഖചിത്രം ഇന്ദിരാ ഗാന്ധിയെ വെടിവയ്ക്കുന്ന രംഗമായിരുന്നു. 'പാപിയെ കൊന്ന ധീര രക്തസാക്ഷിയെ ആരാധിക്കൂ' എന്നും അന്ന് അച്ചടിച്ചുവന്നു. കാനഡ നടപടി എടുത്തില്ലെന്ന് മാത്രമല്ല, സര്‍ക്കാര്‍ പരസ്യങ്ങളുൾപ്പെടെ മാഗസിന് നൽകിയും പോന്നു

ഖബ്ബര്‍ഖൽസാ ഇന്റര്‍നാഷണലിന്റെ സ്ഥാപകനും കനിഷ്ക വിമാനത്തിലെ ബോംബാക്രമണത്തിലും പ്രതിയായ തൽവീന്ദര്‍ പര്‍മാറിനെ ഇന്ത്യയ്ക്ക് വിട്ടുനൽകാൻ കാനഡ തയ്യാറായിരുന്നില്ല. ഹിന്ദുക്കളെ കൊന്നൊടുക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച പര്‍മാറിനെ വിട്ടുനൽകാത്തതിനെതിരെ ഇന്ദിരാ ഗാന്ധി, 1982ൽ കാനഡ പ്രധാനമന്ത്രി പിയറി ട്രൂഡോയെ പ്രതിഷേധം അറിയിച്ചിരുന്നു. 2007ൽ ബ്രിട്ടീഷ് കൊളംബിയയിൽ ഒരു സിഖ് പരേഡ് നടന്നു. തൽവീന്ദര്‍ പര്‍മറിനെ രക്തസാക്ഷികളുടെ പോസ്റ്ററിലാണ് അന്ന് ഉൾപ്പടുത്തിയത്. അന്നത്തെ വൈശാഖിദിന പരേഡിൽ 'ഇന്ത്യയാണ് നിങ്ങളുടെ ശത്രു, ചൈനയല്ല. അതിനാൽ ഇന്ത്യയ്ക്കുവേണ്ടി ചൈനയ്ക്കെതിരെ യുദ്ധം ചെയ്യാതിരിക്കൂ' - എന്ന് സിഖ് വംശജരായ ഇന്ത്യൻ സൈനികരോട് ഖലിസ്ഥാൻ വാദികൾ ആഹ്വാനം ചെയ്തു.

2008ൽ, വാൻകൂവറിൽ ഇന്ദിരാഗന്ധിയുടെ ഘാതകരെ പ്രകീര്‍ത്തിക്കുന്ന ചിത്രങ്ങൾ പ്രദര്‍ശിപ്പിച്ചിരുന്നു. 2010 ഏപ്രിലിൽ സറേയിലും സമാനമായ രീതിൽ രക്തസാക്ഷി ചിത്രീകരണങ്ങളുണ്ടായി.

2002 ഒക്ടോബറിലിറങ്ങിയ സാഞ്ച് സവേരെ എന്ന കനേഡിയൻ വാരികയുടെ മുഖചിത്രം ഇന്ദിരാ ഗാന്ധിയെ വെടിവയ്ക്കുന്ന രംഗമായിരുന്നു. 'പാപിയെ കൊന്ന ധീര രക്തസാക്ഷിയെ ആരാധിക്കൂ' എന്നും അന്ന് അച്ചടിച്ചുവന്നു. കാനഡ നടപടി എടുത്തില്ലെന്ന് മാത്രമല്ല, സര്‍ക്കാര്‍ പരസ്യങ്ങളുൾപ്പെടെ മാഗസിന് നൽകിയും പോന്നു.

2018ൽ കാനഡ സര്‍ക്കാര്‍ പുറത്തുവിട്ട ഭീകര ഭീഷണി സംബന്ധിച്ച റിപ്പോര്‍ട്ടിൽ ആദ്യം ഖലിസ്ഥാൻ ഭീകരവാദവും ഉൾപ്പെടുത്തിയിരുന്നു. പക്ഷേ , രാഷ്ട്രീയ സമ്മര്‍ദമൊന്നുകൊണ്ട് മാത്രം അത് പിൻവലിക്കപ്പെട്ടു

1980കളിൽ ഖലിസ്ഥാൻ വാദത്തിന്റെ തുടക്കംമുതൽ കാനഡ ആ പ്രസ്ഥാനത്തിന് നൽകിയ പ്രോത്സാഹനം ചെറുതല്ല. 50 വര്‍ഷത്തിലേറെയായി നിര്‍ബാധം ആ പിന്തുണ തുടരുന്നു. വിധ്വംസക പ്രവര്‍ത്തകര്‍ക്ക് രാഷ്ട്രീയത്തിലും അല്ലാതെയും സ്ഥാനമാനങ്ങളും പിന്തുണയും നൽകിപ്പോന്നു. ലിബറൽബോധമെന്ന കനേഡിയൻ നിലപാടിനെ പിൻപറ്റി ഖലിസ്ഥാൻ പ്രസ്ഥാനം വളര്‍ന്നു. ലോകത്തെ മനുഷ്യാവകാശലംഘനങ്ങളിൽ എക്കാലവും ഇടപെടലുകൾ നടത്തുന്ന കാനഡയ്ക്ക് പക്ഷേ, ജനാധിപത്യമൂല്യങ്ങളെ വെല്ലുവിളിക്കുന്ന ഖലിസ്ഥാൻ വാദം അത്തരമൊരു പ്രശ്നമായി തോന്നിയിട്ടേയില്ല എന്നതാണ് അത്ഭുതം.

2018ൽ കാനഡ സര്‍ക്കാര്‍ പുറത്തുവിട്ട ഭീകര ഭീഷണി സംബന്ധിച്ച റിപ്പോര്‍ട്ടിൽ ആദ്യം ഖലിസ്ഥാൻ ഭീകരവാദവും ഉൾപ്പെടുത്തിയിരുന്നു. പക്ഷേ , രാഷ്ട്രീയ സമ്മര്‍ദമൊന്നുകൊണ്ട് മാത്രം അത് പിൻവലിക്കപ്പെട്ടു. ഏത് വോട്ടുബാങ്കിന്റെ പേരിലായാലും, മറ്റൊരു രാജ്യത്തിന്റെ അന്തസ്സ് തകര്‍ക്കും വിധം വിധ്വംസക പ്രവര്‍ത്തനങ്ങൾക്ക് തങ്ങളുടെ മണ്ണിൽ അനുമതി നൽകുന്നത് നയതന്ത്ര ബന്ധങ്ങളെ ചോദ്യം ചെയ്യുന്നതാണ്. ഇരു രാജ്യങ്ങൾക്കുമിടയിൽ മികച്ച ബന്ധമാണ് കാനഡ ആഗ്രഹിക്കുന്നതെങ്കിൽ, ഇന്ത്യൻ ജനാധിപത്യത്തിന്റേയും ബഹുസ്വരതയുടേയും മൂല്യങ്ങൾക്ക് നേരെയുയരുന്ന കൈകളെ പ്രോത്സാഹിപ്പിക്കാതിരിക്കാനെങ്കിലും ശ്രമിക്കേണ്ടിവരും.

logo
The Fourth
www.thefourthnews.in